സെയിൽസ്മാൻ മാർക്ക് ട്രാൻസ്ഫറായോ പ്രമോഷനായോ പുതിയ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ട അവസ്ഥ വരാറുണ്ട്. എല്ലാവരും ലാഭം പ്രതീക്ഷിച്ചാണ് ആ പ്രവർത്തിക്ക് ഇറങ്ങുന്നത്. പുതിയ വിപണികൾ കണ്ടെത്തുവാനും, പുതിയ സ്ഥലങ്ങളിലേക്ക് പോകുവാനും, ലാഭം വർദ്ധിപ്പിക്കുവാനും എല്ലാം എപ്പോഴും സ്ഥാപനങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുൻപ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു സ്ഥലത്ത് പോകുമ്പോൾ അവിടുത്തെ ഭാഷ, സംസ്കാരം, അവിടത്തെ രീതികൾ എന്നിവ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുക. ആ സ്ഥലത്തിലെ പ്രാദേശിക ഭാഷകൾ, പ്രാദേശികമായ രീതികൾ ആചാരങ്ങളും ചിലപ്പോൾ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തവ ആയിരിക്കും അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാക്കാതെ അവരുമായി ഒത്തുപോകാൻ വേണ്ടി ശ്രമിക്കുക. അല്ലാത്തപക്ഷം ഒരുപക്ഷേ നിങ്ങൾ അവിടെ ഒറ്റപ്പെട്ടു പോകാൻ സാധ്യതയുണ്ട്. എല്ലാവർക്കും അവരവരുടെ കാഴ്ചപ്പാടുകൾ വലുതാണ് അവിടുത്തെ സാംസ്കാരിക മൂല്യങ്ങളെ അംഗീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാക്കണം.
- നിങ്ങൾ പോകുന്ന സ്ഥലത്തെക്കുറിച്ച് വളരെ വ്യക്തമായി പഠിക്കുക. നിങ്ങളുടെ കമ്പനി പുതിയ വിപണി കണ്ടെത്താൻ വേണ്ടിയോ അല്ലെങ്കിൽ പഴയ സ്ഥലത്തെ ഡെവലപ്പ് ചെയ്യാൻ വേണ്ടിയിട്ട് ആയിരിക്കും അങ്ങോട്ട് അയക്കുന്നത്. അതുകൊണ്ട് തന്നെ പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഇത് ഡെവലപ്പ് ചെയ്യാൻ പറ്റിയ സ്ഥലമാണോ അവിടത്തെ പോസിറ്റീവും മൈനസും എന്താണ്, നിലവിൽ നിങ്ങളുടെ കമ്പനിയുടെ പ്രവർത്തനം ഏതുവരെ എത്തി, അവിടത്തെ നാട്ടുകാരുടെ സംസ്കാരം,സ്വഭാവമെന്നിവ വ്യക്തമായി ഒരു പഠനം നടത്തിയതിനുശേഷമാണ് പോകേണ്ടത്.
- ആ പ്രദേശത്ത് കമ്പനിക്ക് നിലവിലുള്ള സ്ഥിതി എന്താണ്, കമ്പനിയുടെ വളർച്ച, എല്ലാം എഴുതി തയ്യാറാക്കിയ പ്ലാൻ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പഠിച്ചാൽ മാത്രം പോരാ അതിനെക്കുറിച്ച് വ്യക്തമായ പ്ലാൻ എഴുതി തയ്യാറാക്കണം.
- പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആസൂത്രണം ചെയ്യുക. ഒരു പുതിയ സ്ഥലത്ത് പോയി പെട്ടെന്ന് തന്നെ എല്ലാം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയും എന്ന് ചിന്തിക്കുന്നിടത്താണ് പരാജയം സംഭവിക്കുന്നത്. ഓരോ ഘട്ടമായി പ്രവർത്തനങ്ങൾ ചെയ്യുകയാണെങ്കിൽ ഓരോ കാര്യവും ചെയ്യുവാനുള്ള സമയവും സാഹചര്യവും നിങ്ങൾക്ക് ലഭിക്കും. കാര്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ള പ്ലാനിങ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
- അവിടത്തെ സ്റ്റാഫുകളെ വിശ്വാസത്തിൽ എടുക്കാൻ വേണ്ടി ശ്രമിക്കുക. ചില സാഹചര്യങ്ങളിൽ പുതിയ ആളുകളെ ഉൾക്കൊള്ളാൻ പലരും തയ്യാറാക്കിയില്ല. പകരം അവിടുത്തെ ആളുകളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് മുൻകൈയെടുത്ത് മുന്നോട്ട് പോകേണ്ടതാണ്. അവർക്ക് അർഹതപ്പെട്ട അംഗീകാരം കൊടുക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്.
- ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ കുടുംബത്തിന്റെ സപ്പോർട്ട്. കുടുംബത്തിന് താല്പര്യമില്ലാതെ ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നത് നിങ്ങളെ മാനസിക സമ്മർദ്ദത്തിൽ ആക്കാം. കുടുംബത്തിന്റെ സപ്പോർട്ട് ഓടുകൂടി പോകുവാനും ഇല്ലെങ്കിൽ കുടുംബത്തെ ഒപ്പം കൂട്ടുവാനോ പ്രത്യേകം ശ്രദ്ധിക്കണം.
- പ്രമോഷൻ ട്രാൻസ്ഫർ ആണോ അതോ കമ്പനിയിലെ പുരോഗതിക്ക് വേണ്ടിയുള്ളതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ദൂരത്തേക്ക് അയക്കുമ്പോൾ പ്രമോഷന്റെ ഭാഗമായി ട്ടോ, പണിഷ്മെന്റിന്റെ ഭാഗമായിട്ടോ,നിങ്ങളെ പറഞ്ഞയക്കാൻ വേണ്ടിയോ ആകാം. ഏതിന് വേണ്ടിയാണ് പറഞ്ഞയക്കുന്നത് എന്ന് മനസ്സിലാക്കിയിട്ട് ഒരു കാരണവശാലും നിങ്ങൾക്ക് യോജിക്കുന്ന സ്ഥലം അല്ല എങ്കിൽ ആദ്യമേ വിട്ടു പോകുന്നതാണ്. അല്ല നിങ്ങൾക്ക് അവിടെ വിജയിക്കാൻ സാധിക്കുമെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ തെളിയിക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ അത് ചെയ്ത് വിജയിപ്പിക്കുക തന്നെ ചെയ്യണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സെയിൽസ് രംഗത്ത് വിജയിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.