- Trending Now:
അന്ന ബെൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രം 'ത്രിശങ്കു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുമ്പോൾ ലണ്ടനിലെ തന്റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡോ.അജിത്ത് നായർ. ഡെന്റൽ സർജനും ഡെന്റൽ പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റുമായ അജിത്ത് നായർ മംഗലാപുരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യുകെ-യിലെ യൂണിവേഴ് സിറ്റി ഓഫ് ഷെഫീൽഡിൽ നിന്ന് ബിരുദാനന്തരബിരുദവും കഴിഞ്ഞ ശേഷമാണ് അടുത്തിടെ ലണ്ടനിലെ ലോക പ്രശസ്തമായ 'റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടി'ൽ നിന്നും ഡിഗ്രി കരസ്ഥമാക്കുന്നത്. ഇപ്പോൾ യുകെയിൽ ജോലി ചെയ്തു വരുന്ന അജിത്ത് നായർക്ക് ആദ്യസിനിമയുടെ അനൗൺസ്മെന്റ് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.കരിയറിനൊപ്പം പാഷനും മുന്നോട്ട് കൊണ്ട് പോവുകയാണ് അജിത് നായർ. മലയാളത്തിലെ ഹിറ്റ് ചിത്രമായ അടി കാപ്യരെ കൂട്ടമണിയുടെ സഹതിരക്കഥാകൃത്തായ അഭിലാഷ് എസ് നായറിന്റെ സഹോദരനാണ് അജിത് നായർ.
റൊമാൻറിക് ഹാസ്യ ചിത്രമായ ത്രിശങ്കു മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമ്മിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമാതാക്കൾ.നവാഗതനായ അച്യുത് വിനായകനാണ് ചിത്രത്തിന്റെ സംവിധായകൻ. നന്ദു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.