Sections

മത്സ്യസംപാദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday, Feb 13, 2025
Reported By Admin
Applications Invited for Climate-Resilient Coastal Fishing Village Project in Thottappally

പ്രധാനമന്ത്രി മത്സ്യസംപാദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മത്സ്യഗ്രാമത്തിൽ നടപ്പിലാക്കുന്ന കാലാവസ്ഥ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമം പദ്ധതി 2024-25 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൊബൈൽ ഫിഷ് വെന്റിംഗ് ഓട്ടോ കിയോസ്ക്ക് (മൂന്ന് ഗ്രൂപ്പുകൾക്ക് 8.50 ലക്ഷം രൂപ നിരക്കിൽ), പോർട്ടബിൾ സോളാർ ഡ്രയർ (11 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് 2.50 ലക്ഷം രൂപ നിരക്കിൽ), ലൈഫ്ജാക്കറ്റ് (അഞ്ച് അംഗങ്ങൾ ഉളള 10 രജിസ്റ്റേഡ് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് 1000 രൂപ നിരക്കിൽ) എന്നീ പദ്ധതികളിലേക്ക് തോട്ടപ്പള്ളി മത്സ്യഗ്രാമത്തിൽ നിന്നുള്ള അർഹരായ മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, തോട്ടപ്പള്ളി മത്സ്യഗ്രാമത്തിൽ താമസിക്കുന്നവരെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 18 നു മുൻപായി തോട്ടപ്പള്ളി മത്സ്യഭവൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0477 2251103.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.