Sections

ജീവിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായകരമാകുന്ന ബ്രയാൻ ട്രെസിയുടെ 13 സ്റ്റെപ്പുകൾ

Saturday, Aug 05, 2023
Reported By Soumya
Life Goal

ജീവിതത്തിൽ ലക്ഷ്യമുള്ള ആൾക്കാരാണോ നിങ്ങൾ. ആ ലക്ഷ്യം വ്യക്തവും സ്പഷ്ടവുമാണോ. ലക്ഷ്യം എന്നത് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ലക്ഷ്യമില്ലാത്ത ആൾക്ക് ഒരിടത്തും എത്തിപ്പെടാൻ സാധിക്കില്ല. ലോകപ്രശസ്തനായ മോട്ടിവേഷൻ സ്പീക്കറും, ബിസിനസ് ട്രെയിനറുമായ ബ്രയാൻ ട്രേസിയുടെ 'ദ ഗോൾ' എന്ന പുസ്തകത്തിലെ ലക്ഷ്യത്തിലെത്താനുള്ള 13 വഴികളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

അദ്ദേഹം ആ പുസ്തകം ആരംഭിക്കുന്നത് 1979 ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള പഠനത്തിൽ നിന്നുമാണ്. അവിടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളോട് നിങ്ങൾക്ക് ലക്ഷ്യം എന്താണെന്നുള്ള ചോദ്യത്തിന് 84 ശതമാനം വിദ്യാർത്ഥികൾ ഒരു ലക്ഷ്യവും ഇല്ലാത്തവരായിരുന്നു. അതിൽ 13 ശതമാനം വിദ്യാർത്ഥികൾക്ക് ലക്ഷ്യം ഉണ്ടായിരുന്നു പക്ഷേ അത് അവർ എഴുതി തയ്യാറാക്കിയ ലക്ഷ്യങ്ങൾ അല്ലായിരുന്നു. എന്നാൽ 3 ശതമാനം വിദ്യാർത്ഥികൾക്ക് വളരെ വ്യക്തവും സ്പഷ്ടവുമായ ലക്ഷ്യം ഉണ്ടായിരുന്നു.

അതിനുശേഷം 1989 ൽ ആ പഴയ വിദ്യാർത്ഥികളെ വീണ്ടും പരിശോധിക്കുന്ന സമയത്താണ് ഞെട്ടിപ്പിക്കുന്ന കാര്യം മനസ്സിലായത്. ആ ലക്ഷ്യബോധമില്ലായിരുന്ന 84 ശതമാനം ആൾക്കാരെക്കാളും ലക്ഷ്യബോധം ഉണ്ടായിരുന്ന 13 ശതമാനം ആൾക്കാർ രണ്ട് മടങ്ങ് അധികം സമ്പത്ത് ഉണ്ടായിരുന്നു. എന്നാൽ മൂന്ന് ശതമാനം ലക്ഷ്യബോധം എഴുതി തയ്യാറാക്കിയിരുന്ന ആളുകൾക്ക് 10 മടങ്ങ് സമ്പാദ്യം 97 ശതമാനം പൂർവവിദ്യാർത്ഥികളെക്കാൾ അധികമുണ്ടായിരുന്നതായി കണ്ടെത്തി.

ഇതിൽനിന്നും ലക്ഷ്യം വ്യക്തവും സ്പഷ്ടവുമായി എഴുതി തയ്യാറാക്കിയവർക്ക് വിജയം സുനിശ്ചിതമാണെന്ന് മനസ്സിലാക്കാം. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ 13 സ്റ്റെപ്പുകളെ കുറിച്ച് പറയുന്നത്.

ആഗ്രഹിക്കുക

എന്താണ് നമുക്ക് ചെയ്യാൻ കഴിയുക. എന്താണ് നമ്മുടെ ലക്ഷ്യം എന്നുള്ള കാര്യത്തിൽ നമുക്ക് ആഗ്രഹമുണ്ടാവണം.

നമ്മുടെ ആഗ്രഹം നേടുമെന്ന് വിശ്വസിക്കുക

നമുക്ക് എന്താണ് വേണ്ടത് അത് തേടാൻ നമ്മളെക്കൊണ്ട് സാധിക്കുമെന്ന് പരിപൂർണ്ണമായും വിശ്വസിക്കുക. വലിയ വലിയ കാര്യങ്ങളിലേക്ക് പോകുന്നതിനു പകരം ആദ്യം ചെറിയ കാര്യങ്ങൾ നേടുന്നതിന് വേണ്ടി ശ്രമിക്കുക. നിങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഒരുമാസം കൊണ്ട് ഒരു കിലോ ഭാരം കുറയ്ക്കും എന്ന് തീരുമാനിക്കുക. അതിനുവേണ്ടി പരിശ്രമിച്ച് അത് നേടുകയാണെങ്കിൽ നമുക്ക് ആത്മവിശ്വാസം വർദ്ധിക്കും.

ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തവും സ്പഷ്ടവുമായി എഴുതി തയ്യാറാക്കുക

നമ്മുടെ ആഗ്രഹം എന്താണ് എന്താണ് നമുക്ക് നേടേണ്ടത് എന്നതിനെ കുറിച്ച് അക്കമിട്ട് എഴുതി തയ്യാറാക്കുക.

