- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിൽ പരിഗണിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൃശ്ശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
പാലിനും, അനുബന്ധ ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള തൃശ്ശൂർ ജില്ലയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ആവശ്യമായ വായ്പ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും. ജാമ്യമായി അഞ്ചു സെന്റിൽ കുറയാത്ത വസ്തു അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.
കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുന്നതിനുള്ള അനുമതി നൽകുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകൻ സ്വന്തമായി സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉൽപ്പന്നങ്ങളും, സാങ്കേതിക സഹായവും മിൽമ ലഭ്യമാക്കും.
താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി തൃശ്ശൂർ ടൗൺഹാളിന് എതിർ വശത്തുളള കോർപ്പറേഷന്റെ തൃശ്ശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2331556, 9400068508.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.