Sections

ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്; ജീവനക്കാരെ പിരിച്ചുവിട്ടു

Saturday, Feb 11, 2023
Reported By admin
job

പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും


നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും.

200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആപ്പ് ആയിരുന്നു ഇത്.

അതേസമയം, 2021 ൽ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം നേരിട്ടു. യുഎസ് പൗരന്മാരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിനായി ചൈന ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നതോടുകൂടി രാജ്യത്ത് ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി.

ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചിരുന്നു നിയമവിരുദ്ധമായ ഉള്ളടക്കം പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്. പാകിസ്ഥാന്റെ തീരുമാനം ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ് നൽകിയത്.

ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽമീഡിയാ ആപ്പാണ് ടിക് ടോക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക് ടോക് നിരോധിച്ചത്. ഗൽവാൻ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ടിക് ടോകിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ നിന്നായിരുന്നു. തൊട്ടുപിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.