Sections

ഹൈപ്പോതൈറോയിഡിസം; ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും

Friday, Aug 23, 2024
Reported By Soumya
Thyroid Disorder Symptoms, Treatment, and Diet Tips

തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തിൽ പതർച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക , അമിത ഉത്കണ്ഠ ഇവയാണ് ലക്ഷണങ്ങൾ.തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം. അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വർദ്ധിക്കുക, വിറയൽ, അമിത വിയർപ്പ്, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.

  • ഹൈപ്പോ തൈറോയിഡിസം തടയാൻ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളിൽ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നതുംതൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്.
  • തൈറോയ്ഡ് രോഗികൾ വെള്ളം ധാരാളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.
  • തൈറോയ്ഡ് രോഗികൾ ഗ്രീൻ ടീകുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഇത് സഹായിക്കും.
  • ഹോർമോണിൻറെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാൽ ഹൈപ്പർ തൈറോയിഡിസമുളളവർ വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • അയഡിൻ അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികൾ പ്രധാനമായും കഴിക്കേണ്ടത്. അയഡിൻ ധാരാളം അടങ്ങിയ കടൽ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക. അതുപോലെ തന്നെ,പച്ചക്കറികളും അയഡിൻറെ ഉത്തമസ്രോതസ്സാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.