Sections

ആമസോണിലെ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് 

Sunday, Jan 08, 2023
Reported By admin
amazon

നവംബറിൽ കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിരുന്നു


യുഎസ് ടെക് ഭീമനായ ആമസോണിലിൽ കൂട്ടപിരിച്ചു വിടൽ തുടരും. ആമസോണിൽ നിന്നും വരുന്ന ആഴ്ചകളിൽ 18,000 ജീവനക്കാരെ പിരിച്ചവിടുമെന്ന് കമ്പനി സിഇഒ ആൻഡി ജാസി അറിയിച്ചു. ആഗോളതലത്തിലാകും പിരിച്ച് വിടൽ നടക്കുക. എന്നാൽ ഇന്ത്യയിൽ ആയിരക്കണക്കിന് പേരുടെ ജോലി നഷ്മാകുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരിൽ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പിരിച്ചുവിടലെന്നും ഉപഭോക്താക്കളുടെ നന്മയ്ക്കും ബിസിനസ്സിന്റെ ദീർഘകാല പദ്ധതികളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും സിഇഒ സ്റ്റാഫുകൾക്ക് അയച്ച കത്തിൽ പറയുന്നു.

ജനുവരി 18 മുതലാണ് പിരിച്ചുവിടൽ അറിയിപ്പ് നൽകിത്തുടങ്ങുക. ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക.കമ്പനിയുടെ ആമസോൺ സ്റ്റോറുകളെയും പിഎക്സ്ടി ഓർഗനൈസേഷനുകളെയുമാകും പിരിച്ച് വിടൽ പ്രധാനമായും ബാധിക്കും. നവംബറിൽ കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.