Sections

ലോണ്‍ എടുക്കുമ്പോള്‍ മാത്രമല്ല വാഹന ലോണ്‍ അടച്ചു കഴിഞ്ഞാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

Wednesday, Aug 25, 2021
Reported By
vehicle loan

വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ ആര്‍സി ബുക്കില്‍ ഹൈപോതെക്കേഷന്‍ ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടാകും

 

നമ്മുടെ കൂട്ടത്തില്‍ ഏറിയ പങ്കും ലോണ്‍ എടുത്തും മറ്റും ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കിയവരാണ്.വലിയൊരു തുക തന്നെ ഇഎംഐ കെട്ടി വലഞ്ഞുപോയവരും ഉണ്ടാകും.ലോണ്‍ എടുക്കുമ്പോള്‍ മാത്രമല്ല വാഹന ലോണ്‍ അടച്ചു കഴിഞ്ഞാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.മിക്കവരും ഓര്‍ക്കാത്ത എന്നാല്‍ വളരെ പ്രാധാന്യമുള്ള ചില വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

 


വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ ആര്‍സി ബുക്കില്‍ ഹൈപോതെക്കേഷന്‍ ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടാകും.ലോണ്‍ നല്‍കുന്ന ബാങ്കിന്റെ പേര് ആര്‍സിയില്‍ രേഖപ്പെടുത്തുന്നതാണ് ഈ ഹൈപ്പോതെക്കേഷന്‍.

ഇത് ലോണ്‍ അടച്ചു പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നീക്കം ചെയ്യുക എന്നതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്.ഇല്ലെങ്കില്‍ പിന്നെ വാഹനം വില്‍ക്കാന്‍ പോലും സാധിക്കാത്ത നില വരും.കാരണം ആര്‍സി ബുക്കില്‍ നിന്ന് ബാങ്കിന്റെ  പേര് ഒഴിവായാല്‍ മാത്രമെ വാഹനം പൂര്‍ണമായും ഉടമയുടെ സ്വന്തമാകു.ഇതിനായി ആര്‍ടിഒയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിയ്ക്കും അപേക്ഷ നല്‍കണം.

ഇതിനൊപ്പം ലോണ്‍ അടച്ച സ്ഥാപനത്തില്‍ നിന്നും അവസാന അടവ് തീര്‍ന്നു കഴിയുമ്പോള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ എന്‍ഒസി സര്‍ട്ടിഫിക്കേറ്റ് വീട്ടിലെത്തും.വാഹന വായ്പയുമായി ബന്ധപ്പെട്ട് ബാങ്കിന് നല്‍കാനുള്ള ബാധ്യതകള്‍ ഒക്കെ തീര്‍ത്തു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് എന്‍ഒസി അഥവാ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.ഇനി ലോണ്‍ എടുത്ത വാഹനം വായ്പാ കാലാവധിക്ക് മുന്‍പ് വില്‍ക്കാനും ബാങ്കില്‍ നിന്ന് എന്‍ഒസി വേണം.എന്നാലെ ആര്‍സി ബുക്കില്‍ പേര് മാറാന്‍ സാധിക്കു. ഇനി വായ്പ് അടവ് പൂര്‍ത്തിയാക്കിയാല്‍ ഈ സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്.സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ വൈകിയാല്‍ ഉപഭോക്ത്യ കോടതിയില്‍ പരാതി നല്‍കണം.എന്‍ഒസി കിട്ടിയാലും സാധാരണ നമ്മള്‍ കൊടുത്ത ചെക്ക് ലീഫ് അവര്‍ തിരിച്ചു തരില്ല.എന്‍ഒസി കിട്ടിയാല്‍ 90 ദിവസത്തിനുള്ളില്‍ ചെക്ക് ലീഫ് തിരിച്ചെടുക്കാന്‍ ശ്രമിക്കുക.

വായ്പ ലഭിച്ച ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വാഹനത്തിന്റെ കടബാധ്യത തീര്‍ന്നതായി കാണിച്ചുള്ള കത്തും പൂരിപ്പിച്ച ഫോം 35ഉം ആര്‍സി ബുക്കും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും അടക്കം രേഖകള്‍ നിശ്ചിത അതായത് ഏകദേശം 175 രൂപയോളം ഫീസും സഹിതം വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.വായ്പ പൂര്‍ത്തിയാക്കിയാല്‍ ക്ലോസ് ചെയ്ത ആര്‍സി ബുക്കും സമര്‍പ്പിച്ച മറ്റ് രേഖകളും വാഹന ഉടമയുടെ പേരില്‍ തപാലില്‍ ലഭിക്കും.

തപാലില്‍ ഇവ ലഭിക്കാനായി നാല്‍പത് രൂപയുടെ സ്റ്റാംമ്പ് പതിച്ച മേല്‍വിലാസവും ഫോണ്‍നമ്പറും എഴുതിയ കവര്‍ അപേക്ഷയ്ക്ക് ഒപ്പം സമര്‍പ്പിക്കേണ്ടതാണ്. ഇനി മറ്റൊരു കാര്യം ഇഎംഐ അടച്ചു കഴിഞ്ഞാലുടന്‍ ലോണ്‍ ക്ലോസ് ചെയയുക.സിബില്‍ സ്‌കോര്‍ കുറയുന്നത് ആക്ടീവ് ലോണ്‍ കാരണം സംഭവിക്കാം.ഇത് പുതിയ ലോണ്‍ ലഭിക്കാന്‍ തടസ്സമായി മാറിയേക്കാം.

സ്വന്തമായി കാറും ബൈക്കും ഒക്കെ വാങ്ങാന്‍ വായ്പ എടുത്തു കഴിഞ്ഞ കൃത്യമായി ഇഎംഐ അടച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം സ്വന്തമായെന്നും ബാധ്യ കഴിഞ്ഞു എന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ?


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.