Sections

ബിസിനസ് സ്ഥാപനം നിലനിർത്തിക്കൊണ്ടുപോകാൻ ആവശ്യമായ മൂന്ന് കാര്യങ്ങൾ

Tuesday, Dec 19, 2023
Reported By Soumya
Business Guide

സ്വന്തം ബിസിനസിന്റെ വളർച്ച എല്ലാ ബിസിനസുകാരും ലക്ഷ്യമിടുന്ന ഒന്നാണ്. അതിനുവേണ്ടി കൂടുതൽ പദ്ധതികൾക്കും വിൽപ്പനകൾക്കൊക്കെ വേണ്ടി എല്ലാവരും തയ്യാറാകാറുണ്ട്. ഒരു സ്ഥാപനം തുടങ്ങി അത് ദീർഘകാലം നിലനിൽക്കേണ്ടതിന് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

സാമ്പത്തിക സ്ഥിരത

ഒരു സ്ഥാപനം നിലനിൽക്കണമെങ്കിൽ സമ്പത്ത് സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കണം. ക്യാപ്പിറ്റൽ ഫണ്ട് ശക്തമായ രീതിയിൽ തന്നെ ആ സ്ഥാപനത്തിന് ഉണ്ടാകണം. ക്യാപിറ്റൽ ഫണ്ട് വർദ്ധിപ്പിക്കുക എന്നതാണ് ആ സ്ഥാപനം ചെയ്യേണ്ട ഏറ്റവും പ്രധാന ദൗത്യം. നിങ്ങൾ ഉദാഹരണമായി ഒരുലക്ഷം രൂപ കൊണ്ടാണ് ഒരു സ്ഥാപനം ആരംഭിച്ചത് എങ്കിൽ അടുത്ത വർഷത്തെ ലക്ഷ്യം അത് അഞ്ച് ലക്ഷം എന്ന തരത്തിൽ ക്യാപിറ്റൽ ഫണ്ട് ഉയർത്തുകയാണെം. അതിന് പകരം ക്യാപ്പിറ്റൽ ഫണ്ട് സാലറിക്ക് മറ്റും കൊടുത്തുകൊണ്ട് അക്കൗണ്ട് സീറോ ആകുന്ന ഒരു നിലയിലേക്ക് ഒരിക്കലും മാറരുത്. ക്യാപിറ്റൽ ഫണ്ട് വർദ്ധിപ്പിക്കേണ്ട ശ്രമമാണ് നിങ്ങൾ നടത്തേണ്ടത്. സാമ്പത്തികഭദ്രത ഉള്ള ഒരു കമ്പനി ആയിരിക്കണം അത്.

സ്റ്റാഫുകൾ സ്ഥിരമായി നിൽക്കുക

കമ്പനിയിൽ കഴിവുള്ള സ്റ്റാഫുകൾ, സ്ഥിരമായി നിൽക്കുന്നവർ ആയിരിക്കണം. എപ്പോഴും സ്റ്റാഫുകളെ മാറ്റുന്ന ഒരു സ്ഥാപനം ആകരുത്. കഴിവുള്ള സ്റ്റാഫുകൾ നിലനിന്നു പോകുന്ന ഒരു സ്ഥാപനം ആണെങ്കിൽ അവരുമായി നിങ്ങൾക്ക് നല്ല ബന്ധങ്ങളാണ് ഉള്ളതെങ്കിൽ ഒരു ടീം വർക്ക് ആയി ആ സ്ഥാപനത്തെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. സ്റ്റാഫുകൾ വന്നും പോയും ഇരിക്കുന്നത് സൂചിപ്പിക്കുന്നത് സ്ഥിരതയുള്ള സ്റ്റാഫുകൾ ഉള്ള സ്ഥാപനം അല്ല എന്നതാണ്. അത് നിങ്ങളെ വളരെ പിന്നോട്ട് അടിക്കും. സമ്പത്ത് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ സ്റ്റാഫുകൾ.

പുതിയ കാര്യങ്ങൾ തീരുമാനിക്കാനുള്ള വിഷൻ

നിങ്ങളുടെ സ്ഥാപനം ലക്ഷ്യം, വിഷൻ, മിഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് പോകുന്നതെങ്കിൽ മാത്രമേ ആ സ്ഥാപനത്തിന് സ്ഥിരത ഉണ്ടാവുകയുള്ളൂ. എന്നും ഒരുപോലെ പോകുന്ന സ്ഥാപനത്തിന് സ്ഥിരതയുണ്ടാകില്ല. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നവർക്ക് മാത്രമേ നിലനിന്നു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ആ മാറ്റങ്ങൾ ഉൾക്കൊണ്ടു പോകാൻ സാധിക്കുന്ന ഒരു വിഷൻ നിങ്ങൾക്കുണ്ടാകണം. ഏത് പ്രതിസന്ധിയിലും ജീവിക്കാൻ കഴിയുന്ന ഒരു വിഷൻ നിങ്ങൾക്കുണ്ടെങ്കിൽ വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. സമ്പത്തും സ്റ്റാഫും മാത്രം പോരാ അവർ ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നിങ്ങളുടെ സ്ഥാപനത്തിന് ഉണ്ടെങ്കിൽ അത് എന്നും നിലനിൽക്കും.

ഈ മൂന്ന് കാര്യങ്ങൾ സംയോജിപ്പിച്ചു കഴിഞ്ഞാൽ ആ സ്ഥാപനം സ്ഥിരമായി നിലനിൽക്കാൻ കഴിയുന്നതായിരിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.