Sections

ജീവിത വിജയത്തിനായി ആത്മവിശ്വാസം വർധിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

Tuesday, Jun 13, 2023
Reported By Admin
Business Guide

ഒരു വ്യക്തിയിലെ ജീവിതവിജയത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ല. ആത്മവിശ്വാസം വർധിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നത്

1. നാം നമ്മുടെ കഴിവ് എന്തൊക്കെയാണെന്ന് മനസ്സിലാക്കണം

നമ്മുടെ ടാലന്റ് എന്തൊക്കെയാണ് നമ്മുടെ കഴിവ് എന്തൊക്കെയാണെന്ന് നാം വ്യക്തമായി മനസ്സിലാക്കണം എനിക്ക് കഴിവ് ഉണ്ടെന്ന തിരിച്ചറിവ് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

2. യാഥാർത്ഥ്യബോധമുള്ള ലക്ഷ്യം

നമ്മുടെ ടാലന്റ് അല്ലെങ്കിൽ സ്കില്ലിന് യോജിക്കുന്ന ലക്ഷ്യമാണ് നാം സെറ്റ് ചെയ്യേണ്ടത് നമ്മുടെ ടാലന്റിന് യോജിക്കാത്ത ലക്ഷ്യം സെറ്റ് ചെയ്താൽ നമുക്ക് അത് നടപ്പിലാക്കാൻ സാധിക്കില്ല അത് നമ്മുടെ ആത്മവിശ്വാസം കുറയ്ക്കും. അതിനാൽ നമുക്ക് പറ്റുന്ന ലക്ഷ്യമാണ് സെറ്റ് ചെയ്യേണ്ടത്. അൺ റിയലിസ്റ്റിക് ആയ ഗോൾ സെറ്റ് ചെയ്യാൻ പാടില്ല.

3. പരാജയത്തിൽ നിന്ന് പാഠം പഠിക്കുക

പരാജയം വിജയത്തിന്റെ നേരെ വിപരീതപദം അല്ല പരാജയം വിജയത്തിന് വേണ്ടിയുള്ള ചവിട്ടുപടീ യാണെന്ന് നാം മനസ്സിലാക്കണം. പരാജയം ഏറ്റുവാങ്ങാത്ത ആരും തന്നെ ഇല്ല അവരെല്ലാം പരാജയത്തിലൂടെ പുതിയ വഴികൾ കണ്ടെത്തിയവരാണ്. സാധാരണ പറയാറുണ്ട് ഫെയിലിയർ ഈസേ പാത്ത്.

4. ബ്രേക്ക് യുവർ കൺഫർ സോങ്

നമ്മുടെ കൺഫർട്ട് സോൺ ആണ് ലക്ഷ്യത്തിലേക്ക് എത്തിക്കാത്ത പ്രധാന വില്ലൻ.കൺഫേർട്ട് സോങ് ഉള്ളത് കൊണ്ടാണ് നമുക്ക് ഒരു കാര്യവും മുഴുവനായി ചെയ്യാൻ പറ്റാത്തത്. നമുക്ക് എപ്പോഴും സുഖമായി ഇരിക്കണം എന്ന് കരുതിയാൽ അത് നമ്മുടെ വിജയത്തിലേക്ക് എത്തിക്കില്ല നമ്മൾ അത് ബ്രേക്ക് ചെയ്യണം. അങ്ങനെയുള്ളവർക്ക് വിജയത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.

5. നെഗറ്റീവ് ടോക്ക് നിർത്തുക

നമ്മൾ സ്വയം കുറ്റപ്പെടുത്തി പറയുന്നത് ഉദാഹരണമായി എനിക്കിത് ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ എനിക്ക് സാധ്യമല്ല ഞാൻ എന്താ ഇങ്ങനെ ആയിപ്പോയത് സഹായിക്കാൻ ആരുമില്ല ഞാൻ ഒറ്റയ്ക്കാണ് ഇങ്ങനെയൊക്കെ പറയുന്നത് ആത്മവിശ്വാസം കുറയ്ക്കും തമാശയ്ക്ക് പോലും നാം നെഗറ്റീവ് വാക്കുകൾ പറയാൻ പാടില്ല.

6. പോസിറ്റീവ് ആൾക്കാരോട് കൂട്ടു കൂടുക

നമ്മുടെ ഒപ്പം നടന്ന നമ്മുടെ കുറ്റം പറയുന്ന ആൾക്കാരുമായി അകന്നു നിൽക്കുക. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കാര്യങ്ങൾ കാണുന്നത് കുറയ്ക്കുക സോഷ്യൽ മീഡിയയിൽ നമുക്ക് ഉപകാരപ്രദമായ മാത്രം തിരഞ്ഞെടുത്തു കാണുക. അതുപോലെ തന്നെ പത്രങ്ങളിൽ നിന്നുമുള്ള നെഗറ്റീവ് വാർത്തകൾ അപകടം നഷ്ടപ്പെടൽ തുടങ്ങിയ വാർത്തകൾ ഒഴിവാക്കുക. നാം എപ്പോഴും പോസിറ്റീവ് ആയ ആൾക്കാരെ മാത്രം കൂട്ടുകൂടുക.

7. നാം സ്വയം അംഗീകരിക്കുക

നാം നമ്മളെ സ്വയം അംഗീകരിക്കുക നമ്മുടെ ഉള്ളിലെ കഴിവുകളെ കണ്ടെത്തി നമ്മൾ അംഗീകരിക്കുക. നമ്മളെ നാം അംഗീകരിച്ചില്ലെങ്കിൽ മറ്റാരും തന്നെ നമ്മൾ അംഗീകരിക്കാൻ തയ്യാർ ആവില്ല ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചലഞ്ചിങ് ആയ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക വലിയ വലിയ കാര്യങ്ങളാണ് എന്നില്ല ഉദാഹരണം ഒരു ദിവസം ഫാസ്റ്റിംഗ് എടുക്കുക ഒരു ദിവസം ടിവി കാണാതെ ഇരിക്കുക ഇങ്ങനെയൊക്കെ ഇത് നമ്മുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.