- Trending Now:
ഇന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയിൽ തുടർച്ചയായ ഏഴാം വർഷവും മുന്നിലെത്തി ചിക്കൻ ബിരിയാണി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓരോ മിനിറ്റിലും 137 ബിരിയാണിയാണ് ഇന്ത്യക്കാർ ഓർഡർ ചെയ്തത്. അതായത് ഒരു സെക്കൻഡിൽ 2.28 ബിരിയാണി വീതം!
തുടർച്ചയായ ഏഴാം വർഷമാണ്, സ്വിഗ്ഗിയുടെ കണക്കിൽ ബിരിയാണി മുന്നിലെത്തുന്നത്. തൊട്ടുപിന്നിൽ മസാല ദോശയും മൂന്നാമതായി സമൂസയുമാണ് പട്ടികയിൽ ഇടംപിടിച്ചത്.
2021ൽ മിനിറ്റിൽ ശരാശരി 115 ബിരിയാണിക്കാണ് സ്വിഗ്ഗിയിലൂടെ ഓഡർ ലഭിച്ചത്. വിദേശ വിഭവങ്ങളായ, സുഷി, മെക്സിക്കൻ ബൗൾസ്, കൊറിയൻ സ്പൈസി രാമൻ, ഇറ്റാലിയൻ പാസ്ത എന്നിവയ്ക്കും ആവശ്യക്കാർ ഏറെയായിരുന്നുവെന്ന് സ്വിഗ്ഗിയുടെ ആന്വൽ ട്രെൻഡ്സ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേർട്ട് ഗുലാബ് ജാമുനാണ്. 2022ൽ 27 ലക്ഷം ഗുലാബ് ജാമുൻ ആണ് സ്വിഗ്ഗിയിലൂടെ ഓഡർ ചെയ്തത്. രസ്മലായ്, ചോക്കോ ലാവ കേക്ക്, ഐസ്ക്രീം, ചോക്കോ ചിപ്, അൽഫോൻസോ മാംഗോ, ഇളനീർ എന്നിവയും കൂടുതലായി ഓഡർ ചെയ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.