മറ്റെല്ലാ ബന്ധങ്ങളെയും പോലെ കുടുംബബന്ധങ്ങൾക്കും തുടർച്ചയായ സ്നേഹവും ഇഴയടുപ്പവും ആവശ്യമാണ്. അത് നല്ല കുടുംബ ബന്ധത്തിലൂടെ മാത്രമേ സാധ്യമാകൂ.നല്ല കുടുംബബന്ധങ്ങൾ അത്യാവശ്യമായ സാമൂഹിക കഴിവുകൾ പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കും. മാതാപിതാക്കളെ നിരീക്ഷിച്ചു കൊണ്ട് സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് അവർ പഠിക്കുന്നു. എന്നാൽ പലപ്പോഴും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. ചിലപ്പോൾ അത് സമയകുറുവ് മൂലമോ ചെറിയ തെറ്റുദ്ധാരണകൾ കൊണ്ടോ ആകാം. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ലൊരു ദാമ്പത്യജീവിതത്തിനും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം.
- നിസാര കാര്യങ്ങളിൽ ഉണ്ടാകുന്ന വഴക്കുകൾ ഒഴിവാക്കുക. ചെറിയ വഴക്കുകളാണ് ഭാവിയിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നത്. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ദാമ്പത്യ ജീവിതത്തിന് നല്ലത്. വഴക്കിൻറെ കാരണം കണ്ടെത്തി പറഞ്ഞ് തീർക്കാൻ ശ്രമിക്കുക.
- നിങ്ങളുടെ മൂഡ് ശരിയല്ലെങ്കിൽ അതിന് പങ്കാളിയെ ചെറിയ കാര്യങ്ങൾക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. പങ്കാളിയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുക.
- ഒരു ബന്ധത്തിൽ പ്രധാനമായും വേണ്ട ഒന്നാണ് പറയുന്ന വാക്ക് പാലിക്കുക എന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാൻ ശ്രമിക്കുക.
- തെറ്റുകൾ ആർക്കും സംഭവിക്കാം. എന്നാൽ ക്ഷമിക്കാൻ കഴിയുന്നതിലാണ് കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്.
- പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കാൻ അനുവദിക്കുക. മാറ്റുവാനോ അടിച്ചേൽപ്പിക്കാനോ ശ്രമിക്കരുത്. പങ്കാളിയെ പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക. പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അവരെ സ്നേഹിക്കാൻ പഠിക്കുക.
- പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. എത്ര തിരക്ക് ഉണ്ടെങ്കിലും പങ്കാളിയോടൊപ്പം സംസാരിക്കാനും ഇരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക.
- പങ്കാളിയുടെ കുടുംബത്തെ സ്വന്തം കുടുംബം പോലെ സ്നേഹിക്കുക. അതിലൂടെ പങ്കാളിക്ക് നിങ്ങളോടുളള സ്നേഹം കൂടും. പങ്കാളി ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക.
- പങ്കാളിയെ കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാൽ അവരെ തടയണം. തൻറെ മുന്നിൽ വെച്ച് പങ്കാളിയെ കുറ്റം പറയാൻ ആരെയും അനുവദിക്കരുത്.
- യാത്രകൾ പോകാൻ രണ്ടുപേരും സമയം കണ്ടെത്തണം. ഇത്തരം യാത്രകൾ നിങ്ങളുടെ ദാമ്പത്യജവിതത്തെ മനോഹരമാക്കും. യാത്രകൾ പോകുമ്പോൾ വഴക്ക് കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
- ശരീരം കൊണ്ട് സനേഹിക്കുന്നതിന് മുമ്പ് മനസ് കൊണ്ട് സ്നേഹിക്കുക. അത് പങ്കാളിക്ക് മനസിലാകുന്ന രീതിയില് പ്രകടിപ്പിക്കുക, തുറന്നു പറയുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നൽകുക. എത്രമാത്രം നിങ്ങൾ പങ്കാളിയെ സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നുപറയുക. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും സ്നേഹിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.