- Trending Now:
സ്വന്തം ആശയത്തിലൊരു ബിസിനസ് സാധ്യമായില്ലെങ്കിലും സംരംഭക മോഹികള്‍ക്ക് ആശ്രയിക്കാവുന്ന മാര്‍ഗ്ഗം എന്ന നിലയിലാണ് നമ്മുടെ നാട്ടില്‍ ഫ്രാഞ്ചൈസികള്‍ അറിയപ്പെടുന്നത്.സ്വന്തം ബ്രാന്‍ഡും ബിസിനസ് മോഡലും മറ്റൊരു സംരംഭകന് ഉപാധികളോടെ വിട്ടു നല്‍കുന്നത് അല്ലെങ്കില്‍ പങ്കുനല്‍കുന്നതാണ് ശരിക്കും ഫ്രാഞ്ചൈസിംഗ്.
വലിയ നിക്ഷേപം വരുന്ന പ്രശ്‌സ്ത ബ്രാന്‍ഡുകള്‍ മുതല്‍ ചെറിയ മുതല്‍ മടുക്കില്‍ തുടങ്ങാവുന്ന ഫ്രാഞ്ചൈസികള്‍ പോലും ഇന്ന് നമ്മുടെ ചുറ്റിലുമുണ്ട്.ശരിക്കും കേള്‍ക്കുമ്പോള്‍ ഈസിയായി തോന്നുമെങ്കിലും ഫ്രാഞ്ചൈസി ബിസിനസിലേക്ക് കടക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സാധാരണ ഒരു സംരംഭം തുടങ്ങുന്നത് പോലെ തന്നെ ഏത് ഫ്രാഞ്ചൈസി തുടങ്ങണം.അവയുടെ നിലനില്‍പ്പ്,വ്യാവസായിക ചരിത്രം തുടങ്ങിയ കാര്യങ്ങളും ഫ്രാഞ്ചൈസി ബിസിനസിന്റെ ബുദ്ധിമുട്ടുകളും ഒക്കെ വ്യക്തമായി പഠിച്ചിരിക്കണം.സമാന സംരംഭങ്ങള്‍ നടത്തി പരിചയമില്ലാത്തവര്‍ക്ക് പ്രമുഖ ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസികള്‍ നല്‍കാന്‍ മടികാണിക്കാറുണ്ട്.പക്ഷെ ചെറിയ സംരംഭങ്ങളില്‍ ഈ ബുദ്ധിമുട്ടുകാണില്ല പക്ഷെ പരിചയവും വ്യക്തമായ പഠനവുംഒക്കെ ഉണ്ടെങ്കില്‍ ഈ ബിസിനസില്‍ അതൊരു മുതല്‍ക്കൂട്ട് തന്നെയാകും.
ഫ്രാഞ്ചൈസി തെരഞ്ഞെടുക്കുമ്പോള്‍ ബ്രാന്‍ഡ് മൂല്യത്തിനും ഉപഭോക്താക്കള്‍ക്ക് ഇടയിലുള്ള വിശ്വാസത്തിനും പ്രാധാന്യം നല്‍കണം.ഇതു രണ്ടുമില്ലെങ്കില്‍ ഫ്രാഞ്ചൈസിയിലേക്ക് കടക്കുന്നത് അബദ്ധമായി പോകാം.ബ്രാന്‍ഡ് മൂല്യത്തെ കൂടാതെ വിപണിയിലെ മാറ്റങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള ബിസിനസ് മോഡല്‍ ആണോ ഫ്രാഞ്ചൈസറുടേത് എന്ന് ഉറപ്പാക്കണം.
മാര്‍ക്കറ്റ് റിസര്‍ച്ച് ഈ സംരംഭങ്ങള്‍ക്കും കൂടിയേ തീരു.ഫ്രാഞ്ചൈസി ആരംഭിക്കുന്ന സ്ഥലത്ത് അത്തരം ഒന്നിന്റെ ആവശ്യമുണ്ടോ? ഉപഭോക്താക്കള്‍ സ്വീകരിക്കുമോ ? തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ കൃത്യമായി വിശകലനം ചെയ്യണം.
അതുപോലെ ഫ്രാഞ്ചൈസറുമായി നിലവില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ഫ്രാഞ്ചൈസികള്‍ ഉണ്ടെങ്കില്‍ അവരുമായി ആശയവിനിമയം നടത്തുന്നത് നല്ലതാണ്.ഇടപാടുകള്‍ സുതാര്യമാണോ,ഫ്രാഞ്ചൈസികൊണ്ട് ലാഭം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഒരു ഏകദേശം ചിത്രം നല്‍കാന്‍ ഇതിലൂടെ സാധിക്കും.
മുതല്‍ മുടക്ക് എത്ര നാള്‍ കൊണ്ട് തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നും ലാഭവം നഷ്ടവും എത്രമാത്രം വരാന്‍ സാധ്യതയുണ്ടെന്നും ഫ്രാഞ്ചൈസി തുടങ്ങിയതു കൊണ്ട് തനിക്ക് എന്തെങ്കിലും നേട്ടം ലഭിക്കുമോ എന്നും ഭാവിയിലെ സാധ്യതകളുമൊക്കെ സസൂക്ഷമം നിരീക്ഷിക്കണം.
ദിനപത്രങ്ങളിലും മറ്റും കാണുന്ന ഫ്രാഞ്ചൈസി ക്ലാസിഫൈഡ് പരസ്യങ്ങളെ എല്ലാം മുഖവിലയ്‌ക്കെടുക്കുകയോ പണം നഷ്ടപ്പെടുത്തി വിശ്വസിക്കുകയോ ചെയ്യരുത്.നേരിട്ടുള്ള ഇടപാടുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുക.കൂടാതെ കരാറുകള്‍ ഒപ്പിടുന്നതിനു മുന്‍പ് ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണം.ഫ്രാഞ്ചൈസി എഗ്രിമെന്റിലെ വ്യവസ്ഥകള്‍ സുതാര്യമാണോ എന്നും മറ്റ് തട്ടിപ്പിനുള്ള സാധ്യത ഉണ്ടോ എന്നുമൊക്കെ അറിയാന്‍ ഒരു നിയമോപദേശകന്റെ സഹായം തേടുന്നതാകും നല്ലത്.ഇത്രയൊക്കെയാണ് ഫ്രാഞ്ചൈസി ബിസിനസിലേക്ക് കടക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.