കഴിഞ്ഞ സെയിൽസ് ആർട്ടിക്കിളിൽ സെയിൽസ്മാൻമാർ ഇന്റർവ്യൂവിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചെയ്തിരുന്നത്. അതിന്റെ തുടർച്ചയായി ഉള്ള രണ്ടാം ഭാഗമാണ് ഇത്.
- സംസാരിക്കുമ്പോൾ ബോഡി ലാംഗ്വേജ് വളരെയധികം ശ്രദ്ധിക്കണം എന്ന കാര്യം പറഞ്ഞിരുന്നു. സംസാരിക്കുന്ന സമയത്ത് കൈ ടേബിളിന്റെ പുറത്ത് വയ്ക്കാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം. കൈ കെട്ടി ഇരിക്കുന്നതിനുപകരം രണ്ട് കൈകളും നെഞ്ചിനു നേരെ ചേർത്ത് വച്ചുകൊണ്ട് ഇരിക്കുന്നത് കോൺഫിഡൻസ് ലെവൽ കാണിക്കാൻ നിങ്ങളെ സഹായിക്കും. നട്ടെല്ല് നിവർന്ന് ഇരിക്കുവാൻ വേണ്ടി ശ്രമിക്കുക.
- പുഞ്ചിരിയോട് കൂടി മാത്രമാണ് സംസാരിക്കേണ്ടത്. സംസാരിക്കുന്ന സമയത്ത് നല്ല വാക്കുകൾ പറയാൻ വേണ്ടി ശ്രദ്ധിക്കുക. നെഗറ്റീവ് രീതിയിൽ ഒരിക്കലും സംസാരിക്കരുത്. പോസിറ്റീവായി സംസാരിക്കാൻ വേണ്ടി ശ്രമിക്കുക.
- സർട്ടിഫിക്കറ്റ് കൊണ്ടു പോകുന്ന ബ്രീഫ്കേസുകൾ വളരെ ഭാരമുള്ളത് കൊണ്ടുപോകാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക. ബ്രീഫ്കേസ് ആണെങ്കിൽ വലതുവശത്ത് താഴെ വയ്ക്കുകയോ അല്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ ചോദിക്കുന്ന സമയത്ത് മടിയിൽ വച്ചിട്ട് എടുത്തു കൊടുക്കുവാൻ ശ്രമിക്കുക. ഒരിക്കലും മേശപ്പുറത്ത് വയ്ക്കരുത്.
- സംസാരിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൈമുട്ടുകൾ പുറത്താക്കി പിടിക്കുക. അതായത് കസേരയിൽ ഇരിക്കുമ്പോൾ കൈ മുട്ടുകൾ കസേരയുടെ കൈയുടെ മുകളിലോ പുറത്തോ ആയിരിക്കുവാൻ വേണ്ടി ശ്രെമിക്കുക. എപ്പോഴും പേടിയുള്ള അല്ലെങ്കിൽ വിധേയത്വം ഉള്ള കുട്ടികൾ കസേരയ്ക്കുള്ളിൽ കൈമുട്ടുകൾ തിരുകി വച്ച് സ്വയം രക്ഷിക്കാൻ എന്നപോലെ ഇരിക്കാറാണ് പതിവ്. ഈ രീതിയിലുള്ള ഇരിപ്പ് നിങ്ങൾ ഭയമുള്ളവരാണെന്ന് അവർക്ക് തോന്നിപ്പിക്കും.
- നിങ്ങളെ ഇന്റർവ്യൂ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അവർ പുറത്തുള്ള കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അവരുടെ വ്യക്തിപരമായ സംസാരത്തിൽ ശ്രദ്ധ പതിപ്പിക്കാത്ത രീതിയിൽ വേണം നിങ്ങൾ ഇരിക്കേണ്ടത്. കാരണം ഇത് നിങ്ങൾ അനാവശ്യമായ ഗോസിപ്പുകൾ ശ്രദ്ധിക്കാത്ത ആളാണ് എന്നൊരു ഫീൽ ഉണ്ടാക്കി കൊടുക്കാൻ സാധിക്കും.
