Sections

മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Oct 20, 2023
Reported By Soumya
Compliment

ഏതൊരു വ്യക്തിക്കും വളരെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന കാര്യമാണ് അഭിനന്ദനം. പലരും പറയാൻ മടിക്കുന്ന കാര്യമാണ് അഭിനന്ദനം. കൂടെ നിൽക്കുന്നവരെയും ബന്ധുക്കളെയുമൊക്കെ അഭിനന്ദിക്കാൻ പലർക്കും മടിയാണ്. പ്രത്യേകിച്ച് നമ്മോടൊപ്പം ഉള്ള ആൾക്കാരെക്കുറിച്ച്. എന്നാൽ സമൂഹത്തിൽ മറ്റുള്ളവർക്ക് അംഗീകാരം കൊടുക്കുവാനുള്ള മനസ്സ് തന്നെ ഏറ്റവും മികച്ച മനസ്സുള്ളവർക്ക് മാത്രമാണ് സാധിക്കുന്നത്. എപ്പോഴും അഭിനന്ദനങ്ങൾ ലഭിക്കുവാൻ ഒരു മനുഷ്യന് തീവ്രമായ ആഗ്രഹമുണ്ട്. അവഗണിക്കപ്പെടുന്ന അവസ്ഥ വളരെ വേദനാജനകമാണ്. ഒരാളെ അഭിനന്ദിക്കുവാനും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാനും വേണ്ടിയിട്ടുള്ള മാനസികാവസ്ഥ നിങ്ങൾക്ക് എപ്പോഴും ഉണ്ടാക്കണം. എന്നാൽ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ ആകരുത്. അതിനേക്കാൾ നല്ലത് മറ്റുള്ളവർക്ക് കൂടുതൽ അഭിനന്ദനങ്ങൾ കൊടുക്കാൻ കഴിയുന്ന ഒരാളായി മാറുക എന്നതാണ്. നിങ്ങൾ മറ്റൊരാളെ അഭിനന്ദിക്കുമ്പോൾ അത് ഫലപ്രദമാകാൻ വേണ്ടിയിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

  • ഒരാളെ അഭിനന്ദിക്കുമ്പോൾ അതിനുള്ള കാരണം വളരെ വ്യക്തമായിരിക്കണം. ഉദാഹരണമായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാൾ നല്ല ഒരു കാര്യം ചെയ്യുമ്പോൾ അത് നല്ലതാണെന്ന് മാത്രം പറഞ്ഞാൽ പോരാ അതിനെക്കുറിച്ച് കൂടുതൽ ഡീറ്റെയിൽ ആയി പറഞ്ഞ് അഭിനന്ദിക്കുന്നതാണ് അഭിനന്ദനങ്ങൾ ഏൽക്കുന്ന ആളിന് വളരെയധികം സന്തോഷം നൽകുന്ന കാര്യം. അങ്ങനെ അഭിനന്ദനം കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
  • അഭിനന്ദിക്കാൻ തക്കതായ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ പറയണം പിന്നീട് പറഞ്ഞിട്ട് കാര്യമില്ല. പലപ്പോഴും രക്ഷകർത്താക്കൾ മക്കൾ ചെയ്യുന്ന ഒരു കാര്യത്തെക്കുറിച്ച് അഭിനന്ദിക്കാൻ പിശുക്ക് കാണിക്കാറുണ്ട്. അത് പിന്നീട് മറ്റുള്ളവരോട് പറയുമെങ്കിലും സ്വന്തം മക്കളോട് പറയുവാൻ വൈക്ലഭ്യം എല്ലാവരും കാണിക്കാറുണ്ട്.
  • അഭിനന്ദിക്കേണ്ടത് തീർച്ചയായും മനസ്സിൽ നിന്നാണ് വരേണ്ടത്. ആത്മാർത്ഥമായ അഭിനന്ദനം ആകണം പറയേണ്ടത്. കേൾക്കുന്ന ആളിന് അത് ആത്മാർത്ഥമാണെന്ന് തോന്നണം. ഔപചാരികമായിട്ടോ, വെറുമൊരു കാണിക്കലിനു വേണ്ടിയോ ആകരുത്.
  • വേറെ ഒരു പ്രശ്നമാണ് ഒരാളെ അഭിനന്ദിച്ച് കഴിഞ്ഞാൽ തിരിച്ച് അവരിൽ നിന്നും അഭിനന്ദനം പ്രതീക്ഷിക്കുക. ഇത് വളരെ മോശമായ പ്രവണതയാണ്. തിരിച്ചും അഭിനന്ദനം കിട്ടണം എന്നുള്ള വാശി ഒരിക്കലും പാടില്ല. അഭിനന്ദിക്കുന്നതിനിടയിൽ അവരുടെ കുറ്റങ്ങളും കുറവുകളും അതിനോടൊപ്പം പറയരുത്. അഭിനന്ദിക്കുന്നതിനോടൊപ്പം അവരോട് പണ്ട് നിങ്ങൾ അങ്ങനെ ചെയ്തത് ശരിയായില്ല ഇത് മാത്രമാണ് ശരി എന്നുള്ള രീതിയിൽ സംസാരിക്കരുത്.
  • അഭിനന്ദനം ഒരിക്കലും മുഖസ്ഥുതിയിലേക്ക് എത്തരുത്. മുഖസ്തുതിയായി തോന്നിക്കഴിഞ്ഞാൽ ചില ആളുകൾക്ക് അത് അരോചകമായി തോന്നാം. അതുകൊണ്ട് അഭിനന്ദനങ്ങൾ എപ്പോഴും സത്യസന്ധത ഉണ്ടായിരിക്കണം. അഭിനന്ദിക്കുമ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജും വാക്കും തമ്മിൽ ചേർച്ച ഉണ്ടാകണം. അത് കാണുമ്പോൾ എതിർ ഭാഗത്ത് നിൽക്കുന്ന ആൾക്ക് സത്യസന്ധത ഉണ്ട് എന്ന് ഫീൽ ചെയ്യണം.
  • ഒരാളെ അഭിനന്ദിക്കുമ്പോൾ അവർ മാത്രം കേൾക്കുന്ന രീതിയിൽ മാത്രം അഭിനന്ദിക്കുന്നതിന് പകരം ഒരുകൂട്ടം ആളുകൾക്കിടയിൽ വച്ച് അഭിനന്ദനം കൊടുക്കുന്നതായിരിക്കും അവർ എപ്പോഴും ഇഷ്ടപ്പെടുക.

ഇത്രയും കാര്യങ്ങൾ ഒരാളിനെ അഭിനന്ദിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടവയാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.