Sections

ഗ്ലോബൽ ആയുർവേദ ഉച്ചകോടി: കെഎസ്യുഎമ്മിൽ നിന്നുള്ള മൂന്ന് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു

Thursday, Sep 19, 2024
Reported By Admin
HealthTech startups MyCare, Mill AI, and Rash-Aid presenting at the Global Ayurveda Summit

കൊച്ചി: സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള മൂന്ന് ഹെൽത്ത്ടെക് സ്റ്റാർട്ടപ്പുകൾക്ക് ഗ്ലോബൽ ആയുർവേദ ഉച്ചകോടിയിൽ ഉത്പന്ന അവതരണത്തിന് അവസരം ലഭിച്ചു. മൈ കെയർ, മില എഐ, റാഷ്-എയ്ഡ് എന്നീ സ്റ്റാർട്ടപ്പുകളാണ് അങ്കമാലിയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്.

ആയുർവേദ മേഖലയെ ആധുനിക കാഴ്ചപ്പാടോടെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉച്ചകോടിയാണ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ആയുർവേദം, ആരോഗ്യമേഖല, ഔഷധച്ചെടികൾ, ടൂറിസം തുടങ്ങിയവ ചർച്ച ചെയ്തു.

ആയുർവേദത്തിന് ആഗോള പ്ലാറ്റ്ഫോം ലഭ്യമാക്കാനാണ് ഉച്ചകോടി ലക്ഷ്യമിട്ടത്. ആയുർവേദത്തിലെ പരമ്പരാഗത രീതികൾ മുതൽ ആധുനിക കണ്ടുപിടുത്തങ്ങൾ വരെയുള്ള വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. അന്തർദേശീയ നേതാക്കളുമായി സംവദിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഇത് അവസരമൊരുക്കി.

ആയുർവേദ ചികിത്സയിലും രോഗീപരിചരണത്തിലും നിർമ്മിത ബുദ്ധിയുടെ സാധ്യതകളാണ് മൈ കെയർ ഹെ ത്ത് ഉപയോഗിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് ചികിത്സാസേവനം നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്.

ആയുർവേദ ഉത്പന്നങ്ങൾക്കുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് മില എഐ. ആയുർവേദ ഉത്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനുമുള്ള സേവനമാണ് ഇവർ നൽകുന്നത്.

നനഞ്ഞ തുണി കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിനു വേണ്ടിയുള്ള നൂതന പരിഹാരമാർഗമാണ് റാഷ്-എയിഡിൻറെ ഉത്പന്നം. ആയുർവേദ ചികിത്സയിൽ ഏറെ പ്രയോജനം ചെയ്യുന്ന ഈ ഉത്പന്നം ഈ മേഖലയിലെ ഒരു പൊതു പ്രശ്നത്തിൻറെ സുപ്രധാന പരിഹാരമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.