- Trending Now:
സെയിൽസ്മാൻമാരെ പൊതുവായി മൂന്നായി തരം തിരിക്കാം.
പണത്തെ അടിസ്ഥാനമാക്കിയായിരിക്കും അവരുടെ പ്രവർത്തനം. സെയിൽസ് എന്ന ജോലിയോട് താൽപര്യം ഉള്ളതുകൊണ്ട് ആയിരിക്കില്ല അവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥരായിരിക്കും അവർ. ഇത്തരക്കാർ ടാർജറ്റ് ശരിയായി ചെയ്യാറില്ല. കസ്റ്റമറിനെ കുറിച്ച് പഠിക്കാനും, അവരുടെ പ്രോഡക്ടിനെ കുറിച്ച് വ്യക്തമായി പറയാനോ അറിയാത്ത ആളുകളായിരിക്കും. മിക്കവാറും അവരുടെ പെർഫോമൻസ് കൊണ്ടായിരിക്കില്ല അവർ പ്രോഡക്റ്റ് വിൽക്കുന്നത്. അവരുടെ ഭാഗ്യം കൊണ്ടോ ചില പ്രത്യേക സാഹചര്യങ്ങൾ കാരണമോ ആയിരിക്കും. സാലറിക്ക് വേണ്ടിയുള്ള ജോലി മാത്രമായിരിക്കും അവർ ചെയ്യുന്നത്. പ്രത്യേകിച്ച് പെർഫോമൻസ് ഒന്നും ചെയ്യാൻ അവർക്ക് താൽപര്യമുണ്ടാകില്ല. അതുപോലെ അവർ സംസാരിക്കുമ്പോൾ വളരെ ഗൗരവത്തോടു കൂടിയും, അഹങ്കാരത്തോടു കൂടിയുമൊക്കെ ആയിരിക്കും സംസാരിക്കുക. പണമെന്ന ലക്ഷ്യം നോക്കി മാത്രമാണ് അവർ പ്രവർത്തിക്കാറുള്ളത്.
ഇവരെ സംബന്ധിച്ച് കമ്പനിയുടെ താൽപര്യം മാത്രമായിരിക്കും ഇവർ നോക്കുക. കമ്പനിക്ക് അല്ലെങ്കിൽ അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വേണ്ടിയായിരിക്കും അവർ ജോലി ചെയ്യുക. അതോടൊപ്പം സ്വന്തം കാര്യം കൂടി നോക്കും. കസ്റ്റമറിന് പ്രാധാന്യം കൊടുക്കുകയോ, അവരോട് മാന്യമായി പെരുമാറുകയ ചെയ്യണമെന്നില്ല. പക്ഷേ കമ്പനിയോട് കൂറ് ഉള്ളവരായിരിക്കും. സെയിൽസിൽ ഏതെങ്കിലും തരത്തിൽ വിജയം ഉണ്ടായാൽ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കും. നിയമപരമായ കാര്യങ്ങൾ എല്ലാം നോക്കിയായിരിക്കും ഇത്തരക്കാർ പ്രവർത്തിക്കുക. പ്രശസ്തി വളരെ ഇഷ്ടമായിരിക്കും. പ്രോഡക്റ്റിനെ കുറിച്ച് സാമാന്യം അറിവ് അവർക്ക് ഉണ്ടായിരിക്കും. ടാർജറ്റ് ചെയ്യുക, ഇൻസെൻറീവ് കിട്ടുക എന്ന് ഉള്ളതൊക്കെ ആയിരിക്കും അവരുടെ ലക്ഷ്യം.
ഇവർ സ്ഥാപനത്തിനോടൊപ്പം തന്നെ ഉപഭോക്താക്കൾക്കും ഗുണമുണ്ടാകണം എന്ന് ചിന്തിച്ച് പ്രവർത്തിക്കുന്നവരായിരിക്കും. അവർ എപ്പോഴും വിൻവിൻ സിറ്റുവേഷൻ ആഗ്രഹിക്കുന്ന ആളുകളായിരിക്കും. അതായത് കസ്റ്റമർ, കമ്പനി, അതോടൊപ്പം തനിക്കും വിജയമുണ്ടാകാമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അവർ എപ്പോഴും പോസിറ്റീവ് ആയിട്ട് കാര്യങ്ങൾ സംസാരിക്കാൻ കഴിവുള്ളവർ ആയിരിക്കും. ഉപഭോക്താവിനെ നന്നായി കൈകാര്യം ചെയ്യാൻ താല്പര്യമുള്ള ആളുകൾ ആയിരിക്കും. കസ്റ്റമർനെ കുറിച്ചും പ്രോഡക്ടിനെ കുറിച്ചും നന്നായി പഠിച്ചിരിക്കും. പൊതുവേ ടീം വർക്കിന് ഇവർ വളരെ സമർത്ഥരായിരിക്കും. അവരുടെ കസ്റ്റമറി നോട് നന്നായി ബിഹേവ് ചെയ്യുകയും അവരോട് എപ്പോഴും ഒരു റാപ്പോ അഥവാ നല്ല ഒരു ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരായിരിക്കും. ഇങ്ങനെയുള്ള സെയിൽസ്മാന് വീണ്ടും ഓർഡറുകൾ കിട്ടാൻ സാധ്യത വളരെ കൂടുതലാണ്. അവർ എപ്പോഴും ധാർമിക ബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുന്നത്. അതുപോലെതന്നെ അവർ ഉപഭോക്താക്കളെ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം എപ്പോഴും നടത്തിക്കൊണ്ടിരിക്കും.
ഇതാണ് മൂന്നു തരത്തിലുള്ള സെയിൽസ്മാൻമാർ. ബെസ്റ്റ് സെയിൽസ്മാനിലോട്ട് വളർന്നു കഴിഞ്ഞാൽ അവർക്ക് സാമ്പത്തികമായും ജീവിതത്തിലും വളരെയധികം മാറ്റങ്ങൾ സംഭവിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.