Sections

കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും

Sunday, Jul 09, 2023
Reported By admin
ksrtc

ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക


കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്‌സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർധനാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയും.

അതേസമയം, ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ തീരുമാനിച്ചു. എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നൽകുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും.

 

യാത്രക്കാർ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തിൽ ഈ പദ്ധതി ബാധകമാകുക. ഒരുവർഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ശതമാനം വരെ എസി ചെയർ കാറുകൾക്കടക്കം നിരക്ക് കുറക്കാനുള്ള നിർദ്ദേശമാണ് സോണൽ റെയിൽവേകൾക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.