ഒരു വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാൻസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- വസ്തു വാങ്ങുന്ന സമയത്ത് മൂന്നുമാസം ആറുമാസം എന്നിങ്ങനെ ടോക്കൺ കൊടുക്കുന്ന രീതി എല്ലാവർക്കും ഉണ്ട്. ഇങ്ങനെ അഡ്വാൻസ് കൊടുക്കുമ്പോൾ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ 100 രൂപയോ 200 രൂപ പത്രത്തിലോ ആണ് അഡ്വാൻസ് തുകയെഴുതി കരാറാണ് എഴുതാറുള്ളത്. ഇങ്ങനെ നൂറു രൂപ പത്രത്തിൽ എഴുതുന്ന കരാറുകൾക്ക് എന്തെങ്കിലും വാല്യൂ ഉണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
- ഇങ്ങനെ കരാർ എഴുതുന്ന സമയത്ത് പതിക്കാത്ത അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്ത ഒരു വസ്തുവിനും വാല്യുവില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ കരാർ എഴുതുന്ന സമയത്ത് പരസ്പരം പതിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ ചെയ്യുകയാണെങ്കിൽ ഇതിനെ നിയമപരമായി ഒരു സാധ്യതയുമില്ല എന്നത് നിങ്ങൾ മനസ്സിലാക്കേണ്ടതാണ്.
- ഇങ്ങനെ അഡ്വാൻസ് കരാർ എഴുതുന്ന സമയത്ത് അഡ്വാൻസ് തുക ബാങ്ക് മുഖേനയാണ് ചെയ്യേണ്ടത്. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വസ്തു ഇടപാടുകളും ബാങ്ക് മുഖേന മാത്രമേ ചെയ്യാവൂ എന്ന് നിയമമുണ്ട്. ഇത് പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. അഡ്വാൻസ് തുക തീർച്ചയായും ബാങ്ക് മുഖേന മാത്രമേ ചെയ്യാൻ പാടുള്ളൂ എങ്കിൽ മാത്രമേ അതിന് വാല്യൂ ഉണ്ടാവുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ബാങ്ക് മുഖേന അല്ലാതെ വാങ്ങുന്ന തുകയ്ക്ക് 100% പെനാൽറ്റി അടയ്ക്കേണ്ടി വരും എന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. നിയമപരമായി ആരെങ്കിലും ഡിസ്പ്യൂട്ട് ഉണ്ടായിക്കഴിഞ്ഞാൽ ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ കാശ് വാങ്ങിച്ചു എന്നറിഞ്ഞാൽ കൊടുത്തയാളും വാങ്ങിച്ച ആളും നിയമപരമായി തെറ്റാണ് ചെയ്യുന്നത്, രണ്ടുപേരും ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം.
- എഗ്രിമെന്റ് എഴുതുന്ന സമയത്ത് വസ്തുവിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നിങ്ങളുടെ കയ്യിൽ ഉണ്ടാകണം. അയാളുടെ അഡ്രസ്സ് ഉണ്ടാകണം വസ്തുവിന്റെ കാര്യങ്ങൾ നോക്കണം ഇവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
- വസ്തു വാങ്ങുന്നതിന് എഗ്രിമെന്റ് എഴുതുന്നതിന് മുമ്പായി തന്നെ ആ വസ്തുവിനെ സംബന്ധിച്ചുള്ള ബാധ്യതകൾ എന്തൊക്കെയാണെന്ന് അറിയണം. ഇത്ബാധ്യത സർട്ടിഫിക്കറ്റ് (Encumbrance Certificate) വഴി അറിയാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഈ വസ്തുവിന്റെ സ്വഭാവം വയലാണോ കരഭൂമിയാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾഅന്വേഷിച്ചതിനു ശേഷം മാത്രമേ എഗ്രിമെന്റിലേക്ക് പോകാൻ പാടുള്ളൂ.
- ഇങ്ങനെ വസ്തു വാങ്ങുന്നതിന് എഗ്രിമെന്റിലേക്ക് പോയാലും നിയമപരമായി രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ അവയ്ക്ക് വാല്യൂ ഉള്ളു.
- പക്ഷേ ഇന്ന് നമ്മുടെ നാടുകളിൽ വ്യാപകമായി അങ്ങനെയല്ലാതെ രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നിയമസാധ്യത ഇല്ല എന്നത് മനസ്സിലാക്കുക. അതോടൊപ്പം തന്നെ എമൗണ്ട് തുക അടയ്ക്കുന്ന സമയത്ത് ഇരുപതിനായിരം രൂപയ്ക്ക് മുകളിലാണ് അഡ്വാൻസ് കൊടുക്കുന്നതെങ്കിൽ ബാങ്ക് മുഖാന്തരം മാത്രമേ കൊടുക്കാൻ പാടുള്ളൂ അതിനു മാത്രമേ നിയമസാധ്യതയുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച അറിവും സപ്പോർട്ടും ലഭ്യമാക്കുന്ന ലേ ഓഫ് ദ ലാന്റ് എന്ന ഈ പരമ്പര നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
വസ്തുവാങ്ങുന്നതിന് മുൻപായി ഒരു വാല്യുവേറ്ററിന്റെ ഉപദേശം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെന്ത്?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.