ബിസിനസ്സിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്ക് അനുസരിച്ചാണ് ഫലം ഉണ്ടാവുക. ചിലരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വലുതായിരിക്കും പക്ഷേ പ്രവർത്തി അതിനനുസരിച്ച് ആയിരിക്കില്ല. അതുകൊണ്ട് തന്നെ അതിന്റെ ഫലവും ലഭിക്കുകയില്ല. നിങ്ങളുടെ ലക്ഷ്യങ്ങൾക്കും ആഗ്രഹത്തിനും അനുസരിച്ചുള്ള പ്രവർത്തി ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടത്തുക എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെ പ്രവർത്തി ചെയ്യുന്ന സമയത്ത് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.
- എന്താണ് നിങ്ങളുടെ ആഗ്രഹം അതിന് അനുയോജ്യമായ പ്രവർത്തിയാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ ആഗ്രഹവും ലക്ഷ്യവും രണ്ടാണെന്ന് മനസ്സിലാക്കുകയും ആ ലക്ഷ്യത്തിന് അനുയോജ്യമായ പ്രവർത്തി എഴുതി തയ്യാറാക്കുകയും ചെയ്യണം. ആ തരത്തിലുള്ള പ്രവർത്തികൾ മാത്രമേ നിങ്ങൾ ചെയ്യാൻ പാടുള്ളൂ. ഇതിന് അനുയോജ്യമായ ചിന്തകളും വാക്കുകളും നിങ്ങൾക്ക് ഉണ്ടാകണം.പ്രവർത്തി മനോഹരമാകുന്നത് നിങ്ങളുടെ ചിന്തയും വാക്കും നന്നാവുമ്പോഴാണ്. നിങ്ങളുടെ ചിന്തയും വാക്കും പ്രവർത്തിയും അനുയോജ്യമായ തരത്തിൽ കൊണ്ടുവരുക.
- നിങ്ങൾ എന്താണ് പ്രവർത്തി ചെയ്യുന്നത് അതിനനുസരിച്ചുള്ള റിസൾട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ. ഉദാഹരണമായി നിങ്ങൾ ഒരു പ്ലാവ് നട്ടിട്ട് അതിൽനിന്നും മാങ്ങ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ അത് നടക്കില്ല.എന്താണ് നിങ്ങൾ വിതയ്ക്കുന്നത് അതിനനുസരിച്ചുള്ള ഫലം മാത്രമേ നിങ്ങൾക്ക് കൊയ്യാൻ സാധിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങൾക്ക് റിസൾട്ട് ഉണ്ടാകുന്നതിന് ഒരു ക്രമമുണ്ട്. ഉദാഹരണമായി നെൽകൃഷി ചെയ്യുന്ന സമയത്ത് നെല്ല് നടണം, അതിന് വെള്ളം ഒഴിക്കണം,വളം ഇടണം അതുപോലെ തന്നെ ഇടയ്ക്ക് കളകൾ പറിക്കണം ഇങ്ങനെ ഓരോ ക്രമങ്ങൾ ഉണ്ട്. അങ്ങനെ അവസാനം ആണ് നെൽക്കതിർ ഉണ്ടാകുന്നത്. നെൽക്കതിർ ഉണ്ടായതിനുശേഷം വളം ഇട്ടതുകൊണ്ട് യാതൊരു ഫലവും ഇല്ല. ആദ്യം തന്നെ അതിന്റെ ഓരോ ഘട്ടം അനുസരിച്ചാണ് ചെയ്യേണ്ടത്. ഇതുപോലെതന്നെ ബിസിനസിനും ഓരോ ക്രമങ്ങളുണ്ട് അത് വ്യക്തമായി മനസ്സിലാക്കി ആ ക്രമം അനുസരിച്ച് വേണം പ്രവർത്തികൾ ചെയ്യേണ്ടത്. അവസാനം നന്നാക്കാം എന്ന് വിചാരിച്ചാൽ ബിസിനസ് മുന്നോട്ടു പോകില്ല.
- സ്റ്റാഫിനെയും അതുപോലെ തന്നെ കസ്റ്റമറിനേയും കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം. കസ്റ്റമറിനെയും സ്റ്റാഫിനെയും കൈകാര്യം ചെയ്യുക എന്നത് ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അതിന് അനുയോജ്യമായ പ്രവർത്തികൾ നിങ്ങൾ ചെയ്യണം.
- കൃഷി പോലെ തന്നെ കുറച്ചു വിതച്ചു കഴിഞ്ഞാൽ കുറച്ചു മാത്രമേ കൊയ്യാൻ സാധിക്കുകയുള്ളൂ. പക്ഷേ ധാരാളം വിതച്ചാൽ മാത്രമേ ധാരാളം കൊയ്യാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിങ്ങളുടെ സമയത്തെ കുറച്ചു വിതയ്ക്കാൻ വേണ്ടി മാറ്റിവയ്ക്കാതെ കൂടുതൽ വിതയ്ക്കാൻ വേണ്ടി മാറ്റിവയ്ക്കുക.ചെറിയ പ്രവർത്തികൾ ചെയ്താൽ ചെറിയ റിസൾട്ട് മാത്രമേ ലഭിക്കുകയുള്ളൂ വലിയ പ്രവർത്തികൾ ചെയ്യുന്നതിനനുസരിച്ച് റിസൾട്ട് വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ വലിയ റിസൾട്ട് ഉണ്ടാകുന്നതിനു വേണ്ടിയുള്ള പ്രവർത്തികൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
പ്രവർത്തികൾ മികച്ചത് ആയാൽ മാത്രമേ നിങ്ങളുടെ ബിസിനസ് വളരുകയുള്ളൂ എന്ന് മനസ്സിലാക്കി നല്ല പ്രവർത്തികൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
ബിസിനസിൽ പാർട്ണർമാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.