- Trending Now:
353 കോടി രൂപയുടെ 1713 പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന ഡിപിസി അംഗീകാരം നല്‍കിയത്.കേരളത്തില്‍ പദ്ധതി അംഗീകാരം കിട്ടുന്ന ആദ്യത്തെ നഗരസഭയാണ് തിരുവനന്തപുരം നഗരസഭ.സമയബന്ധിതമായി തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അത് സമര്‍പ്പിക്കാനും നമുക്ക് സാധിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം കിട്ടിയത് കൊണ്ട് തന്നെ വളരെവേഗം പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ നമുക്ക് സാധിക്കുകയും സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കാനും കഴിയും എന്നതാണ് പ്രധാനനേട്ടം.കഴിഞ്ഞ സാമ്പത്തികവര്‍ഷം 94% ആയിരുന്നു പദ്ധതി പൂര്‍ത്തീകരണ തോത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും പദ്ധതി നിര്‍വഹണ തോതിലും എല്ലാം കഴിഞ്ഞ വര്‍ഷം മികച്ച നേട്ടമുണ്ടാക്കാന്‍ നമ്മുടെ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന സാമ്പത്തികവര്‍ഷം 100% എന്നതാണ് വയ്ക്കുന്നത്.
അംബീസ് കിച്ചണ്‍ നവീകരിച്ച കട
നിരഞ്ജന് സ്ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു... Read More
ഇതിനായി കഠിനാദ്ധ്വാനം ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പദ്ധതി നിര്‍ദ്ദേശങ്ങള്‍ വളരെ നേരത്തെ തന്നെ ഭരണസമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച എല്ലാവിഭാഗം ജനങ്ങളെയും ഈ ഘട്ടത്തില്‍ അഭിവാദ്യം ചെയ്യുന്നു. 100% പദ്ധതിയും നമുക്ക് ഒരുമിച്ച് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കേണ്ടതുണ്ട്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.