Sections

ഒരു ബിസ് നസ് ആരംഭിക്കുന്നതിന്റെ ഭാഗമായി മറ്റ് സ്ഥാപനങ്ങളുമായി കരാർ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Thursday, Aug 10, 2023
Reported By Soumya
Agreement

ഇന്ന് നിങ്ങൾക്ക് ബിസിനസ് ചെയ്യുന്നതിന് വേണ്ടി നിരവധി ഓപ്ഷൻസുകളുണ്ട്. പത്രങ്ങളിൽ ഡിസ്ട്രിബ്യൂട്ടർമാരെ ആവശ്യമുണ്ട്, സംരംഭകരെ ആവശ്യമുണ്ട് ഇങ്ങനെയൊക്കെ പരസ്യങ്ങൾ നിരവധി വരാറുണ്ട്. ഇങ്ങനെ വരുന്ന പരസ്യങ്ങൾ മികച്ച അവസരമാണമെന്നില്ല. ഇങ്ങനെ ചതിയിൽപ്പെടാതെ മികച്ച ബിസിനസാണെന്ന് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഒരു അവസരം വരുമ്പോൾ അത് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതാണോ അതിനുള്ള സ് കിൽ നിങ്ങൾക്കുണ്ടോ എന്ന് നോക്കണം.
  • ഓഫർ വന്ന കമ്പനി ജനുവിനാണോ എന്ന് നോക്കണം. നിങ്ങളുടെ സുഹൃത്ത് പറഞ്ഞതുകൊണ്ടോ, മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടോ ഒരു കമ്പനിയിൽ ചേരാനോ, വളരെ ആകർഷണമായ പരസ്യങ്ങൾ കണ്ടതുകൊണ്ടോ, കമ്പനി ആൾക്കാർ അവരു കാണിക്കുന്ന സ്ലൈഡുകൾ കണ്ടിട്ട് മാത്രമോ ഒരു കമ്പനിയെ നിങ്ങൾ വിലയിരുത്താൻ പാടില്ല. ആ കമ്പനിയിലെ ആധികാരികത എത്രയുണ്ടെന്ന് ഉറപ്പിക്കുക. ആധികാരികതയില്ലാത്ത കമ്പനിയിൽ കാശുമുടക്കിയാൽ പരാജയപ്പെടാനാണ് സാധ്യത. അതുകൊണ്ട് ആധികാരികതയെക്കുറിച്ച് ഉറപ്പുവരുത്തണം. ഇന്ന് ആ കമ്പനി എവിടെയെത്തി നിൽക്കുന്നു, അതിന്റെ വാർഷിക റിപ്പോർട്ട്, IT റിപ്പോർട്ട് എന്നിവ നിങ്ങൾ കണ്ടു ബോധ്യപ്പെടണം.
  • അവരുടെ പ്രൊപ്പോസൽ ലെറ്റർ മെയിൽ വഴി വാങ്ങിച്ചിരിക്കണം. ലീഗൽ വശങ്ങൾക്ക് പ്രൂഫ് ചെയ്യാൻ പറ്റുന്ന കാര്യമാണ് ഇത്. വാക്കുകൊണ്ട് പറയുന്നത് മാത്രം പോരാ, കമ്പനി മെയിൽ വഴി അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി നിങ്ങൾക്ക് അയച്ചു തരണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
  • CA, അഡ്വക്കേറ്റ് എന്നിവരോട് ഈ പ്രൊപ്പോസൽ കാണിച്ച് കമ്പനിയിലെ ലീഗൽ വശങ്ങളെ കുറിച്ച് ഉറപ്പ് വരുത്തുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് എഗ്രിമെന്റ് വാലിഡിറ്റി ഉള്ളതാണോയെന്ന് അതിൽ പറയുന്ന കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക. എഗ്രിമെന്റ് അവര് പറയുമ്പോൾ ഉടനെ ഒപ്പിട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്, മികച്ച അഡ്വക്കേറ്റിനെ കാണിച്ചു ഉറപ്പുവരുത്തണം. അതിനുശേഷം മാത്രമേ സൈൻ ചെയ്യാൻ പാടുള്ളൂ. അഡ്വക്കേറ്റിനെ കാണിക്കുമ്പോൾ ലീഗൽ വശങ്ങൾ അറിയാവുന്ന അഡ്വക്കേറ്റിനെത്തന്നെ കാണിക്കുക. നമ്മൾ ഒപ്പിടുന്ന എഗ്രിമെന്റ് അതിന് അതോറിറ്റിയുള്ള ആളുകളുടേതാണോ സീൽ, സൈൻ എന്നിവ ഉറപ്പ് വരുത്തുക. മെയിൽ വഴി നമുക്ക് ഡോക്യുമെൻസുകളുടെ കോപ്പി കിട്ടണം.
  • ചില കമ്പനികളെ അവിടത്തെ ഭൗതിക സാഹചര്യം കണ്ട് ഉറപ്പുവരുത്താൻ സാധിക്കില്ല. കാരണം ഇന്ന് പല സ്ഥാപനങ്ങളും റെന്റിനാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളെ ആകർഷിക്കാൻ വേണ്ടിയാകാം. അതുകൊണ്ടുതന്നെ ഈ കമ്പനിയുടെ നിലവിലുള്ള ലീഗൽ സ്റ്റേറ്റ് മെന്റ് മനസ്സിലാക്കിയതിനു ശേഷം മാത്രമേ കമ്പനിയുമായി അല്ലെങ്കിൽ ആ സ്ഥാപനവുമായി സഹകരിക്കേണ്ടത്.
  • സാമ്പത്തിക ഇടപാട് നടത്തുമ്പോൾ കാശ് ഒരിക്കലും കയ്യിൽ കൊടുക്കാൻ പാടില്ല ബാങ്ക് വഴി തന്നെ ട്രാൻസാക്ഷൻ നടത്തുക. ഇങ്ങനെ തുക അയക്കുമ്പോൾ അത് കമ്പനി അക്കൗണ്ടുകളിലേക്കാണ് അയക്കേണ്ടത് അല്ലാതെ ഒരു വ്യക്തിയുടെ പേരിൽ അയക്കാൻ പാടില്ല.

ഒരു പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ എഗ്രിമെന്റുമായി ബന്ധപ്പെട്ട ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു മാത്രമേ ബിസിനസ്സിലേക്ക് ഇറങ്ങാൻ പാടുള്ള. സമ്പത്ത് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് അത് പാഴാക്കി കളയാൻ പാടില്ല. നിരവധി ആളുകൾ തുക ഇരട്ടിക്കാമെന്ന് കരുതി ലക്ഷങ്ങൾ പാഴാക്കി കളയുന്നുണ്ട്. വളരെ ശ്രദ്ധയോടെ മാത്രം ഈ മേഖലകൾ കൈകാര്യം ചെയ്യുക. ആ ബിസിനസ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ആൾക്കാരുടെ അഭിപ്രായങ്ങൾ എന്താണെന്ന് നോക്കുക. ബിസിനസ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസുകാർ, കസ്റ്റമർ റിവ്യൂ, സോഷ്യൽ മീഡിയ വഴിയുള്ള ആൾക്കാരുടെ അഭിപ്രായങ്ങൾ എന്നിവ നിർബന്ധം നോക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.