Sections

വീട് വയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

Tuesday, Apr 25, 2023
Reported By Admin
real estate

സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം


രാജീവനും മനീഷയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. അവർ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ്. ഇപ്പോൾ അവർക്ക് പ്രീ കെജിയിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. അവരിപ്പോൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. എല്ലാവരെയുംപോലെ സ്വന്തമായി ഒരു വീട് അവരും ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി അവർ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം മാറ്റി വച്ചിട്ടുണ്ടായിരുന്നു. അവരുടെ ആഗ്രഹം നല്ല പ്രകൃതി ഭംഗിയുള്ള സ്വച്ഛമായ ഒരു സ്ഥലത്ത് വീട് വയ്ക്കണം എന്നുള്ളതായിരുന്നു. അതിന് വേണ്ടിയവർ നിരവധി സ്ഥലങ്ങൾ കയറിയിറങ്ങി. നിരവധി ബ്രോക്കർമാർ നിരവധി സ്ഥലങ്ങൾ അവർക്ക് കാണിച്ചുകൊടുത്തു. മനസിൽ ഇടംപിടിക്കുന്ന ഒരു സ്ഥലവും അവർക്ക് കിട്ടിയില്ല.

എന്നാലൊരിക്കൽ ഒരു ബ്രോക്കർ മനോഹരമായൊരു സ്ഥലം അവർക്ക് കാണിച്ചുകൊടുത്തു. കായലിന്റെ തീരത്തുള്ള ഒരു മനോഹരമായ ഹൗസ്പ്ലോട്ട്. ഒരു പ്രഭാതത്തിലായിരുന്ന രാജീവനും ഭാര്യവും ബ്രോക്കറുമൊത്ത് പോയിക്കണ്ടത്. സിനിമയിൽ കാണുന്നതുപോലെയുള്ള മനോഹരമായ പ്രദേശം. രാജീവനും ഭാര്യയ്ക്കും ഈ പ്രദേശം വളരെയധികം ഇഷ്ടപ്പെട്ടു. മനോഹരമായ പ്രദേശമായതുകൊണ്ട് വിലയൊരല്പം കൂടുതലുമായിരുന്നു. നിയമപരമായ എല്ലാ ഡോക്യുമെൻറുകളും വളരെ കൃത്യമായിരുന്നു. രാജീവന്റെയും മനീഷയുടെയും അച്ഛന്മമ്മാർക്കും ഈ സ്ഥലം ഇഷ്ടപ്പെട്ടു. അവർ അങ്ങനെ സ്ഥലം വാങ്ങിച്ചു ബാങ്കിന്റെ സഹായത്തൊടുകൂടി മനോഹരമായൊരു വീട് അവിടെ പണിതു. അവിടെ വന്നു ചേർന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആ സ്ഥലവും വീടും വളരയധികം ഇഷ്ടപ്പെട്ടു. അങ്ങനെ രാജീവനും കുടുംബവും വളരെ സന്തോഷത്തോടെ അവിടെ താമസം ആരംഭിച്ചു.

എന്നാൽ സന്തോഷം അധികകാലം നീണ്ട് നിന്നിരുന്നില്ല. കാലയലിന്റെ തീരത്തെ ആ ഒറ്റപ്പെട്ട വീട് രാത്രികാലമാവുമ്പോൾ ചീവിടിന്റെയും മറ്റും ഭീകരമായ ശബ്ദം അവരുടെ കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ട വീടായിരുന്നതിനാൽ പരിസരത്ത് ആരുംതന്നെയുണ്ടായിരുന്നില്ല. മഴക്കാലമായാൽ കറണ്ട് പോവുക എന്നത് ഒരു സ്ഥിരം പതിവായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെടുവാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. രാത്രി കാലങ്ങളിൽ മാത്രമല്ല. പകൽ സമയരങ്ങളിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രകൃതി ഭംഗിയുള്ള സ്ഥലമായിരുന്നതിനാൽ നിരവധി ആളുകൾ ആ സ്ഥലം കാണുവാനായി അവിടെ എത്തിച്ചേരുമായിരുന്നു. അങ്ങനെ എത്തിചേരുന്ന ആളുകൾ നിരവധി പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു. കൂടുതലും ചെറുപ്പക്കാരായ ആൾക്കാരായിരുന്നു അവിടെ എത്തിയിരുന്നത്. അതിന് പുറമെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആൾക്കാരും അവിടെ എത്തിയിരുന്നു. ഇത് രാജീവനെയും കുടുംബത്തെയും വളരെ അധികം ഭയപ്പെടുത്തി. ഇതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ അവിടെ അരങ്ങേറി. പോലീസുകാരുടെ സഹായംപോലും പലപ്പോഴും കിട്ടിയിരുന്നില്ല. പോലീസ് സ്റ്റേഷൻ അഞ്ചാറ് കിലോമീറ്റർ അകലെയുമായിരുന്നു. അവസാം രാജീവനും കുടുംബത്തിനും അവിടെ നിന്നും മാറിയാൽ മതി എന്ന സ്ഥിതി വന്നു. അവർ വളരെ ദുഃഖത്തോടുകൂടി അവിടെ വിട്ടുപോകുവാൻ തീരുമാനിച്ചു.

