Sections

ഈ ബാങ്കിംഗ് ആപ്പിലൂടെ എളുപ്പത്തില്‍ എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാം

Wednesday, May 04, 2022
Reported By admin
lic ipo

എല്‍ ഐ സിയുടെ പോളിസി ഉടമകള്‍ക്കായി 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

 

എസ്ബിഐ യോനോയിലൂടെ എളുപ്പത്തില്‍ എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാം. എസ്ബിഐ യോനോയുടെ ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എല്‍ ഐ സിയുടെ ഐ പി ഒ യില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

യോനോ തുറന്ന് 'ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷന്‍' എന്നതില്‍ പോയി നിക്ഷേപകന്റെ  ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ട് ലോഗിന്‍ ചെയ്തു ഐ പി ഒ വാങ്ങാം. ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകള്‍ക്കുള്ള ചാര്‍ജുകളും ആദ്യ വര്‍ഷത്തില്‍ എസ് ബി ഐ ഒഴിവാക്കിയിട്ടുണ്ട്. എല്‍ ഐ സി യുടെ ഐ പി ഒ ഇന്നു തുടങ്ങി മെയ് 9 വരെയാണ്.

സര്‍ക്കാര്‍ 3.5 ശതമാനം ഓഹരികളാണ് ഇതിലൂടെ വില്‍ക്കുന്നത്. ഐ പി ഒ യില്‍ ഒരു ഓഹരിക്ക് 902 -949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എല്‍ ഐ സിയുടെ പോളിസി ഉടമകള്‍ക്കായി 10 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഐ പി ഒ ആയ എല്‍ ഐ സി യുടെ ഐ പി ഒയില്‍  പങ്കെടുക്കാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പല സൗകര്യങ്ങളും പുതിയതായി ഒരുക്കിയിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.