Sections

തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കുന്നതില്‍ പ്രതിസന്ധി

Monday, May 09, 2022
Reported By MANU KILIMANOOR

വ്യവസായ വകുപ്പ് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പുമായും ചേമ്പര്‍ ഓഫ് കോമേഴ്‌സുമായുമാണ് ചര്‍ച്ച നടത്തുന്നത്


തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ലൈസന്‍സ് പുതുക്കാത്തതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നു ചര്‍ച്ച.

വ്യവസായ വകുപ്പ് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പുമായും ചേമ്പര്‍ ഓഫ് കോമേഴ്‌സുമായുമാണ് ചര്‍ച്ച നടത്തുന്നത്. മാനദണ്ഡമനുസരിച്ചുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്ന്2015 മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, കെഎസ്‌ഐഇ അതു ഗൗനിച്ചില്ല. ലൈസന്‍സ് പുതുക്കാത്തതിന് കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ട്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.