- Trending Now:
ഒരു ബിസിനസുകാരന് ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആത്മവിശ്വാസമില്ലെങ്കിൽ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. ബിസിനസുകാരന് ആത്മവിശ്വാസം കുറയുകയാണെങ്കിൽ അത് ബിസിനസിനെ വളരെ കാര്യമായി ബാധിക്കുകയും പിന്നെ തിരിച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയും ചെയ്യും. ഒരു ബിസിനസുകാരന് ആത്മവിശ്വാസം കുറഞ്ഞാൽ അത് അയാളെ മാത്രമല്ല ബാധിക്കുന്നത് പകരം അയാളെ ചുറ്റി നിൽക്കുന്നവർക്കും അത് ബാധകമാണ്. ധന നഷ്ടം, കൂടെയുള്ള സ്റ്റാഫുകൾക്ക് ഉണ്ടാകുന്ന നഷ്ടം, എന്നിവ. പക്ഷേ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ അയാൾക്ക് ആത്മവിശ്വാസം കുറയുകയാണെങ്കിൽ അത് അയാളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കാര്യമായി മാറാം. അതുകൊണ്ടുതന്നെ ഒരു ബിസിനസുകാരന് ഒരു കാരണവശാലും ആത്മവിശ്വാസം നഷ്ടപ്പെടാൻ പാടില്ല. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
ഒരു വിഷയം ഉണ്ടായിക്കഴിഞ്ഞാൽ ഉടനെതന്നെ അതിനെതിരെ പ്രതികരിക്കാൻ പാടില്ല അതിനെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം മാത്രമേ പ്രതികരിക്കാവൂ. സാധാരണ ആളുകളുടെ ജീവിത രീതി എന്നു പറഞ്ഞാൽ ഏതാനും വാക്കുകൾ കേൾക്കുന്നതിനു മുൻപ് തന്നെ മുൻവിധിയോടുകൂടി ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. സത്യമാണോ അയാൾ പറയുന്നത് എന്ന് പോലും കേൾക്കാതെ ഉടനടി മറുപടി പറയുന്ന രീതിയുണ്ട്. ഇതൊരിക്കലും ഒരു ബിസിനസുകാരൻ ചെയ്യാൻ പാടില്ല. വളരെ ശ്രദ്ധിച്ചു മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. നിങ്ങളെ സപ്പോർട്ട് ചെയ്യാമെന്ന് സഹായിക്കാം എന്നും പറഞ്ഞ് ആളുകൾ നിങ്ങളെ സമീപിക്കുമ്പോൾ ഉടൻതന്നെ അവരെ ഒപ്പം കൂട്ടരുത്. അവരെക്കുറിച്ച് നന്നായി മനസ്സിലാക്കി അവരുടെ പശ്ചാത്തലം അറിഞ്ഞതിനു ശേഷം മാത്രമേ ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യാവൂ.
ചില സമയങ്ങളിൽ ബിസിനസുകാർക്ക് തീരുമാനങ്ങൾ വളരെ വേഗത്തിൽ എടുക്കേണ്ടി വന്നേക്കാം. ആ സമയങ്ങളിൽ നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകാൻ വേണ്ടി അല്ലെങ്കിൽ പ്രതികരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.എന്നാൽ ചില ആളുകൾ ഇതിന് വളരെ വൈകിയാണ് ചെയ്യാറുള്ളത് എല്ലാം കഴിഞ്ഞതിനുശേഷം ആയിരിക്കും അവർ പ്രതികരിക്കാൻ തയ്യാറാവുന്നത്.സ്റ്റാഫുകളുടെ അടുത്തും കസ്റ്റമറിനോടും ആവശ്യമായ പ്രതികരണം ഉടനടി നൽകേണ്ടത് അത്യാവശ്യമാണ്.അങ്ങനെയുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അത് ചിലപ്പോൾ നിങ്ങളുടെ ബിസിനസിനെ തന്നെ ബാധിച്ചേക്കാം.
കാള പെറ്റു എന്ന് കേട്ട് കയർ എടുക്കുന്ന സ്വഭാവമുണ്ട്. അങ്ങനെയുള്ള രീതിയിൽ പ്രതികരിക്കാനേ പാടില്ല. അമിതമായി പ്രതികരിക്കാതെ വളരെ അല്പം പ്രതികരിക്കുക.ദേഷ്യം കൊണ്ടോ ശക്തമായി കസ്റ്റമർ ചിലപ്പോൾ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് സംശയം, കുറ്റം, തെറ്റായ കാര്യങ്ങൾ എന്നിവ പറയുമ്പോഴോ അനാവശ്യമായ പ്രതികരണത്തിലേക്ക് പോകാൻ പാടില്ല.
ഈ മൂന്ന് പ്രതികരണവും വളരെ പ്രധാനപ്പെട്ടതാണ്. പ്രതികരണങ്ങളിലേക്ക് പോകുന്നതിനു മുൻപ് വളരെ ആലോചിച്ചു മറുപടി പറയുമ്പോൾ സ്വാഭാവികമായും ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.