- Trending Now:
വസ്തുക്കളെ പൊതുവേ മൂന്നായി തരംതിരിച്ചിരിക്കുന്നു. നിങ്ങൾ ഒരു വസ്തു വിൽക്കാൻ തയ്യാറാകുമ്പോൾ ഇതിലേതാണ് നിങ്ങളുടെ പ്രോപ്പർട്ടി എന്ന് മനസ്സിലാക്കുക.
എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. സാധാരണ നിലയിൽ ആളുകൾ താമസിക്കുന്ന ഇടങ്ങളെയാണ് റെസിഡൻഷ്യൽ പ്രോപ്പർട്ടി എന്ന് പറയുന്നത്. റെസിഡൻഷ്യൽ പ്രോപ്പർട്ടി തന്നെ വിവിധതരത്തിലുണ്ട് ഉദാഹരണമായി ബിൽഡേഴ്സ് പ്രോപ്പർട്ടി, മൾട്ടിസ്റ്റോറി പ്രോപ്പർട്ടി, സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, വില്ല, ഫ്ലാറ്റ് ഇങ്ങനെ വിവിധതരത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിയെ തരംതിരിച്ചിരിക്കുന്നു. ഇതിലേത് തരത്തിലുള്ളതാണ് നിങ്ങളുടെ വസ്തു എന്ന് മനസ്സിലാക്കിയതിനു ശേഷമാണ് വിൽക്കേണ്ടത്. ഇതിൽ ബിൽഡേഴ്സ് പ്രോപ്പർട്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മൂന്നോ നാലോ നിലകൾ പണി ചെയ്യാൻ കഴിയുന്ന പ്രോപ്പർട്ടിക്കാണ് ബിൽഡർ പ്രോപ്പർട്ടി എന്ന് പറയുന്നത്. ഒരു കുടുംബത്തിന് അല്ലാതെ രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയ ചെറിയ ഫ്ലാറ്റ് പോലുള്ള ബിൽഡിംഗുകളെയാണ് ബിൽഡർ പ്രോപ്പർട്ടിയിൽ ഉണ്ടാവുക. വലിയ വീടുകൾ ആയിരിക്കില്ല ഒന്നോ രണ്ടോ ബെഡ്റൂമുകളും, ചെറിയ കിച്ചനും വച്ചുകൊണ്ട് നാലോ അഞ്ചോ ചെറിയ കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയ കുറച്ചു വീടുകൾ ഒരുമിച്ച് ഫ്ലാറ്റ് പോലെ പണിയുക.
മൾട്ടി സ്റ്റോറി പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ കുറച്ചു കൂടുതൽ ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടാവുക എന്നതാണ്. ഫ്ലാറ്റിന്റെ അത്രയും വരില്ല എങ്കിലും അതിനോടൊപ്പം തന്നെ വരുന്ന രീതിയിലാണ് മൾട്ടി സ്റ്റോറി പ്രോപ്പർട്ടി എന്ന് പറയുന്നത്. 10,15 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തെയാണ് മൾട്ടിസ്റ്റോറി പ്രോപ്പർട്ടി എന്നു പറയുന്നത്.
പ്രോപ്പർട്ടി വിൽക്കാൻ ഒരുങ്ങുന്ന സമയത്ത് നിങ്ങളുടെ വസ്തു ഇതിലേതിനാണ് അനുയോജ്യമെന്ന് മനസ്സിലാക്കി അതിനനുസരിച്ച് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് അതിന് കൂടുതൽ വില കിട്ടാൻ സാധ്യതയുള്ളത്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.