Sections

തൊഴിലുകള്‍ക്കും സംരംഭങ്ങള്‍ക്കും വിളവൊരുക്കാം കേരള നാട്ടില്‍

Friday, Sep 16, 2022
Reported By admin
business, kerala

വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ചുമതലയില്‍ ഉള്ള തൊഴില്‍-സംരംഭക പദ്ധതികളും പരിപാടികളും തൊഴിലന്വേഷകരിലേക്കും  പുതുതലമുറ സംരംഭകരിലേക്കും നേരിട്ടെത്തിക്കുന്നതിനുള്ള പാലമായിരിക്കും തൊഴില്‍സഭകള്‍.

 


കേരളത്തിലെ യുവജനങ്ങളെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കുന്ന വളര്‍ച്ചയുള്ള തൊഴില്‍ സഭകള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു.തൊഴിലന്വേഷകരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയില്‍  സംഘടിപ്പിക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ തൊഴില്‍ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായിരിക്കും തൊഴില്‍സഭകള്‍.

വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ചുമതലയില്‍ ഉള്ള തൊഴില്‍-സംരംഭക പദ്ധതികളും പരിപാടികളും തൊഴിലന്വേഷകരിലേക്കും  പുതുതലമുറ സംരംഭകരിലേക്കും നേരിട്ടെത്തിക്കുന്നതിനുള്ള പാലമായിരിക്കും തൊഴില്‍സഭകള്‍. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരെ കെ-ഡിസ്‌കിന്റെ കീഴില്‍  നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി  പരിശീലനം നല്‍കിക്കൊണ്ട് കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് നയിക്കുക എന്നത്  തൊഴില്‍സഭകളുടെ ലക്ഷ്യമാണ്. കൂടാതെ കുടുംബശ്രീയുടെ ഷീ-സ്റ്റാര്‍ട്‌സ് എന്ന പുത്തന്‍ സംരംഭക പ്രസ്ഥാനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരം ഭക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍സഭ ഊര്‍ജ്ജം നല്കും. പ്രാദേശികമായി തൊഴില്‍ കൂട്ടായ്മകളെ പ്രൊഫഷണല്‍ മനോഭാവത്തോടെയും സാങ്കേതിക സഹായത്തോടെയും പുന:സംഘടിപ്പിക്കുകയും നഗര-ഗ്രാമ ഭേദമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള  സാധ്യതകളും തൊഴില്‍സഭകള്‍ ആലോചിച്ച് നടപ്പിലാക്കും.

പ്രാദേശികമായി യുവജനങ്ങളെ  സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തന്‍ ആശയം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കും. പ്രാദേശിക സംരംഭങ്ങളും തൊഴില്‍ സാധ്യതകളും കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതല്‍ അനുയോജ്യമാക്കുകയും ചെയ്യുകയാണ് തൊഴില്‍സഭകള്‍ ചെയ്യുന്നത്. തൊഴില്‍സഭകളില്‍ തൊഴില്‍/ സംരംഭക ക്ലബ്ബുകള്‍ രൂപീകരിക്കുകയും തൊഴില്‍ തേടുന്നതിനുള്ള പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.

കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി പ്രാദേശിക സാമ്പത്തിക വികസന പരിപാടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നത്തിന്റെ  പുതിയ ഘട്ടമാണ് തൊഴില്‍സഭകളിലൂടെ ആരംഭിക്കുന്നത്.ജനകീയ ഇടപെടലുകളിലൂടെ ബദലുകള്‍ സൃഷ്ടിക്കുന്ന മറ്റൊരു കേരളീയ മാതൃകയ്ക്ക് കണ്ണൂര്‍ ജില്ലയിലെ  പിണറായിയിലാണ് തുടക്കമാകുന്നത്. സ്വന്തം വാര്‍ഡിലെ തൊഴില്‍ സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് ഔദ്യോഗികമായി തൊഴില്‍ സഭകള്‍ ഉദ്ഘാടനം ചെയ്യും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.