പക്ഷെ ആ വീട് വിൽക്കുവാൻ നോക്കുമ്പോൾ അവർ വാങ്ങിയതിന്റെ പകുതി വിലപോലും വാങ്ങുവാൻ എത്തുന്നവർ പറയുന്നില്ല. അവസാനം അവർക്ക് കിട്ടുന്ന വിലയ്ക്ക് വീട് വിൽക്കേണ്ടി വന്നു. ഇത് രാജീവന്റെയും കുടുംബത്തിന്റെയും മാത്രം അനുഭവമല്ല. കേരളത്തിലെ ഒരുപാട് ആൾക്കാരുടെ അനുഭവമാണ്. പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്ന ആൾക്കാരുടെ അനുഭവമാണ്. രാജീവന്റെയും കുടുംബത്തിന്റെയും ഈ അവസ്ഥയ്ക്കുള്ള പ്രധാനപ്പെട്ട കാരണമെന്താണ്. ഇത് മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.

ഒന്നാമതായി ഒരു സ്ഥലം വാങ്ങുവാൻ തീരുമാനിച്ചാൽ ആ സ്ഥലം പകൽ പോയികണ്ടുകൊണ്ട് മാത്രം തീരുമാനമെടുക്കരുത്. രാത്രീ കാലങ്ങളിൽ ആ സ്ഥലത്തിന്റെ അവസ്ഥ എന്താണെന്ന് നാം മനസിലാക്കണം. ഇതിനുവേണ്ടി രാത്രികാലങ്ങളിൽ നാം വാങ്ങുവാൻ വേണ്ടി ഉദ്ദേശിക്കുന്ന സ്ഥലത്ത് പോവേണ്ടത് അത്യാവശ്യമാണ്.

രണ്ടാമതായി ബ്രോക്കർമാരുടെ വാചകം കേട്ടുകൊണ്ടുമാത്രം നാം ഒരു സ്ഥലം വാങ്ങരുത് ബ്രോക്കർമാർ പൊതുവേ അവരുടെ ബിസിനസ് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്.

മൂന്നാമത്തെ കാര്യം ഒരു സ്ഥലത്തിന്റെ ബാഹ്യമായ ഭംഗി കണ്ടുമാത്രം സ്ഥലം വാങ്ങരുത്. അതിന്റെ ചുറ്റുപാടും മറ്റുമൊക്കെ കൃത്യമായി വീക്ഷിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാവു.

നാലാമതായി ഒരു സ്ഥലം വാങ്ങുമ്പോൾ ആ സ്ഥലത്തിന് വ്യക്തമായ വഴി ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അഞ്ചാമതായി ഒറ്റപ്പെട്ട സ്ഥലമാണെങ്കിൽ ഇലക്ട്രിസിറ്റി പോലീസ്റ്റേഷൻ എന്നിവയുടെ സേവനം പെട്ടെന്ന് കിട്ടുമോന്ന് നാം ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനെല്ലാം പുറമെ നാം വ്യക്തമായ അന്വേഷണം നടത്തി മാത്രമേ ഒരു സ്ഥലം വാങ്ങുവാൻ പാടുള്ളു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.