Sections

ദേശീയ കൈത്തറി ദിനത്തിൽ പ്രാദേശിക കൈത്തറിയുടെ വളർച്ചയും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകി ആമസോൺ ഇന്ത്യ

Wednesday, Aug 07, 2024
Reported By Admin
This National Handloom Day, Amazon India celebrates the growth of Local Artisans and Sustainable Fas

കൊച്ചി: പ്രാദേശിക കൈത്തറിയുടെ വളർച്ചയ്ക്കും സുസ്ഥിര ഫാഷൻ സങ്കൽപ്പങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകി ആമസോൺ ഇന്ത്യയുടെ ദേശീയ കൈത്തറി ദിനാഘോഷം. വ്യാപാരികൾക്ക് വേണ്ടിയുള്ള ആമസോൺ ഇന്ത്യയുടെ മുഖ്യ പരിപാടികളിൽ ഒന്നായ ആമസോൺ കരിഗറിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന കൈത്തറി ദിനാഘോഷത്തിൽ കൈത്തറി വ്യവസായത്തിൻറെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിൻറെ ബോധവത്ക്കരണം, രാജ്യമാകെയുള്ള കൈത്തറി ഉത്പ്പന്നങ്ങളുടെ പ്രദർശനം, പ്രാന്തവത്ക്കരിക്കപ്പെട്ട നെയ്ത്ത് തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനം എന്നിവയാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 1.5 ലക്ഷം ഉത്പ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങിക്കാൻ ഈ പരിപാടി അവസരമൊരുക്കും. ബിശ്വ ബംഗ്ല, പന്തോയിബി, ഗർവി ഗുജറാത്ത്, ഹൗസ് ഓഫ് ഹിമാലയാസ് തുടങ്ങി 35ൽ പരം സംസ്ഥാന എംപോറിയങ്ങളിൽ നിന്നുള്ള വിവിധതരം ഉത്പ്പന്നങ്ങളും കൈത്തറി ദിനാഘോഷത്തിൻറെ ഭാഗമായി ആമസോൺ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.

18 ലക്ഷത്തോളം വരുന്ന കരകൗശല കലാകാരൻമാരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ആമസോൺ കരിഗർ പരിപാടിയിലൂടെ കൈ കൊണ്ടുണ്ടാക്കിയ 2 ലക്ഷം ഉത്പന്നങ്ങൾ ലഭ്യമാകും. ഇതിൽ കലാമേന്മയും ഗുണനിലവാരവും കൊണ്ട് അപൂർവ്വമായ 470ൽ അധികം ഉത്പന്നങ്ങൾ ഉൾപ്പെടും. 2500ൽ അധികം പ്രമുഖ നെയ്ത്തുകാർ, സഹകരണ സംഘങ്ങൾ, കരകൗശല വിദഗ്ധർ, സർക്കാർ സ്ഥാപനങ്ങൾ, ടെക്സ്റ്റൈൽസ്, കൊട്ടേജ് ഇൻഡസ്ട്രീസ്, ട്രൈബൽ വെൽഫെയർ തുടങ്ങി വിവിധ മന്ത്രാലയങ്ങൾ എന്നിവയെ ഓൺലൈനായി അണിനിരത്തിക്കൊണ്ടാണ് ആമസോൺ കരിഗർ പരിപാടി നടപ്പിലാക്കുന്നത്.

കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും സമൂഹങ്ങളെ ഇ-കൊമേഴ്സ് ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനും അവരുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനും വിപുലമായ അവരുടെ ഉൽപ്പന്നങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് ആമസോൺ ഇന്ത്യ സെയിൽസ് ഡയറക്ടർ ഗൗരവ് ഭട്നാഗർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.