Sections

തുമ്പോളി സെൻറ് തോമസ്, പൂങ്കാവ് പള്ളി തീർഥാടന ടൂറിസം പദ്ധതിക്ക് 2 കോടി രൂപയുടെ ഭരണാനുമതി

Sunday, Dec 08, 2024
Reported By Admin
Thumpoly St. Thomas Church and Poongavu Our Lady of Assumption Church in Alappuzha under Kerala pilg

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുമ്പോളി സെൻറ് തോമസ്, പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ പള്ളികളെ സംസ്ഥാന സർക്കാരിൻറെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി. പദ്ധതിക്ക് 2 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക.

തീർഥാടന ടൂറിസത്തിൽ അനന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ സംരക്ഷിക്കുകയും സഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കുകയുമാണ് തീർഥാടന ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ ജില്ലയിലെ തീർഥാടന ടൂറിസം മേഖലയിൽ വലിയ പ്രാധാന്യമുള്ള പ്രദേശമായി ഭാവിയിൽ തുമ്പോളി സെൻറ് തോമസ്, പൂങ്കാവ് പള്ളികൾ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളാണ് 'തീർഥാടന ടൂറിസ'ത്തിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.