ഇപ്പോൾ ഞാൻ അവിടെ എത്തി എന്ന് നോക്കുക

നിങ്ങളുടെ ആഗ്രഹവും നിങ്ങളും തമ്മിലുള്ള വ്യത്യാസം നോക്കുക. നിങ്ങൾക്ക് ഇപ്പോൾ 80 കിലോ ഭാരമുണ്ട് നിങ്ങൾക്കത് 70 കിലോ ആക്കി കുറയ്ക്കണം എന്നുണ്ടെങ്കിൽ 80 കിലോ ആണെന്നുള്ള കാര്യം വ്യക്തമാക്കുക. ഇല്ലെങ്കിൽ എനിക്ക് ഒരു കോടി രൂപ സമ്പാദിക്കണം എന്നുണ്ടെങ്കിൽ ഇപ്പോഴത്തെ നിങ്ങളുടെ സാമ്പത്തിക നില എന്താണെന്ന് മനസ്സിലാക്കുക.

ഞാനിത് എന്തിന് നേടണം അതിനെക്കുറിച്ച് വ്യക്തത ഉണ്ടാക്കുക

നിങ്ങൾക്ക് ഒരു ബിസിനസുകാരനാവാനാണ് ആഗ്രഹമെങ്കിൽ ഞാൻ എന്തിന് ഒരു ബിസിനസുകാരൻ ആകണം എന്നുള്ളതിൽ ഒരു വ്യക്തത ഉണ്ടാക്കണം. ഇതുപോലെ എല്ലാ കാര്യത്തിലുമുണ്ടാകണം.

എത്ര നാൾ കൊണ്ട് നേടും

ഉദാഹരണത്തിന് നിങ്ങൾ പണം സമ്പാദിക്കുന്നതാണ് ഉദ്ദേശമെങ്കിൽ ഞാൻ ഇത്ര വർഷം കൊണ്ട് ഇത്ര രൂപ സമ്പാദിക്കും എന്ന് വ്യക്തത ഉണ്ടാകണം.

തടസ്സങ്ങളെ അറിയുക

ലക്ഷ്യത്തിലെത്താൻ നിലവിലുള്ള നിങ്ങളുടെ തടസ്സങ്ങൾ എന്താണെന്ന് എഴുതി തയ്യാറാക്കണം. 80% തടസ്സങ്ങൾക്കു കാരണം നിങ്ങളുടെ മടിയോ, ഉപേക്ഷാമനോഭാവമോ ആയിരിക്കും 20% മാത്രമായിരിക്കും പുറത്തുനിന്നുള്ള തടസ്സങ്ങൾ.

എന്ത് സ്കിൽ നേരിടണമെന്നതിനെക്കുറിച്ചുള്ള വ്യക്തത

നിങ്ങളുടെ ലക്ഷ്യം എന്താണ് അതിന് അനുയോജ്യമായ അറിവുകളും കഴിവുകളും ആർജിക്കണം .

നിങ്ങളുടെ സഹായിയെ കണ്ടെത്തുക

ലക്ഷ്യം നേടാൻ നമുക്ക് ഒറ്റയ്ക്ക് സാധിച്ചുവെന്ന് വരില്ല. ചില ആൾക്കാരുടെ സഹായങ്ങൾ വേണ്ടി വരാം. ആരാണ് നിങ്ങളെ സഹായിക്കേണ്ടത് ആരുടെ ഉപദേശമാണ് നിങ്ങൾക്ക് വേണ്ടത് അത് ഏതു വലിയ ആളാണെങ്കിലും ആരാണെന്ന് കണ്ടെത്തി അവരെ കോൺടാക്ട് ചെയ്ത് പരിചയപ്പെട്ട് അവരിലേക്ക് എത്താൻ നിങ്ങൾക്ക് കഴിയണം.

വ്യക്തമായ പ്ലാൻ തയ്യാറാക്കുക

മുകളിൽ പറഞ്ഞ 9 കാര്യങ്ങൾ വച്ച് ലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള വ്യക്തമായ പ്ലാൻ തയ്യാറാക്കുക.

വിഷ്വലൈസേഷൻ

ഈ പറഞ്ഞ കാര്യങ്ങളൊക്കെ വിജയിക്കുന്നതായി നമ്മൾ നിരന്തരം വിഷ്വലൈസേഷൻ നടത്തുക. ലോ ഓഫ് അട്രാക്ഷന്റെ ഒരു ഭാഗമായിട്ടാണ് വിഷ്വലൈസേഷനെക്കുറിച്ച് പറയുന്നത്. നിങ്ങൾ എപ്പോഴും മനസ്സിൽ എന്താണ് ചിന്തിക്കുന്നത് നിങ്ങൾ അതായി മാറും എന്ന ഒരു കോൺസെപ്റ്റ് പൊതുവേ നിലവിലുണ്ട്. നിങ്ങളുടെ നിരന്തരമായ ചിന്ത പ്രാവർത്തികമാക്കാൻ സാധ്യത കൂടുതലാണ്.

എവിടെ എത്തിയെന്ന് പരിശോധിക്കുക

ലക്ഷ്യം നേടാനുള്ള യാത്രയിൽ നിങ്ങൾ എവിടെ എത്തി എന്നും അതിനുവേണ്ടി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്നും നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുക.

ഒരിക്കലും ഉപേക്ഷിക്കുകയില്ല

തന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ ഈ യാത്ര ഒരിടത്തും ഉപേക്ഷിക്കുകയില്ല എന്ന് ഉറച്ച് വിശ്വസിക്കുക.

ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി ഈ 13 സ്റ്റെപ്പുകളാണ് ബ്രയാൻ ട്രെസി പറയുന്നത്. ഈ സ്റ്റെപ്പുകൾ പിന്തുടരുന്ന ഒരാൾക്ക് വളരെ വേഗത്തിൽ ലക്ഷ്യത്തിലെത്താൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.