Sections

സെയിൽസ് രംഗത്ത് വിജയിക്കുവാനായി സെയിൽസ് നോട്ട് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Jan 05, 2024
Reported By Soumya
Sales Note

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് സെയിൽസ് നോട്ട് തയ്യാറാക്കുക അല്ലെങ്കിൽ കുറിപ്പ് തയ്യാറാക്കുക. പലപ്പോഴും സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ അതിനുവേണ്ടി പ്രത്യേകം ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെയിൽസ് നോട്ട്. ഇത് തയ്യാറാക്കാത്ത ഒരു സെയിൽസ്മാന് സെയിൽസ് ജീവിതത്തിൽ മുന്നേറാൻ സാധിക്കില്ല എന്നതാണ് സത്യം. സെയിൽസ് രംഗത്ത് നിൽക്കുന്ന പ്രമുഖരുടെ കയ്യിലെല്ലാം ഡയറി ഉണ്ടാകും. ആ ഡയറിയിൽ അതാത് ദിവസത്തെ പ്രത്യേകതകളും മാറ്റങ്ങളും എല്ലാം എഴുതി തയ്യാറാക്കിയിരിക്കും. ചില ആൾക്കാർ ദിവസവും മാർക്കറ്റിൽ പോകുമ്പോൾ പേപ്പറിൽ അവരുടെ ഓർഡർ എടുത്ത് വൈകുന്നേരങ്ങളിൽ ബില്ല് ചെയ്തതിനുശേഷം ആ ആ പേപ്പർ കളയാറാണ് പതിവ്. ചിലർ ഇത് നോട്ട് പാടുകളിൽ എഴുതിയിട്ട് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കീറിക്കളയുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്ന രീതി സെയിൽസ്മാന് ഒരിക്കലും യോജിച്ചതല്ല. ഒരു സെയിൽസ്മാന്റെ ആയുധമായി കണക്കാക്കാനുള്ളത് സെയിൽസ് നോട്ടുകളാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഐപാടുകൾ ഉപയോഗിച്ചും, മൊബൈലുകളിലും നോട്ടുകൾ തയ്യാറാക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ തയ്യാറാക്കി ഇടുന്ന രേഖകൾ പിന്നെ റഫറൻസ് ആയി ഉപയോഗിക്കാൻ കഴിയും. ഇങ്ങനെ തയ്യാറാക്കുന്ന നോട്ടുകൾ ഉപയോഗിച്ച് മാർക്കറ്റിൽ നിങ്ങളെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന കടക്കാരനെ കണ്ടെത്താൻ സാധിക്കും, കസ്റ്റമറിനെ കണ്ടെത്താൻ സാധിക്കും, മാർക്കറ്റിൽ ഓരോ മാസത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും കണ്ടുപിടിക്കാൻ ഉപകാരപ്രദമായിരിക്കും. ആഴ്ചയിലോ മാസത്തിലോ നിങ്ങളുടെ പ്രവർത്തിയിൽ വരുത്തേണ്ട ഇമ്പ്രൂവ്മെന്റുകൾ ഈ നോട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും. സെയിൽസ് നോട്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സെയിൽസ് നോട്ടുകൾ തയ്യാറാക്കുമ്പോൾ സ്ഥലം, സമയം, കാരണം,അതെങ്ങനെ എക്സിക്യൂട്ടീവ് ചെയ്യണം തയ്യാറാക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾകാണിച്ചിരിക്കണം.
  • സെയിൽസ് നോട്ടിൽ നിരന്തരം ഒരേ കസ്റ്റമറെ കാണുന്ന ആളുകളാണെങ്കിൽ ഉദാഹരണമായി പല കമ്പനികൾക്ക് വേണ്ടി നിരന്തരമായി തിങ്കളാഴ്ച ഇന്നയാൾ ചൊവ്വാഴ്ച ഇന്നയാൽ എന്ന് നിരന്തരം 50 പേരെ കണ്ടുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കസ്റ്റമർന്റെ പേര് വരുന്ന ബുക്ക് നിർബന്ധമായും ഉണ്ടായിരിക്കണം. ഇങ്ങനെ എഴുതിക്കഴിഞ്ഞാൽ ആഴ്ചകൾ തോറും ഒരു ഷോപ്പിൽ പോകുന്ന സമയത്ത് കഴിഞ്ഞ ആഴ്ചയിലെയും ഈ ആഴ്ചയിലെയും പ്രത്യേകതകളും കഴിഞ്ഞ മാസത്തെയും ഈ മാസത്തെ പ്രത്യേകതകളും ഈ വക കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
  • സെയിൽസ് നോട്ടുകൾ തയ്യാറാക്കുമ്പോൾ അപൂർണ്ണമായ വിവരങ്ങൾ എഴുതരുത്. വളരെ വ്യക്തമായി വിവരങ്ങൾ ആയിരിക്കണം ഉണ്ടാകേണ്ടത്.
  • വസ്തുതകൾ തമ്മിൽ പൊരുത്തപ്പെടാത്തതും നിങ്ങളുടെ ഭാവനക്കനുസരിച്ചുള്ള കാര്യങ്ങൾ എഴുതാതിരിക്കുക.യഥാർത്ഥ വിവരങ്ങൾ മാത്രം എഴുതുക.
  • ഇങ്ങനെ തയ്യാറാക്കുന്ന സെയിൽസ് നോട്ടുകൾ നിങ്ങളുടെ ജോലിയെ വളരെ എളുപ്പമാക്കുകയും അതോടൊപ്പം തന്നെ നിങ്ങൾ തയ്യാറാക്കുന്ന നോട്ടുകൾ വച്ചുകൊണ്ട് സ്ഥാപനത്തിനെ മുന്നോട്ടു നയിക്കാനും ഉപകാരപ്രദമായിരിക്കും. ഇത് നിങ്ങളുടെ കരിയറിൽ വളരെയധികം ഗുണം ചെയ്യുന്നതും ആയിരിക്കും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.