Sections

സഹപ്രവർത്തകരുമായി മികച്ച ബന്ധം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Jun 20, 2024
Reported By Soumya
Things to keep in mind to maintain good relations with colleagues

തന്റെ കുടുംബാംഗങ്ങളെ പോലെ തന്നെയാണ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന സഹപ്രവർത്തകരും. സഹപ്രവർത്തകരും ആയിട്ടുള്ള നല്ല ബന്ധം ജോലി ജോലിയെയും നിങ്ങളെ സ്വയം പ്രചോദിപ്പിക്കുവാനും മുന്നോട്ടു കൊണ്ടുപോകുന്നതിനും വളരെ ഉപകാരപ്രദമാണ്. കുടുംബത്തോട് എങ്ങനെ പെരുമാറുന്നുവോ അവരോട് എങ്ങനെ സഹകരിച്ചു പോകുന്നുവോ അതുപോലെ തന്നെയാണ് സഹപ്രവർത്തകരോടും നിങ്ങൾ ചെയ്യേണ്ടത്. അങ്ങനെ അല്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതം ദുരിത പൂർണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സഹപ്രവർത്തകരും ആയിട്ടുള്ള പ്രശ്നങ്ങളും പരദൂഷണങ്ങളും രാഷ്ട്രീയപരമായിട്ടുള്ള പ്രശ്നങ്ങൾ ഈഗോ ഇങ്ങനെ നിരവധി പ്രശ്നങ്ങൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഗ്രൂപ്പുകൾ തിരിഞ്ഞ് സംഘർഷങ്ങൾക്ക് ഇടവരുത്താറുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തെയും, നിങ്ങളുടെ ജോലി, സ്ഥാപനത്തിനെ തകർക്കുന്ന ഒരു കാര്യമാണ്. പല സ്ഥാപനങ്ങളും തകർന്നു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവിടെ പ്രവർത്തിക്കുന്ന സ്റ്റാഫുകളുടെ കിടമത്സരങ്ങളാണ്.

