- Trending Now:
ഭാര്യയുടെ അനുഭവം സ്ത്രീകള്‍ക്കായി മാത്രമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഈവ്-വേള്‍ഡിന് തുടക്കമിടാന്‍ തരുണ്‍ കട്ട്യാലിന് പ്രേരണയായി
വാട്ട്സ്ആപ്പില്‍ ഭാര്യക്ക് ട്രോളുകള്‍, വുമണ്‍ ഓണ്‍ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് മാധ്യമപ്രവര്‍ത്തകനായ തരുണ്‍ കട്ട്യാല്‍. തരുണ്‍ കട്ട്യാലിന്റ ഭാര്യയും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുമായ മോനിഷ സിങ് കട്ട്യാലിനാണ് ട്രോളുകളിലൂടെ ദുരനുഭവം ഉണ്ടായത്. ഭാര്യയുടെ അനുഭവം സ്ത്രീകള്‍ക്കായി മാത്രമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഈവ്-വേള്‍ഡിന് തുടക്കമിടാന്‍ തരുണ്‍ കട്ട്യാലിന് പ്രേരണയായി.
പ്രതികരണം ഭയക്കാതെ അഭിപ്രായം പ്രകടിപ്പിക്കാനും ഉള്ളടക്കം സൃഷ്ടിക്കാനും കമ്മ്യൂണിറ്റികള്‍ രൂപീകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഈവ്-വേള്‍ഡിനുളളത്. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഈവ്-വേള്‍ഡ് ലോകമെമ്പാടും എത്തിക്കാനാണ് തരുണ്‍ കട്ട്യാല്‍ പദ്ധതിയിടുന്നത്. ആദ്യം ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പിന്നീട് മറ്റ് രാജ്യങ്ങളിലും പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.
സ്ത്രീകള്‍ മാത്രമാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഈവ്- വേള്‍ഡ് 2 വേ ഒതന്ററ്റിഫിക്കേഷന്‍ സജ്ജീകരിക്കും. പ്ലാറ്റ്ഫോമില്‍ ബോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ വെര്‍ച്ച്യുല്‍ ടോക്കണുകളോ പോയിന്റുകളോ നേടാനും അനുവദിക്കും. ഈവ്-വേള്‍ഡിലെ ജീവനക്കാരില്‍ 70 ശതമാനവും സ്ത്രീകളായിരിക്കുമെന്നും തരുണ്‍ കട്ട്യാല്‍ പറഞ്ഞു. സിംഗപ്പൂര്‍ ആസ്ഥാനമായ ജംഗില്‍ വെവെന്‍ച്വേസില്‍ നിന്ന് കമ്പനി പ്രാഥമിക ഫണ്ടിംഗ് നേടിയിട്ടുണ്ട്.
സീ-5, ബിഗ് എഫ്എം എന്നിവയില്‍ സ്ഥാപക ചീഫ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിട്ടുളളയാളാണ് രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമ, വിനോദ വ്യവസായരംഗത്തുളള തരുണ്‍ കട്ട്യാല്‍. സ്റ്റാര്‍ ഇന്ത്യ, സോണി എന്റര്‍ടൈയിന്‍മെന്റ്‌സ്, റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക തുടങ്ങിയവയിലും ഉയര്‍ന്ന പദവികള്‍ തരുണ്‍ കട്ട്യാല്‍ വഹിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.