നിങ്ങളുടെ ജീവിതം ഇന്നലത്തെ പോലെയാണ് ഇന്നും എങ്കിൽ യാതൊരുവിധ പുരോഗതിയും നിങ്ങളുടെ ജീവിതത്തിന് ഇല്ല എന്ന് മനസ്സിലാക്കാം. പക്ഷേ എന്നാൽ ഇന്നലത്തെകാളും ഇന്ന് ഒരു ചെറിയ രീതിയിലേക്ക് പുരോഗമനപരമായ വ്യത്യാസം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ അല്ലെങ്കിൽ ജീവിതത്തിൽ നിരന്തരമായ ഒരു പുരോഗതി ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതം ഏറ്റവും ശ്രേഷ്ഠമായ ഒന്നായി മാറും എന്ന കാര്യത്തിൽ തർക്കമില്ല. ജീവിതവിജയം എന്ന് പറയുന്നത് ഒറ്റ നിമിഷം കൊണ്ട് ഉണ്ടാകുന്നതല്ല. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഉണ്ടാകുന്നതാണ്. പലരും ചിന്തിക്കുന്നത് മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ ലഭിക്കണമെന്നാണ്. അത് നടക്കുന്ന കാര്യമല്ല. കുറച്ച് നാളത്തെ പ്രയത്നം കൊണ്ടു മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ജീവിതത്തിൽ പുരോഗമനപരമായ മാറ്റം വരുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഓരോ ദിവസവും നിങ്ങൾക്ക് മോശമായ കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഞങ്ങളുടെ ജീവിതത്തിന് യാതൊരുവിധ ഗുണവും ഇല്ലാത്ത കാര്യങ്ങൾ ആയിരിക്കും നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഉദാഹരണമായി നിങ്ങൾ മദ്യപിക്കുകയോ മോശമായ ആഹാരങ്ങൾ കഴിക്കുക മറ്റുള്ളവരെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയും ദിവാസ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുകയോ ഇങ്ങനെ നിരവധി കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നുണ്ടാകും. ആ കാര്യങ്ങളില് ഒന്നും നിങ്ങൾക്ക് ആവശ്യമില്ലാത്തവയാണ് ഇതൊക്കെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ വേണ്ടി ശ്രമിക്കണം. ഒറ്റ ദിവസം കൊണ്ട് ഇതൊന്നും മാറ്റാൻ സാധിക്കില്ല. ആ സമയത്ത് മറ്റൊരു നല്ല കാര്യം ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങളുടെ വീട്ടിൽ ജോലിസ്ഥലത്ത് നിങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റുന്നതിന് വേണ്ടി എന്തെങ്കിലും ചെറിയ കാര്യങ്ങൾ ചെയ്യുക. ഞങ്ങളുടെ ജോലി സ്ഥലത്ത് ഒരു അടുക്കും ചിട്ടയുമില്ല എന്ന് ഇരിക്കട്ടെ അല്ലെങ്കിൽ കൂടുതൽ ജോലികൾ ഉണ്ട് അത് ഒരുമിച്ച് ചെയ്ത് തീർക്കാൻ നിൽക്കാതെ കുറച്ചു കുറച്ചായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജോലിഭാരം തോന്നുകയുമില്ല അവ ചെയ്തു തീർക്കാനും സാധിക്കും.
- നിങ്ങളുടെ ചുറ്റുപാട് അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലം നിങ്ങളുടെ ബെഡ്റൂം നല്ല അടുക്കും ചിട്ടയോടും കൂടി വയ്ക്കുവാൻ വേണ്ടി ശ്രമിക്കുക.അടുക്കും ചിട്ടയുമായ ചുറ്റുപാടുകളെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ സ്വഭാവത്തിന് തന്നെ നല്ല മാറ്റങ്ങൾ ഉണ്ടാകും.
- നിങ്ങൾക്ക് താങ്ങാൻ ആവില്ല എന്നറിയുന്ന കാര്യം ചെയ്യാതിരിക്കുക. അത് നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന് ബോധ്യപ്പെടുകയാണെങ്കിൽ വീണ്ടും അതിന്റെ പുറകിൽ നടക്കാതെ അത് വിട്ടുകളയുന്നതാണ് നല്ലത്. അതുപോലെ നിങ്ങൾക്ക് നല്ലതാണെന്നു തോനുന്ന കാര്യം ചെയ്യുക. അതിനുവേണ്ടി ചെറിയ സ്റ്റെപ്പുകൾ എടുക്കുക. ഉദാഹരണമായി നിങ്ങൾ ഒരു സേവിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ഇന്ന് തന്നെ ചെയ്യുക നാളെ അല്ലെങ്കിൽ അടുത്ത മാസം തൊട്ട് തുടങ്ങാം എന്ന് കരുതി മാറ്റിവയ്ക്കാതെ ഉടൻതന്നെ അതിനുവേണ്ട തയ്യാറെടുപ്പുകൾ തുടങ്ങുക.
