- Trending Now:
ബിസിനസിലേക്ക് ഇറങ്ങുന്ന സമയത്ത് മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രമേ ബിസിനസിലേക്ക് ഇറങ്ങാൻ പാടുള്ളു. ബിസിനസ്സിൽ പരാജയപ്പെടാൻ ഇടയാക്കുന്ന മൂന്ന് കാര്യങ്ങൾ ഇവയാണ്. ബിസിനസ് പരാജയപ്പെടാതിരിക്കുന്നതിന് വേണ്ടി ഈ മൂന്ന് കാര്യങ്ങളും നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് പോകേണ്ടത്.
ബിസിനസ് ചെയ്യുവാനുള്ള സ്കില്ല് നിങ്ങൾ ഉണ്ടോയെന്നു ആദ്യം തിരിച്ചറിയണം. മറ്റുള്ളവർ ചെയ്യുന്നത് കൊണ്ട് അത് അനുസരിക്കുന്നവരാണ് കൂടുതലും ഉള്ളത്. എന്നാൽ അങ്ങനെയല്ല തനിക്കത് ചെയ്യുവാനുള്ള കഴിവുണ്ടോ എന്ന് ആദ്യം നോക്കുകയാണ് വേണ്ടത്. പലരും സ്റ്റാഫിനെ വെച്ച് ചെയ്യാം ഇല്ലെങ്കിൽ മറ്റ് ആരുടെയെങ്കിലും സപ്പോർട്ട് കൊണ്ട് ചെയ്യാം എന്ന് കരുതി ബിസിനസിലേക്ക് ഇറങ്ങാറുണ്ട്, പക്ഷേ ഇത് വളരെ മോശമായ ഒരു കാര്യമാണ്. ഒരു ബിസിനസിലേക്ക് ഇറങ്ങുമ്പോൾ അതിന്റെ A -Z എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അറിവുണ്ടായിരിക്കണം. കഴിവില്ലാതെ ബിസിനസ് ചെയ്യാൻ ഇറങ്ങുന്നതാണ് പലരുടെയും പരാജയത്തിന്റെ കാരണം.
ബിസിനസ് ചെയ്യണമെങ്കിൽ അതിന് ആവശ്യമായ ഫണ്ട് കയ്യിൽ ഉണ്ടായിരിക്കണം. ചെറിയ ഒരു എമൗണ്ട് വച്ചുകൊണ്ട് ബിസിനസ് തുടങ്ങാം പിന്നെ കിട്ടുന്ന ലാഭത്തിൽ നിന്നും ബാക്കി ചെയ്യാം എന്ന് കരുതി പലരും ബിസിനസിലേക്ക് ഇറങ്ങാറുണ്ട് പക്ഷേ ഇത് വലിയ മണ്ടത്തരമാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല ബിസിനസ് 50% അപ്രതീക്ഷിതമായ കാര്യങ്ങളാണ് അതിനെ നേരിടുവാനുള്ള ഫണ്ട് നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. ഇന്ന് ബിസിനസ് തുടങ്ങി അടുത്ത ദിവസം തൊട്ട് തന്നെ ശമ്പളം കിട്ടുന്ന ഒന്നല്ല ബിസിനസ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞായിരിക്കാം നിങ്ങൾക്ക് ലാഭം കിട്ടി തുടങ്ങുക. അതുവരെ നിൽക്കുവാനുള്ള ഫണ്ട് നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇതിനുവേണ്ടി ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
നിങ്ങൾ പലപ്പോഴും ഫണ്ട് കണ്ടെത്താൻ വേണ്ടിയിട്ട് പാർട്ട്ണർമാരെ ഉൾപ്പെടുത്തി ആയിരിക്കും നിങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത്. നിങ്ങളുമായി ചേർന്നു പോകുന്ന പാർട്ണർമാരും സ്റ്റാഫുകളും ഇല്ല എങ്കിൽ ബിസിനസ് മുന്നോട്ടു പോകാൻ സാധിക്കില്ല. പലപ്പോഴും പരിചയമുള്ള ആളുകളെയായിരിക്കും പാർട്ണർമാരാക്കുക. അതിന് ചിലപ്പോൾ ഉദ്ദേശിക്കുന്ന സപ്പോർട്ട് കിട്ടി എന്ന് വരില്ല. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്റ്റാഫുകൾ നിങ്ങളുടെ പരിചയക്കാരോ ബന്ധുക്കളോ ആയിരിക്കുക.പക്ഷേ കുറച്ച് കഴിയുമ്പോൾ നിങ്ങൾ ഉദ്ദേശിച്ച തരത്തിലുള്ള പ്രവർത്തനങ്ങൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല അത് ബിസിനസിനെ താഴോട്ട് കൊണ്ടുപോകും. പിന്നീട് അത് അവരുമായി ഒരു ശത്രുതയിലേക്ക് വരുത്താൻ ഇടയാക്കാം. അതുകൊണ്ട് എപ്പോഴും സ്റ്റാഫുകൾ ആയി കഴിവുള്ളവരെയും പ്രവർത്തി പരിചയമുള്ളവരെയും എടുക്കുന്നതാണ് നല്ലത്. പാർട്ട്ണർമാരാണെങ്കിലും സ്റ്റാഫുകൾ ആണെങ്കിലും പ്രൊഫഷണൽ ആയിട്ടുള്ളവരെയാണ് നിർത്തേണ്ടത്. ഒപ്പം നിൽക്കുന്നവരുടെ മാനവിഭവശേഷി മികച്ചതല്ലെങ്കിൽ ഒരിക്കലും ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ അത് ഉപകരിക്കില്ല. അതുകൊണ്ടുതന്നെ നല്ല സ്റ്റാഫുകളെയും പാർട്ണർമാരെയും തിരഞ്ഞെടുക്കുക. അങ്ങനെ കഴിവുള്ള ആളുകൾ ഒപ്പം ഉണ്ടെങ്കിൽ നിങ്ങളുടെ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുൻപ് ഈ മൂന്ന് കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമാക്കിയതിനുശേഷം ആണ് ബിസിനസിലേക്ക് ഇറങ്ങേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.