Sections

അലങ്കാര മല്‍സ്യങ്ങളുടെ അത്ഭുത കാഴ്ച്ചകള്‍ നിറച്ച് തിരുവോണം ഫിഷ് ഫാം

Monday, Jun 13, 2022
Reported By MANU KILIMANOOR

അലങ്കാര മല്‍സ്യങ്ങളുടെ ഹോള്‍സെയില്‍ കച്ചവടവുമായി തിരുവോണം ഫിഷ് ഫാം

ചെറുപ്പത്തില്‍ അലങ്കാരമത്സ്യങ്ങളോട് തോന്നിയ ഇഷ്ടവും കഠിന പരിശ്രമവും കൂടി ആയപ്പോള്‍ തന്റെ സംരംഭ വഴികളില്‍ മികച്ച വിജയം കണ്ടെത്തിയിരിക്കുകയാണ് ഷിബു എന്ന യുവാവ്.മത്സ്യങ്ങളോടുള്ള തന്റെ താല്‍പര്യം ഉപജീവനമാര്‍ഗ്ഗം ആക്കിയപ്പോള്‍ മികച്ച ആദായമാണ് ഷിബുവിന് തിരുവോണം ഫിഷ് ഫാമില്‍ നിന്ന് ലഭിക്കുന്നത്.തിരുവനന്തപുരം കരമനയില്‍ സ്ഥിതി ചെയ്യുന്ന തിരുവോണം ഫിഷ് ഫാമില്‍ അലങ്കാര മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഷിബുവിന്റെയും കുടുംബത്തിന്റെയും അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി വീടുനു സമീപത്ത് തന്നെ ഒരു മികച്ച ഫാം രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണവും അതിനു വേണ്ടിയുള്ള പരിശ്രമവും തന്നെയാണ് തിരുവോണം ഫാമിന്റെ വിജയം. പുതുതായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോടും നിലവില്‍ അലങ്കാര മത്സ്യങ്ങള്‍ കൃഷിചെയ്യുന്നവരോടും എന്തൊക്കെയാണ് ഷിബുവിന് പറയാനുള്ളത് എന്ന് നമുക്ക് നോക്കാം.

ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന അലങ്കാര മത്സ്യവളര്‍ത്തലിനെ കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുത്തിട്ടുള്ള ഷിബു തന്റെ അറിവുകള്‍ ക്രാഫ്റ്റ് ആന്‍ഡ് ക്രോപ്സിന്റെ കാണികളോട് പങ്കുവെക്കുകയാണ് ഇവിടെ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.