Sections

ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Saturday, Nov 18, 2023
Reported By Soumya
Gossip

ഗോസിപ്പുകൾ പറയാത്ത ആളുകൾ വളരെ വിരളമാണ്. ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും ആളുകൾക്ക് വളരെ താല്പര്യമുള്ള കാര്യമാണ്. ഇന്നത്തെ മീഡിയകളും, സോഷ്യൽ മീഡിയകളും ഗോസിപ്പുകളുടെ പിൻബലത്തിലാണ് നിലനിന്നുപോകുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. മറ്റുള്ള ആൾക്കാരുടെ കുറ്റങ്ങളോ അല്ലെങ്കിൽ ദുരന്തങ്ങളും നിഷേധാത്മകമായി സംസാരിക്കുന്നതിൽ നിന്ന് ഒരു സന്തോഷം പലർക്കും ലഭിക്കുന്നതായി തോന്നാറുണ്ട്. എന്നാൽ വിജയികളായ ആൾക്കാർ ഈ തരത്തിൽ ചിന്തിക്കുന്നവരല്ല. വിഷം കലർന്ന ആഹാരം കഴിച്ചാൽ ശരീരത്തിന് ദോഷം ആകുന്നതുപോലെ ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും നിങ്ങളുടെ മനസ്സിനെ സാരമായി ദുരന്തത്തിലേക്ക് നയിക്കുന്നവയാണ്. വളരെ നിസ്സാരമായ കാര്യങ്ങളും, പ്രാധാന്യമില്ലാത്ത കാര്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ ആരാണ് അങ്ങനെ ചെയ്യുന്നത് അവരുടെ ചിന്തയുടെ വലിപ്പം തീർച്ചയായും കുറയും. ഇത് മറ്റുള്ളവരെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തയെ വളച്ചൊടിക്കുന്നതിന് കാരണമാകും. നിങ്ങൾ ഒരാളെക്കുറിച്ച് ഗോസിപ്പുകൾ പറയുന്ന സമയത്ത് അയാളെ വീണ്ടും പലപ്പോഴും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യേണ്ടി വരുമ്പോൾ ഒരു കുറ്റബോധം സ്വാഭാവികമായും നിങ്ങളിൽ ഉണ്ടാകും. ഈ കുറ്റബോധം നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് നിങ്ങളെ മാറ്റുന്നതിനും കഴിവ് കുറയുന്ന ഒരാളായി മാറ്റാനും ഇടയാക്കും. ഗോസിപ്പുകൾ ഒഴിവാക്കുന്നതിന് വേണ്ടി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • ഒരിക്കലും മറ്റുള്ളവരെ കുറിച്ച് കിംവതന്തികൾ പറയാതിരിക്കുക. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റങ്ങളും, കുറവുകളും കണ്ടെത്തി സംസാരിക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക.
  • മറ്റുള്ളവരെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ മാത്രം പറയാൻ വേണ്ടി ശ്രമിക്കുക.
  • എപ്പോഴും അഴിമതികളും വഞ്ചനകളും കുറ്റകൃത്യങ്ങളെക്കുറിച്ചും കേൾക്കാതിരിക്കാൻ വേണ്ടി ശ്രമിക്കുക. ഇതിനുവേണ്ടി സോഷ്യൽ മീഡിയ, വർത്തമാന പത്രങ്ങൾ, വാർത്താമാധ്യമങ്ങൾ എന്നിവയിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.
  • എപ്പോഴും മറ്റുള്ളവരെക്കുറിച്ച് ന്യായമായതും വസ്തുത അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് മാത്രമേ വിലയിരുത്താൻ പാടുള്ളൂ.
  • സമൂഹത്തിൽ ഗോസിപ്പുകൾ പറഞ്ഞു നടക്കുന്ന നിരവധി ആളുകൾ ഉണ്ട് അവരുമായുള്ള സഹവാസം കഴിവതും ഒഴിവാക്കുക.
  • ആരെങ്കിലും രഹസ്യ കാര്യങ്ങൾ പറഞ്ഞാൽ അത് കഴിവതും മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക.
  • മറ്റുള്ളവരെക്കുറിച്ച് കുറ്റബോധം തോന്നുന്ന തരത്തിലുള്ള വാർത്തകൾ ഒരു കാരണവശാലും പറയരുത്.
  • മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന കാര്യങ്ങൾ ഒരിക്കലും പറയരുത്.
  • മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പുകൾ പറയുന്നത് നിങ്ങൾക്കും, കേൾക്കുന്ന ആൾക്കും ഒരു തരത്തിലും ഗുണങ്ങൾ ഉള്ളതല്ല എന്ന് മനസ്സിലാക്കുക.

നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാവുകയും അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നവരായി മാറുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.