- Trending Now:
ഒരു ഭർത്താവിൽ നിന്നും ഭാര്യ പ്രതീക്ഷിക്കുന്ന സുപ്രധാനമായ 3 കാര്യങ്ങൾ എന്തൊക്കെയാണ്? സ്നേഹം, വാത്സല്യം, കരുതൽ, സുരക്ഷ എന്നിങ്ങനെ തുടങ്ങുന്ന ഒരു വലിയ ലിസ്റ്റ് പലർക്കുമുണ്ടാകാം. ഓരോ സ്ത്രീയും, കുടുംബത്തിൽ നിന്ന് മാത്രമല്ല, സമൂഹത്തിൽ നിന്നും ആഗ്രഹിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഉണ്ട് അവയാണ് താഴേ കൊടുത്തിരിക്കുന്നത്. ഇത് ഭാര്യക്കും ഭർത്താവിനും ബാധകം ആണ്. പരസ്പരം റെസ്പെക്ട് ചെയുന്ന ഭാര്യഭർതൃ ബന്ധങ്ങൾക്ക് മാത്രേ താഴെ പറയുന്നവ ബാധകമാകു.
ബഹുമാനം - കല്യാണം കഴിക്കുന്നത് ഭാര്യയെ ക്രൂശിക്കാൻ ആണെന്നു തെറ്റിധാരണ ഉള്ള കുറച്ചു പേരുണ്ട് . ഭാര്യയെ ഒഴിച്ച് ബാക്കി എല്ലാരോടും നന്നായി പെരുമാറും . ഭാര്യയെ ബഹുമാനിക്കുന്നത് ആണത്തം ഇല്ലായ്മ ആയും കാണുന്നവർ ഉണ്ട് . പക്ഷെ സ്ത്രീ എന്ന നിലയിൽ ഒരു ഭാര്യ ആദ്യം ആഗ്രഹിക്കുന്നത് ഇതാണ് . നമ്മളെ സ്നേഹിക്കുന്നവരോട് ബഹുമാനം കാണിക്കാൻ ഒരിക്കലും മടി കാണിക്കരുത് അത് സ്ത്രീയായാലും പുരുഷനായാലും .
സ്വാതന്ത്രം - കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞാൽ സ്വാതന്ത്രം നഷ്ടപ്പെടും എന്ന പേടി എല്ലാവര്ക്കും ഉള്ളതാണ് . കല്യാണം കഴിഞ്ഞു പുതിയ ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണ് മിക്ക സ്ത്രീകളും.സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കുക എന്നല്ല . വിവാഹമെന്നാൽ പുരുഷന്മാരെയോ സ്ത്രീകളെയോ തളച്ചിടുവാനുള്ള ഒരു ലൈസൻസ് അല്ല. ഭാര്യ എന്നാൽ തന്റെ കാര്യം മാത്രം നോക്കി അടങ്ങി ഒതുങ്ങി ഇരിക്കേണ്ടവൾ എന്ന് ആവരുത് .
പിന്തുണ - സ്വന്തം വീട് വിട്ടു പുതിയ ആൾക്കാരുടെ വീട്ടിലേക്കു വരുന്നവർ ആണ് സ്ത്രീകൾ . അവിടെ അവർക്കു ആകെ കൂടുതൽ അറിയുന്നത് അവരുടെ ഭർത്താക്കന്മാരെ ആവും . കുടുംബപ്രശ്നങ്ങൾ എല്ലാ വീട്ടിലും ഉണ്ടാവുന്നതാണ് . അപ്പോൾ അവൾക് വേണ്ട പിന്തുണ കൊടുക്കണം അതിൽ ഒരു കുറച്ചിലും തോന്നേണ്ട കാര്യം ഇല്ല . ഒറ്റപ്പെടൽ ഒരിക്കലും ഒരു സ്ത്രീക്ക് കല്യാണം കഴിഞ്ഞും തോന്നരുത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.