- Trending Now:
25 കോടി രൂപയാണ് ഇത്തവണ തിരുവോണം ബംപറടിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത്
ആദ്യദിനം റെക്കോർഡ് വിൽപന നേടി തിരുവോണം ബംപർ ലോട്ടറി. ഒന്നാം ദിവസം തന്നെ വിറ്റുപോയത് നാലര ലക്ഷം ടിക്കറ്റുകൾ. 25 കോടി രൂപയാണ് ഇത്തവണ തിരുവോണം ബംപറടിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത്. ഈ മാസം 26നാണ് വിൽപന ആരംഭിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ രണ്ടാം സമ്മാനം 20 പേർക്ക് 1 കോടി രൂപ വീതവും, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കുമാണ് ലഭിക്കുക. കൂടാതെ ലോട്ടറി വൽപനക്കാരുടെ കമ്മീഷനും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 66,55,914 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ ബംപർ നറുക്കെടുപ്പ് സെപ്റ്റംബർ 20ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.