Sections

ജീവിതത്തിൽ മോട്ടിവേഷൻ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ

Wednesday, Jan 03, 2024
Reported By Admin
Motivation

മോട്ടിവേഷൻ ഒരാളുടെ ജീവിതത്തിൽ എങ്ങനെ ഗുണകരമാകും എന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ മോട്ടിവേഷനുവേണ്ടി നിരവധി ലേഖനങ്ങൾ വീഡിയോകൾ ഇങ്ങനെ പലതരത്തിലുള്ളവ കാണാൻ സാധിക്കും. ഇവയൊക്കെ കേട്ടിട്ടും ചിലർകൊക്കെ ആദ്യമൊക്കെ ആവേശം തോന്നുമെങ്കിലും ഈ മോട്ടിവേഷൻ പതുക്കെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. വീണ്ടും പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും മോട്ടിവേഷൻ കേൾക്കുന്ന സമയത്ത് മാത്രം ഊർജ്സ്വല രാവുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിത കാലഘട്ടത്തിൽ മുഴുവനായി മോട്ടിവേഷൻ നിലനിൽക്കുന്നതിന് വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന കാര്യമാണ് ചർച്ച ചെയ്യുന്നത്.

  • മോട്ടിവേഷൻ പുറമേ നിന്ന് എടുക്കേണ്ട കാര്യമല്ല സ്വയം തോന്നേണ്ട കാര്യമാണ്. തന്റെ ജീവിതം എങ്ങനെയാവണം എന്തൊക്കെയാണ് വേണ്ടത് എന്നതിനെ കുറിച്ചുള്ള പ്ലാനിങ് മെനയേണ്ടത് പുറത്തുനിന്ന് ഒരാൾ പറഞ്ഞു തന്നിട്ടല്ല നിങ്ങൾ സ്വയം ചെയ്യേണ്ട കാര്യമാണ്.
  • മറ്റുള്ളവരിൽ നിന്ന് ഉപദേശങ്ങൾ കേൾക്കുന്നതിൽ തെറ്റില്ല തന്നിലേക്കുള്ള ലക്ഷ്യം കണ്ടെത്തേണ്ടത് സ്വയം തന്നെയാണ്. ഇതിന് പകരം മറ്റുള്ളവർ പറയുന്നത് കേട്ട് പ്രവർത്തിക്കാൻ തുടങ്ങിയാൽ കുറച്ചുദിവസം അതുപോലെ പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ നൈസർഗിക സ്വഭാവം കൊണ്ടുതന്നെ അത് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അതിന് കാരണം മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്.
  • ഓരോ സമയത്തും ഓരോ മോട്ടിവേഷൻ അല്ല ഉണ്ടാകേണ്ടത്. വ്യക്തമായി നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ എടുത്ത് ആ ലക്ഷ്യം നേടുന്നതിന് വേണ്ടി തുടർച്ചയായി പ്രേരണ നൽകുന്നതാവണം മോട്ടിവേഷൻ എന്നത്. അതിന് പകരം ഓരോ ദിവസവും ഓരോ ലക്ഷ്യങ്ങളും,അതിനു പുറകെ പോയി പകഴിഞ്ഞാൽ അവസാനം അത് വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. അതുകൊണ്ടുതന്നെ വ്യക്തമായ ലക്ഷ്യം തെരഞ്ഞെടുക്കുകയും ഓരോ ദിവസവും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യണം.
  • ടൈം മാനേജ്മെന്റ് അറിയാവുന്ന ഒരാൾക്ക് മാത്രമേ മോട്ടിവേഷൻ നിലനിൽക്കുകയുള്ളൂ. സമയത്തെ വളരെ വ്യക്തമായും സ്പഷ്ടമായും ഉപയോഗിക്കുന്ന ഒരാൾക്ക് മാത്രമേ മോട്ടിവേഷൻ കൊണ്ട് പ്രയോജനമുള്ളൂ. വെറുതെ കുറെ പ്രസംഗം കേട്ടതുകൊണ്ടോ, പുസ്തകങ്ങൾ വായിച്ചത് കൊണ്ടോകാര്യമില്ല. അതിന് പകരം തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി സമയപരിമിതമായി കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തി ആയിരിക്കണം. സമയത്തെ നീ യന്ത്രണാതീതമായി കൊണ്ടുവരാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ മോട്ടിവേഷൻ കൊണ്ട് ഗുണമുള്ള.
  • മോട്ടിവേഷൻ നിലനിൽക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങൾക്ക് ചുറ്റുപാടുമുള്ള വസ്തുക്കളും സുഹൃത്തുക്കളും. തന്റെ ചുറ്റുപാട് മലിനമായ ഒരു അവസ്ഥയിലോ നെഗറ്റീവ് സുഹൃത്തുക്കളോ, കുടുംബാംഗങ്ങൾ ഒക്കെയാണെങ്കിൽ അത് മോട്ടിവേഷൻ കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കില്ല. അതിന് പകരം നിങ്ങൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള ചുറ്റുപാടുകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. ചിലപ്പോൾ കുടുംബാംഗങ്ങളെ നിങ്ങൾക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും ബാക്കിയുള്ള കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും മാറ്റാൻ സാധിക്കും. അങ്ങനെ പോസിറ്റീവായ ഒരു അന്തരീക്ഷം നിങ്ങൾക്ക് ചുറ്റുമില്ലെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.
  • മോട്ടിവേഷൻ എന്ന് പറയുന്നത് സ്വയം കേന്ദ്രീകൃതമായ മോട്ടിവേഷനാണ് നിങ്ങൾക്ക് ഉണ്ടാകേണ്ടത്. നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ ഊർജ്ജം ചെലവാക്കാൻ സാധിക്കണം. നിങ്ങളുടെ ഊർജ്ജത്തെ മോശമായ കാര്യങ്ങൾക്കോ മറ്റുള്ളവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ചിലവാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. നിങ്ങളുടെ ഊർജത്തിനെ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. നിങ്ങളുടെ ഊർജ്ജത്തെ ചിലവഴിക്കുന്നതിന് വേണ്ടി എപ്പോഴും പ്രരിപ്പിക്കുന്നതിനെയാണ് മോട്ടിവേഷൻ എന്ന് പറയുന്നത്. അത് സ്വയം കേന്ദ്രീകൃതവും സ്വയം നിങ്ങളിൽ നിന്ന് തന്നെ ഉണ്ടാകേണ്ടതുമാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.