- Trending Now:
ഇന്ന് വിപണിയില്‍ പല തരത്തില്‍ വിര മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും നമ്മുടെ നാട്ടില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെയാണ് പല ക്ഷീര കര്‍ഷകരും തങ്ങളുടെ കന്നുകാലികള്‍ക്ക് വിരമരുന്ന് നല്‍കുന്നത്. എന്നാല്‍ ഒരിക്കലും ഡോക്ടറുടെ അനുമതിയില്ലാതെ വിര മരുന്ന് കന്നുകാലികള്‍ക്ക് നല്‍കരുത്.
മരുന്നുകള്‍ കടയില്‍ നിന്ന് വാങ്ങി കന്നുകാലികള്‍ക്ക് നല്‍കിയാല്‍ ഒരു പരിധി വരെ ഇവയ്ക്ക് പ്രതിരോധശേഷി വര്‍ധിക്കാം. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാം. എന്നാല്‍ ചില മരുന്നുകള്‍ ചെനയുള്ള സമയത്ത് കൊടുക്കുവാന്‍ പാടില്ലാത്തതാണ്.
ഇതുകൂടാതെ വയറിളക്കം പശുക്കള്‍ക്ക് ഉണ്ടാകുമ്പോള്‍ ഏറ്റവും പ്രധാനമായി ചാണകം പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് എല്ലാ ആശുപത്രികളിലും ഇന്ന് സൗകര്യമുണ്ട്. വിര മരുന്ന് നല്‍കുമ്പോള്‍ ഓരോ കന്നുകാലികളുടെയും തൂക്കം അനുസരിച്ചുവേണം നല്‍കുവാന്‍. ഈ ഒരു രീതിയില്‍ വിര മരുന്നിന്റെ അളവ് നിശ്ചയിക്കപ്പെട്ടതിനുശേഷം മാത്രമേ ഇത് ഇവയ്ക്ക് നല്‍കാവൂ.
വിര മരുന്ന് നല്‍കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കിടാവ് ജനിച്ച് പത്താം ദിവസം തന്നെ ആദ്യ ഡോസ് മരുന്ന് നല്‍കിയിരിക്കണം. പൈരാന്റല്‍ എന്നയിനം മരുന്നാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ഇത് നല്‍കുന്നപക്ഷം വിരയുടെ മുട്ടയും ലാര്‍വയും ചാണകത്തിലൂടെ പുറത്തുപോകുന്നു. അവ വീണ്ടും കാലികളുടെ ശരീരത്തില്‍ കയറിപ്പറ്റുന്നത് കൊണ്ട് ആറുമാസം വരെ ഓരോ മാസവും തുടര്‍ന്നും നിശ്ചിത ഇടവേളകളിലും ചാണക പരിശോധന വഴി ഉചിതമായ വിരമരുന്ന് നിശ്ചയിച്ചു വെറ്റിനറി ഡോക്ടറുടെ ശുപാര്‍ശപ്രകാരം നല്‍കണം. ഇതുകൂടാതെ ഗര്‍ഭ കാലഘട്ടത്തില്‍ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി നിര്‍ജ്ജീവമായി കിടക്കുന്ന ലാര്‍വകള്‍ തള്ള പശുക്കളുടെ അകിടിലേക്ക് നീങ്ങുകയും, ആ പാലിലൂടെ കീടാങ്ങളുടെ ആമാശയത്തില്‍ എത്തുകയും ചെയ്യുന്നു. ഇത് തടയുവാന്‍ വേണ്ടി പശുക്കള്‍ക്ക് ചെന ഉള്ളപ്പോള്‍ ഡോക്ടറുടെ വിദഗ്‌ദോപദേശം തേടി വിരമരുന്ന് നല്‍ക്കാവുന്നതാണ്. സാധാരണഗതിയില്‍ ഈ കാലഘട്ടത്തില്‍ പശുക്കള്‍ക്ക് നല്‍കുന്ന വിരമരുന്ന് ഫെബന്റാസോള്‍ എന്ന ഇനമാണ്. നിര്‍ജീവ അവസ്ഥയില്‍ ഉള്ള ലാര്‍വകള്‍ ഗര്‍ഭകാലഘട്ടത്തിലെ എട്ടാം മാസത്തിലാണ് പ്രവര്‍ത്തനനിരതമാകുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറുടെ സഹായം ഈ സമയം തേടേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരുപരിധിവരെ കന്നുകാലികളില്‍ കാണുന്ന വിരശല്യം ഇല്ലാതാക്കാം.
ചില സമയങ്ങളില്‍ വിരബാധ ഉള്ളപ്പോള്‍ കന്നുകാലികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാട്ടുകയും, വയറിളക്കം ഉണ്ടാവുകയും ചെയ്യും. ഈ സമയത്ത് ചാണക പരിശോധന നടത്തണം. പശുക്കള്‍ക്ക് തീറ്റ നല്‍കുമ്പോള്‍ തീറ്റയില്‍ പൂപ്പല്‍ ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.