- ആത്മീയ ജീവിതം പിന്തുടരുക. ആത്മീയജീവിതം ഓരോരുത്തർക്കും വ്യത്യസ്തമാണ്. ചിലർക്ക് അത് മതപരമായ പ്രാർത്ഥനകളും ചിലർക്ക് മെഡിറ്റേഷൻ പോലുള്ളവയാകാം. ഇഷ്ടമുള്ള ഏതെങ്കിലും ഒന്ന് ആത്മീയ കാര്യങ്ങൾ ആയി തിരഞ്ഞെടുക്കുക.
- ജീവിതത്തിന് ഒരു കോർ വാല്യൂ കണ്ടെത്തുക.മഹത്തരമായ സന്ദേശം നൽകുന്ന ഒന്നായിരിക്കണം നിങ്ങളുടെ ജീവിതം. അതിന് അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കണം നിങ്ങളുടെ ജീവിതം.
- നെഗറ്റീവ് ആയിട്ടുള്ള ആളുകളെ നിന്നും മാറി നിൽക്കുക. എപ്പോഴും കുറ്റങ്ങൾ പറയുക പരാതി പറയുക മറ്റുള്ളവരെ കുറിച്ച് മോശമായി കാര്യങ്ങൾ പറയുക അങ്ങനെയുള്ള ആൾക്കാരുമായി സമ്പർക്കം പുലർത്താതിരിക്കുക. അങ്ങനെയുള്ള ആൾക്കാരിൽ നിന്നും മാറി നിൽക്കുക.
- എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുവാൻ ശ്രമിക്കുക. പുഞ്ചിരിയുള്ള ഒരു മുഖമുണ്ടെങ്കിൽ മറ്റുള്ളവരെ സ്വാധീനിക്കാൻ തീർച്ചയായും കഴിയും.പുഞ്ചിരി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക.
- മറ്റൊരു കാര്യമാണ് മറ്റുള്ളവരെ സഹായിക്കുക എന്നത്. നിങ്ങളെക്കൊണ്ട് കഴിയുന്ന കാര്യം സഹജീവികൾക്ക് അല്ലെങ്കിൽ സഹപ്രവർത്തകർക്ക്അല്ലെങ്കിൽ പ്രകൃതിക്ക് നിങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ഓരോ ദിവസവും ചെയ്യാൻ വേണ്ടി ശ്രമിക്കുക.ഉദാഹരണമായി നിങ്ങൾ ആഹാരം കഴിക്കുമ്പോൾ അതിൽ ഒരു പങ്ക് കാക്കയ്ക്ക് പൂച്ചയ്ക്ക് കൊടുക്കുക എന്നത് ഒരു സഹജീവികൾക്ക് നൽകുന്ന ഒരു സഹായം തന്നെയാണ്. ഇങ്ങനെ നിങ്ങൾക്ക് കഴിയുന്ന കാര്യങ്ങൾ ചെയ്യുക.
- പ്രകൃതിയുമായി സംവദിക്കുക. കുറച്ച് സമയം പ്രകൃതി നോക്കിയിരിക്കുന്നത് പൂന്തോട്ടങ്ങൾ അല്ലെങ്കിൽ പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുക എന്നിവയ്ക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുന്നത് മനസ്സിന് സന്തോഷം നൽകുന്ന കാര്യമാണ്. ഇതൊക്കെ സ്ട്രസ്സ് ജോലിയിലെ സമ്മർദ്ദം എന്നിവ കുറയ്ക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ നിരന്തരം ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ കുറെ വർഷങ്ങൾ നിരന്തരം ചെയ്തു കൊണ്ട് പോകുമ്പോൾ സ്വഭാവത്തിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകും. പുതിയ പുസ്തകങ്ങൾ വായിക്കുന്നതിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുക. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നത് ജീവിതത്തിന് വലിയ ഒരു പുരോഗതി തീർച്ചയായും ഉണ്ടാക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത സാഹചര്യങ്ങളിൽപ്പെട്ട് സ്ത്രീകളുടെ പ്രൊഫഷണൽ സ്വപ്നങ്ങൾ നഷ്ടപ്പെടാതെ മുന്നോട്ടു പോകാനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.