നിങ്ങളുടെ ജീവിതത്തിലെ തെരഞ്ഞെടുപ്പാണ് നിങ്ങളെ വിജയത്തിലേക്കും പരാജയത്തിലേക്കും കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ നല്ല തെരഞ്ഞെടുപ്പല്ല ഉണ്ടാകുന്നതെങ്കിൽ നിങ്ങളുടെ ജീവിതം നന്മയിൽ നിന്ന് തിന്മയിലേക്ക് പോകാൻ സാധ്യതയുണ്ട്. അത് പരാജയത്തിലേക്ക് നിങ്ങളെ കൊണ്ട് എത്തിക്കും. നിമിഷവും ഓരോ തെരഞ്ഞെടുപ്പ് എല്ലാവരും നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകൾ എങ്ങനെ നല്ല തെരഞ്ഞെടുപ്പുകൾ ആയി മാറ്റാം എന്നതിനെകുറിച്ചാണ് ഇന്ന് പറയുന്നത്.
- ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപ് ഒരു നിമിഷം ആലോചിച്ചതിനു ശേഷം മാത്രം ചെയ്യുക.
- ഇല്ലാത്ത കാര്യം ഉണ്ട് എന്ന് രീതിയിൽ പ്രവർത്തിക്കാൻ പാടില്ല.
- മറ്റുള്ളവരുടെ മുൻപിൽ താൻ സമർത്ഥനാണ് എന്ന് കാണിക്കാൻ വേണ്ടി ഒന്നും ചെയ്യരുത് അത് നിങ്ങളെ അബദ്ധങ്ങളിൽ കൊണ്ട് എത്തിക്കാം.
- എന്താണ് നിങ്ങളുടെ ലക്ഷ്യം അതിനനുസരിച്ചുള്ള കാര്യങ്ങൾ മാത്രമാണ് നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ടത്. അതുകൊണ്ട് തന്നെ സ്വന്തമായി വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടാകണം. ആ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്ലാനിങ്ങും നിങ്ങൾ ചെയ്തിട്ടുണ്ടായിരിക്കണം.
- നിങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ, വീഡിയോകൾ എല്ലാം വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ലക്ഷ്യവുമായി ചേരുന്നത് ആയിരിക്കണം അവ.
- നിങ്ങളുടെ സുഹൃത്തുക്കൾ ആത്മാർത്ഥതയുള്ളവരാണ് എന്ന് ഉറപ്പിക്കുക.
- മറ്റുള്ളവരോട് പെരുമാറുമ്പോൾ മിതത്വം പാലിക്കുക. നല്ല സൗഹൃദ അന്തരീക്ഷത്തിൽ മാത്രം പെരുമാറുക.
- തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുള്ളവയാണെങ്കിൽ വളരെ ആലോചിച്ച് എഴുതി തയ്യാറാക്കി മാത്രം തീരുമാനങ്ങൾ എടുക്കുക. ഇങ്ങനെ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന സമയങ്ങളിൽ അനുഭവസമ്പത്തുള്ള സുഹൃത്തുക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കാൻ മടിക്കരുത്
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ആത്മാഭിമാനം കുറഞ്ഞ ആളുകളുടെ ലക്ഷണങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.