സഹപ്രവർത്തകരും ആയിട്ടുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • നിങ്ങളെപ്പോലെ ആയിരിക്കില്ല മറ്റുള്ളവർ എന്ന് മനസ്സിലാക്കുക. നിങ്ങളുടെ കഴിവോ,ചിന്താഗതിയോ ആയിരിക്കില്ല മറ്റൊരാൾക്ക്. താൻ വളരെ വ്യത്യസ്തനായിട്ടുള്ള ഒരാളാണ് ഞാൻ പറയുന്നതുപോലെ തന്നെ അവർ പ്രവർത്തിക്കണം എന്നുള്ള ശാഠ്യം തീർച്ചയായും തെറ്റായ ഒരു കാര്യമാണ്.
  • മറ്റൊരാൾ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിങ്ങൾ തയ്യാറല്ല, അതിനെങ്ങനെ എതിര് പറയാം ഇതിനെക്കുറിച്ചു മാത്രമാണ് ചിലർ പലപ്പോഴും ആലോചിക്കാറുള്ളത്. മറുപടിയിലായിരിക്കും നിങ്ങളുടെ ശ്രദ്ധ. മറ്റുള്ളവർ പറയുന്ന കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നതിന് വേണ്ടി ആരും തയ്യാറാകാറില്ല.
  • ഓരോരുത്തരും ഓരോ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് എന്ന കാര്യം അംഗീകരിക്കുക. അവരുടെ പ്രശ്നങ്ങളും വെല്ലുവിളികളും വ്യത്യസ്തങ്ങളാണ്. അതിനെ അംഗീകരിക്കുവാൻ തയ്യാറാകണം.
  • സഹപ്രവർത്തകരെ വളരെ ബഹുമാനത്തോടും ആദരവോടുകൂടി സംബോധന ചെയ്യാൻ മടിക്കരുത്. കഴിവതും എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
  • സഹപ്രവർത്തകർക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ അതിനെ പർവതീകരിച്ചുകൊണ്ട് സംസാരിക്കരുത്. എല്ലാവരോടും പറഞ്ഞ് ആ തെറ്റിനെ ഒരു ആഘോഷമാക്കി മാറ്റി വ്യക്തിപരമായി തേജോബധം ചെയ്യുന്ന തരത്തിൽ കൊണ്ടെത്തിക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഒരാൾക്ക് തെറ്റു പറ്റുമ്പോൾ അയാളെ വ്യക്തിപരമായി വിളിച്ചു കാര്യങ്ങൾ പറയുക.
  • സ്റ്റാഫുകൾ നിങ്ങളുടെ സഹപ്രവർത്തകർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുക. ഒരാൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പരസ്യമായി തന്നെ അയാളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും നിങ്ങൾ തയ്യാറാകണം.
  • പരദൂഷണം വലിയ ഒരു അപകടകാരിയാണ്. പരദൂഷണം പറച്ചിലാണ് പല ഓഫീസുകളിലും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അങ്ങോട്ടുമിങ്ങോട്ടു മുള്ള പരദൂഷണങ്ങൾ കൊണ്ട് ഓഫീസുകൾ മലിനമായി കൊണ്ടിരിക്കുകയാണ്.
  • അമിതമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഇന്ന് പല ഓഫീസുകളുടെയും പ്രശ്നം അമിതമായ രാഷ്ട്രീയ ചർച്ചകളും പ്രവർത്തനങ്ങളുമാണ്. രാഷ്ട്രീയപരമായി അങ്ങോട്ടുമിങ്ങോട്ടും ഉള്ള ചേരിതിരിവ് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. രാഷ്ട്രീയം മാത്രമല്ല ജാതിമത ചിന്തകൾ പോലും ഓഫീസിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് പ്രവർത്തിക്കുവാൻ നാം ഓരോരുത്തരും തയ്യാറാകണം.
  • സഹപ്രവർത്തകർക്ക് ഒരു അപകടം പറ്റിയാൽ ആശ്വസിപ്പിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സഹപ്രവർത്തകർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്നും മാറി നിൽക്കുകയല്ല വേണ്ടത്. അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഉള്ള ഒരു മനസ്ഥിതി നിങ്ങൾക്ക് ഉണ്ടാകണം.
  • എതിർപ്പ് പറയുവാൻ പഠിക്കുക.എതിർപ്പ് ഉണ്ടാകുമ്പോൾ അത് പറയാതിരിക്കുക എന്നതല്ല. അത് പറയുന്ന രീതിയാണ് പ്രധാനപ്പെട്ടത്. നിങ്ങൾ ചെയ്തത്,ഈ തരത്തിൽ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന തരത്തിൽ പറയുന്നത് നല്ലതായിരിക്കും.
  • നിങ്ങളുടെ എതിർപ്പ് പറയുമ്പോൾ അവർ ദേഷ്യപ്പെടുകയാണെങ്കിൽ നിശബ്ദത പാലിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നിർദ്ദേശം കൊടുക്കുമ്പോൾ അത് അവർക്ക് ഉൾക്കൊള്ളാൻ തയ്യാറല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. വീണ്ടും അവരോട് നിർബന്ധിച്ച് പറയുവാനോ ഒന്നും നിൽക്കരുത്. അവരത് പ്രവർത്തിച്ചില്ല എന്നതുകൊണ്ട് നിങ്ങൾക്ക് അവരോട് വൈരാഗ്യം തോന്നേണ്ട കാര്യമില്ല. വൈരാഗ്യം ശാരീരികമായും മാനസികമായും നിങ്ങളെ തന്നെയാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം ഓർക്കുക.
  • അമിതമായി വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ഓരോരുത്തരെ തിരുത്തുവാനും അവരുടെ വ്യക്തിപരമായ കാര്യങ്ങൾ നേരെയാക്കുവാനുമുള്ള ശ്രമം ഒരിക്കലും പാടില്ല.
  • നിയമപരമായ കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കണം. നിങ്ങളുടെ കടമകൾ കൃത്യതയോടെ ഓഫീസുകളിൽ നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥൻ നിയമപരമായി ചെയ്യുവാനുള്ള നിങ്ങളുടെ ഒരു കടമ പറയുകയാണെങ്കിൽ നിങ്ങൾ അത് തീർച്ചയായും ചെയ്യുക തന്നെ വേണം. അല്ലാതെ ബോസ് ചെയ്താൽ മാത്രമേ ഞാനും ചെയ്യുകയുള്ളൂ എന്ന ചിന്താഗതി ഉണ്ടാകരുത്.
  • കീഴ്ജീവനക്കാരോട് വളരെ ബഹുമാനപൂർവ്വം പെരുമാറുക. നിങ്ങൾ എന്താണ് കൊടുക്കുന്നത് അതുതന്നെയാണ് നിങ്ങൾക്ക് തിരിച്ചു കിട്ടുന്നത്. എല്ലാവരെയും സഹകരിച്ചു കൊണ്ടുപോവുക എന്നത് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ കടമയാണ്. ഇന്ന് പല ഉദ്യോഗസ്ഥരും ഇത് മറന്നുപോകുന്നു. ഒരു ടീമിനെ കോർത്തിണക്കി കൊണ്ടുപോവുക എന്നത് ഒരു ബോസിന്റെ കഴിവാണ്. അതുകൊണ്ട് തന്നെ പരസ്പരം അംഗീകരിച്ചുകൊണ്ട് ടീമിനെ ഒത്തൊരുമിച്ചു കൊണ്ടുപോവുക.

ഇത്രയും കാര്യങ്ങൾ ഒരു ഓഫീസിലെ ജീവനക്കാരൻ അല്ലെങ്കിൽ ഒരു ജോലി സ്ഥലത്ത് പാലിക്കേണ്ട സാമാന്യ മര്യാദകൾ ആണ്. ഇത് എല്ലാ സ്റ്റാഫുകളും പാലിക്കുന്നത് ഓഫീസ് അന്തരീക്ഷത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.