- ഇന്റർവ്യൂന് ഇരിക്കുന്ന സമയത്ത് ഓരോ വ്യക്തികളുടെയും സ്വകാര്യ ഭാഗങ്ങളിൽ നോക്കാതിരിക്കുക. പ്രത്യേകിച്ച് ഇന്റർവ്യൂ നടത്തുന്നത് സ്ത്രീകളാണെങ്കിൽ അവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കുന്നത് അവരെ അൺകൺഫർട്ടബിൾ ആക്കാൻ ഇടയാക്കും.ആ ജോലി നിങ്ങൾക്ക് കിട്ടാത്ത അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും. മാന്യമായി ഇന്റർവ്യൂ ചെയ്യുന്ന ആളുടെ കണ്ണിൽ നോക്കി പുഞ്ചിരിയോടുകൂടി സംസാരിക്കുന്ന ഒരാൾ ആകണം നിങ്ങൾ.
- ന്യായീകരിക്കുന്ന സംസാരങ്ങൾ ഒരിക്കലും നടത്തരുത്. ന്യായീകരണം ആർക്കും ഇഷ്ടപ്പെടുന്ന കാര്യമല്ല.
- നിങ്ങൾ മിററിംഗ് ടെക്നിക് ഉപയോഗിക്കണം. നിങ്ങളുടെ ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ കാണിക്കുന്ന ആംഗ്യങ്ങൾ നിങ്ങൾ മിതമായി തിരിച്ചു ചെയ്യുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ നിങ്ങളെ അംഗീകരിക്കുന്ന ഒരാളായി അയാൾ മാറാം. അതിനെയാണ് മിററിൻ ടെക്നിക് എന്ന് പറയുന്നത്.അവർ ചെയ്യുന്നതിനെ അതുപോലെ അനുകരിക്കുക.അവർ ഇരിക്കുന്ന പൊസിഷൻ പോലെ ഇരിക്കുവാനും കൈകളുടെ ആംഗ്യങ്ങൾ കാണിക്കുവാനും ശ്രമിക്കുക. ഇതൊക്കെ മിററിങ് ടെക്നിക് ആണ് ഇത് അമിതമാകാതിരിക്കാൻ വേണ്ടിയും ശ്രദ്ധിക്കണം. അത് വളരെ ചെറിയ ഭാവങ്ങളോടുകൂടി കാണിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അവർ നിങ്ങളെ അംഗീകരിക്കും.
- നിങ്ങൾ ഒരു ഇന്റർവ്യൂവിന് പോകുന്നതിനു മുൻപ് മുൻപായി നിങ്ങളുടെ മനസ്സിനെ അല്പം ശാന്തമാക്കിയതിനുശേഷം ആണ് പോകേണ്ടത്. അതുപോലെ തന്നെ ഇന്റർവ്യൂന് തൊട്ടുമുൻപായിട്ട് നിങ്ങൾ ഇന്റർവ്യൂ വളരെ നല്ല രീതിയിൽ അറ്റൻഡ് ചെയ്യുന്നു എന്ന് മനസ്സിൽ കണ്ടുകൊണ്ട് മെഡിറ്റേഷൻ ചെയ്യുക. ഇങ്ങനെ ഒരു ഭാവന കാണുന്നത് ഇന്റർവ്യൂവിന് വളരെ റിലാക്സേഷൻ ഓടുകൂടി നോക്കിക്കേ കാണാൻ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ മനസ്സിനും തലച്ചോറിനും നേരത്തെ ഒരു എക്സ്പീരിയൻസ് കൊടുക്കുന്നതിന് തുല്യമാണ്. ഇന്റർവ്യൂ വളരെ മനോഹരമായി അറ്റൻഡ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ സെയിൻസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.