Sections

വീട് വിൽക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Saturday, Apr 13, 2024
Reported By Soumya S
Things to keep in mind when trying to Sell Your House

ഒരു വീട് നിങ്ങൾ വിൽക്കാൻ വേണ്ടി ഇട്ടിരിക്കുന്നു എന്ന് വിചാരിക്കുക. ആ വീടിനെ കൂടുതൽ മൂല്യവത്താക്കി വിൽക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് കൂടുതൽ ലാഭം കിട്ടും. ആൾക്കാർ വിൽക്കാൻ ഇട്ടേക്കുന്ന വീടുകളിൽ യാതൊന്നും ശ്രദ്ധിക്കാറില്ല. വെറുതെ അഭംഗിയായി ഇട്ടുകൊണ്ട് വിൽക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. എന്നാൽ ഇത് വളരെ മോശമായ ഒരു രീതിയാണ്. പല വീടുകളും വിൽക്കാൻ സാധിക്കാതെ കിടക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഇതുതന്നെയാണ്. നിങ്ങളുടെ വീട് വിൽക്കുവാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ അതിനെ ശ്രദ്ധിക്കാതെ മാറ്റിയിടുകയല്ല വേണ്ടത് ആ വീടിനെ നല്ല ക്ലീൻ ആക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇതുപോലെ വീട് വിൽക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • വസ്തുവിനെ സംബന്ധിച്ചിടത്തോളം അത് ക്ലീൻ ആക്കി ഇടുക വീടിനെ ചെറിയ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അതൊക്കെ ചെയ്യുകയും പെയിന്റ് അടിക്കുകയും മെയിന്റനൻസ് പോലുള്ളവ ചെയ്യുകയും വേണം. വാങ്ങുന്ന ആളിനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു വീട്ടിൽ കയറുന്ന തോന്നൽ ഉണ്ടാക്കാൻ ഇത് സഹായിക്കും.
  • വീടിന് ചുറ്റുമുള്ള സ്ഥലത്ത് ചെറിയ വൃക്ഷങ്ങളോ ചെടികളോ വെച്ചുപിടിപ്പിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് ഫലവൃക്ഷങ്ങൾ. മാവും പ്ലാവും ഒക്കെ വരുന്ന ആളിനെ സംബന്ധിച്ചിടത്തോളം അത് വീടിന് ഒരാകർഷ്ണത്വം നൽകും. അതുപോലെ കഴിയുന്നത്ര നന്നായി പെയിന്റ് ചെയ്തിടാൻ ശ്രമിക്കുക. നല്ല പെയിന്റുകൾ ചെയ്യുന്നതും വീടിന് ആകർഷണത തോന്നിക്കും.
  • വീടിന്റെ പുറം വൃത്തിയാക്കുന്നത് പോലെ തന്നെ വീടിനുള്ളിലെ തറ ബാത്റൂം ഇവയൊക്കെ ക്ലീൻ ആണോ സൗകര്യമുള്ളതാണോ എന്നൊക്കെ വാങ്ങുന്ന ആൾ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ ശ്രദ്ധിച്ചു വൃത്തിയാക്കി വയ്ക്കുക എന്നത് പ്രധാനമാണ്.
  • ഇതൊക്കെ ചെയ്തു കഴിഞ്ഞതിനുശേഷം നിങ്ങളുടെ വീടിന്റെ നല്ല ഒരു വീഡിയോ തയ്യാറാക്കി കസ്റ്റമേഴ്സിന് അയച്ചുകൊടുക്കുന്നത് നല്ലതാണ്.
  • ഇങ്ങനെ വീഡിയോ അല്ലെങ്കിൽ ഫോട്ടോസ് ഒക്കെ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഫോൺ നമ്പറും ലൊക്കേഷനും നിർബന്ധമായും വയ്ക്കേണ്ടതാണ്. വിളിക്കുമ്പോൾ കിട്ടുന്ന ഫോൺ നമ്പർ ആയിരിക്കണം വെക്കേണ്ടത്.
  • വസ്തു വിൽക്കുന്നതിന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ സഹായം തേടാവുന്നതാണ്. ബ്രോക്കർ ഫീസ് കുറച്ചുകൊണ്ട് അല്ലെങ്കിൽ ബ്രോക്കർമാരെ ഇടപെടിക്കാതെ വസ്തു വിൽക്കാൻ ശ്രമിക്കുന്നത് അത്ര നല്ലതല്ല. കാരണം വളരെ വേഗത്തിൽ വസ്തു വിൽക്കാൻ ശ്രമിക്കുന്നവരാണ് ബ്രോക്കർമാർ. വിൽക്കുന്ന ആളെന്ന നിലയ്ക്ക് രണ്ട് ശതമാനം കമ്മീഷനാണ് നിങ്ങൾ കൊടുക്കേണ്ടത്. ചില ബ്രോക്കർമാർ 3% കമ്മീഷനുവേണ്ടി വാദിക്കുന്നവരുണ്ട് ഇത് അൺ എത്തിക്കലായിട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള ബ്രോക്കർമാരുമായി ഇടപെടാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും വിൻവിൻ സിറ്റുവേഷൻ ആയിരിക്കണം നിങ്ങൾക്കും ഗുണം ഉണ്ടാകണം ബ്രോക്കർമാർക്ക് അവർ ചെയ്യുന്ന ജോലി കൊണ്ട് ഗുണമുണ്ടാകണം. ഇങ്ങനെ ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കണം.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.