Sections

വിജയം നേടാൻ സഹായിക്കുന്ന മൂന്ന് വഴികൾ

Wednesday, Nov 01, 2023
Reported By Soumya
Chanakya Tantras For Success

ഭാരതത്തിലെ ഏറ്റവും വലിയ തത്വചിന്തകനായിരുന്നു ചാണക്യൻ. ചാണക്യൻ ഏറ്റവും മികച്ച ഒരു മാനേജ്മെന്റ് വിദഗ്ധനാണ്. അദ്ദേഹം വിജയത്തിന് മൂന്ന് ഭാഗങ്ങൾ ഉണ്ടെന്ന് പറയുന്നു. ആ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ഉപദേശം

എല്ലാ വ്യക്തികൾക്കും ഒരു ഉപദേശി ആവശ്യമാണ്. ഉപദേശി മികച്ചതാവും തോറും അയാളുടെ വിജയം കൂടുതൽ ഉറപ്പാവുകയാണ്. മികച്ച ഉപദേശം ലഭിക്കുന്ന ആളിന് ലക്ഷ്യം കാണുവാൻ നിഷ്പ്രയാസം സാധിക്കും. അതുകൊണ്ട് അദ്ദേഹം പറയുന്നു നിങ്ങൾ ഏതൊരു മേഖലയിൽ വിദഗ്ധൻ ആവണമെങ്കിലും ഒരു ഉപദേശകന്റെ സഹായത്തോടുകൂടി മാത്രമേ ആ കാര്യങ്ങൾ ചെയ്യാൻ പാടുള്ളു. അതുപോലെ തന്നെ ഇടത്തരക്കാരായ ഉപദേശകന്മാരുടെ അടുത്തേക്ക് പോകരുത്. ഏറ്റവും മികച്ച ആളുകളുടെ അടുത്തേക്കാണ് നിങ്ങൾ പോകേണ്ടത്. ഒരു കാര്യം പഠിക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച അധ്യാപകനെയാണ് തിരഞ്ഞെടുക്കേണ്ടത്. മോശം ഉപദേശകരുടെ അടുത്തേക്ക് പോകുന്നതാണ് അയാളുടെ പരാജയത്തിന് കാരണം. ചില ഉപദേശകർ പ്രമുഖരായ ആളുകൾ ആകാം. പക്ഷെ നിങ്ങൾ പോകുന്ന കാര്യത്തിന് ഉപദേശം തേടാൻ അദ്ദേഹം അർഹനാണോയെന്ന് നോക്കിയെന്നു ശേഷം വേണം പോകാൻ. ഏതെങ്കിലും മേഖലയിൽ വിജയിച്ച ആളിന്റെ അടുത്തേക്കല്ല പോകേണ്ടത് നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ വ്യക്തമായും, സ്പഷ്ടമായും പറഞ്ഞു തരാൻ കഴിവുള്ള ആളിന്റെ അടുത്തേക്കാണ് നിങ്ങൾ പോകേണ്ടത്.

കരുത്ത് കൊണ്ടുള്ള വിജയം

കയ്യൂക്കും ശക്തിയും കൊണ്ട് വിജയിക്കുന്ന ആളുകളുണ്ട്. ഇത് ഒരുപക്ഷേ ഇന്നത്തെ കാലത്ത് അനുയോജ്യമായ ഒന്നല്ല, എങ്കിലും തന്റെ അധികാരവും, കൃത്യനിർവഹണ പാഠവും അടിസ്ഥാനപ്പെടുത്തി നിരവധി തീരുമാനങ്ങൾ എടുക്കുകയും, അതിൽ അവർക്ക് വിജയിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഉയർന്ന ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവർക്ക്, രാഷ്ട്രീയക്കാർക്ക്, പോലീസ് മേധാവികൾക്കോ അല്ലെങ്കിൽ മറ്റു ഉദ്യോഗസ്ഥർക്കും ഇങ്ങനെ കരുത്ത് കൊണ്ട് വിജയിക്കുന്നവർ ഇന്നും ഉണ്ട്. പക്ഷേ ഇങ്ങനെയുള്ള വിജയം അധികകാലം നീണ്ടു പോകില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്.

ഊർജ്ജം കൊണ്ടുള്ള വിജയം

ഇതിന് അദ്ദേഹം പറയുന്നത് ദൃഢനിശ്ചയം എന്ന് വിളിക്കപ്പെടും എന്നാണ്. തന്റെ ഉത്സാഹവും വികാര തീവ്രതയും അടിസ്ഥാനപ്പെടുത്തി പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ വിജയിക്കുന്ന ആളുകളുണ്ട്. ഇവർ വളരെയധികം പ്രചോദനങ്ങൾ ഉൾക്കൊള്ളുന്നവരും, ഊർജ്ജസ്വലരുമായ വ്യക്തികൾ ആയിരിക്കും. അത്തരം വ്യക്തികൾക്ക് പ്രവർത്തികൊണ്ട് വിജയം നേടാൻ സാധിക്കും. മിക്ക മഹാന്മാരായ നേതാക്കന്മാർക്കും ഈ ശക്തിയുണ്ട്. അവർ അനുഭവപാടവം കൊണ്ട് ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്നവരായിരിക്കും. ഇങ്ങനെ മറ്റുള്ളവരുടെ മനസ്സുകളെ സ്വാധീനിച്ചുകൊണ്ട് തങ്ങളിലേക്ക് അടുപ്പിക്കുന്ന നിരവധി ആളുകളുണ്ട്.

ഇങ്ങനെ മൂന്ന് തരത്തിൽ ആളുകൾക്ക് വിജയിക്കാൻ സാധിക്കും എന്ന് ചാണക്യൻ പറയുന്നുണ്ട്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.