Sections

കാഷ്യൂ കോർപ്പറേഷന് കൊല്ലം ജില്ലയിൽ മൂന്ന് സെയിൽസ് ഔട്ട്‌ലെറ്റുകൾ കൂടി

Wednesday, Apr 12, 2023
Reported By Admin
Cashew

കാഷ്യൂ കോർപ്പറേഷൻ മൂന്ന് സെയിൽസ് ഔട്ട്ലെറ്റുകൾ കൂടി ആരംഭിച്ചു


കൊല്ലം: ന്യായമായ വിലയ്ക്ക് ഫാക്ടറി ഔട്ട്ലെറ്റുകളിൽ നിന്ന് കശുവണ്ടി പരിപ്പ് ലഭ്യമാക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കാഷ്യൂ കോർപ്പറേഷൻ മൂന്ന് സെയിൽസ് ഔട്ട്ലെറ്റുകൾ കൂടി ജില്ലയിൽ ആരംഭിച്ചു. ഇടമുളക്കൽ, ചെങ്ങമനാട്, മൈനാഗപ്പള്ളി എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ നിർവഹിച്ചു.

നിലവിൽ കോർപ്പറേഷന്റെ 15 ഫാക്ടറികളിൽ സെയിൽസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാനേജിംഗ് ഡയറക്ടർ ഡോ രാജേഷ് രാമകൃഷ്ണൻ, ബോർഡ് മെമ്പർമാരായ ജി ബാബു, അഡ്വ ശൂരനാട് എസ്. ശ്രീകുമാർ, ബി സുജീന്ദ്രൻ, സജി ഡി ആനന്ദ്, മെറ്റീരിയൽ മാനേജർ സുനിൽ ജോൺ, ഫാക്ടറി മാനേജർ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.