- Trending Now:
പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ കാലങ്ങളായി പിന്തുടർന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള 'doge meme' ആണ് പുതിയ ലോഗോ.
ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്കിന്റെ ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോർട്ട്. ഷിബു ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.
എൽ ബി എസ്സിൽ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം... Read More
ട്വിറ്ററിന്റെ വെബ് വേർഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈൽ ആപ്പിൽ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോൺ മസ്ക് കൊണ്ടുവന്നത്. ഇതിൽ ചിലത് വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അടക്കം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഒടുവിലത്തേതാണ് ലോഗോ മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.