Sections

ജീവിത വിജയത്തിനായി ലക്ഷ്യനിർണയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Jul 26, 2024
Reported By Soumya
Things to keep in mind in setting goals for success in life

എല്ലാവർക്കും പാടുള്ള കാര്യമാണ് ലക്ഷ്യം കണ്ടെത്തുക അല്ലെങ്കിൽ ഗോൾ സെറ്റിംഗ്. പല ആളുകളും ലക്ഷ്യങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുന്നവരാണ്. ഗോളുകൾ സെറ്റ് ചെയ്തതിനുശേഷം അതിൽ എത്താൻ സാധിക്കാതെ വളരെ വിഷമിക്കുന്ന ബുദ്ധിമുട്ടുന്ന പല ആളുകളും ഉണ്ട്. ഇതിന് കാരണം നിങ്ങളുടെ ലക്ഷ്യം വ്യക്തമായി കണ്ടെത്താൻ സാധിക്കാത്തതാണ്. ഇങ്ങനെ നിങ്ങളുടെ ലക്ഷ്യം കണ്ടെത്തുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • എഴുതി തയ്യാറാക്കിയത് മാത്രമാണ് വ്യക്തമായ ലക്ഷ്യമായി മാറുന്നത്. മനസ്സിൽ ലക്ഷ്യത്തെക്കുറിച്ച് ചിന്തിച്ച് വയ്ക്കുകയാണെങ്കിൽ അത് വെറും ഒരു ആഗ്രഹം മാത്രമായി മാറും. ലക്ഷ്യത്തിന്റെ വ്യക്തമായ പ്ലാനിങ്ങോടുകൂടി എഴുതി തയ്യാറാക്കുക.
  • നിങ്ങൾക്ക് ആ ലക്ഷ്യം നേടുവാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കുക.ഉദാഹരണമായി അഞ്ചടി പൊക്കമുള്ള ഒരാള് പട്ടാളക്കാരനാകണം എന്ന് ചിന്തിച്ചാൽ അത് നടക്കണമെന്നില്ല. പടം വരയ്ക്കാൻ കഴിവില്ലാത്ത ഒരാള് തനിക്ക് ചിത്രകാരൻ ആവണമെന്ന് ആഗ്രഹിച്ചാൽ നടക്കണമെന്നില്ല. ശബ്ദം മോശമായ ഒരാൾക്ക് പാട്ടുപാടാൻ സാധിക്കണം എന്നില്ല. ടെക്നോളജി കൊണ്ട് ഇതിലൊക്കെ കുറെ പരിഹരിക്കാൻ സാധിക്കുമെങ്കിലും അത് പരിപൂർണ്ണമായും നേടാൻ സാധിക്കില്ല.നിങ്ങളുടെ ലക്ഷ്യം എന്താണോ അതിനുള്ള കഴിവ് തനിക്കുണ്ടോ എന്ന് മനസ്സിലാക്കുകയാണ് രണ്ടാമതായി ചെയ്യേണ്ടത്.
  • കഴിവിനോടൊപ്പം തന്നെ സ്കില്ലുകളും നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യത്തിനോടൊപ്പം ചേർന്ന് പോകുന്നതിനുള്ള സ്കില്ല് ഡെവലപ്പ് ചെയ്യുക. ഉദാഹരണമായി ഒരാൾക്ക് പടം വരയ്ക്കുവാനുള്ള കഴിവുണ്ട് പക്ഷേ അതിൽ ജലച്ചായമാണോ, മ്യൂറൽ പെയിന്റിംഗ് അതുപോലുള്ള ഏതിലാണോ നിങ്ങളുടെ കഴിവ് അത് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക.
  • നിരന്തരം പരിശീലിക്കുക. ലക്ഷ്യം നേടുവാനുള്ള കഴിവ് വർധിപ്പിച്ചുകൊണ്ട് നിരന്തരം പരിശീലനം നടത്തുക.
  • സമയപരിധി നിശ്ചയിക്കുക. ലക്ഷ്യമാണെങ്കിലും അത് നേടുന്നതിന് വേണ്ടി ഒരു സമയപരിധി വയ്ക്കുക. ഉദാഹരണമായി ഒരാൾക്ക് 100 കിലോ വെയിറ്റ് നിന്ന് 80 കിലോ വെയിറ്റിലേക്ക് എത്തണമെങ്കിൽ ഒരു മാസം കൊണ്ടോ രണ്ടുമാസം കൊണ്ടോ അത് സാധിച്ചു എന്ന് വരില്ല. അതിന് ഒരു ടൈം സെറ്റ് ചെയ്യുക.
  • ടൈം സെറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ അതിന് വ്യക്തമായ ഒരു കർമ്മ പദ്ധതി കൂടി തയ്യാറാക്കുക. അതിനു വേണ്ടിയുള്ള നിങ്ങളുടെ പ്രവർത്തി എങ്ങനെ ഉള്ളതാകണം ഏതുതരത്തിലുള്ളതാകണം എന്നതിനെ കുറിച്ചൊക്കെ ഉള്ള ഒരു പ്ലാനിങ് നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
  • എന്താണോ നിങ്ങളുടെ ലക്ഷ്യം അല്ലെങ്കിൽ ഗോൾ അതിനോട് ചേർന്ന് ജീവിത രീതി ഉണ്ടാക്കുക. നിങ്ങൾക്ക് ഒരു പട്ടാളക്കാരൻ അല്ലെങ്കിൽ ഒരു സ്പോർട്സുകാരൻ ആകാനാണ് ഇഷ്ടം പക്ഷേ രാത്രിയിൽ അമിതമായി ഭക്ഷണം കഴിച്ച് രാവിലെ എണീക്കാതെ മടിപിടിച്ചു കിടന്നുറങ്ങുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച സ്പോർട്സ് കാരനോ മിലിറ്ററി ഉദ്യോഗസ്ഥനും ആകാൻ സാധിക്കില്ല. നിങ്ങളുടെ ജീവിതശൈലി നിങ്ങളുടെ ലക്ഷ്യത്തിന് ചേരുന്നതാക്കി മാറ്റുക എന്നത് വളരെ പ്രധാനമാണ്.
  • നിങ്ങളുടെ ലക്ഷ്യത്തിനോട് അനുയോജിച്ചു കഴിവുള്ള ആളുകളുമായി കൂട്ടുകൂടുക. പല ആളുകളും തന്റെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത ആളുകളുമായി കൂട്ടുകൂടുന്നതുകൊണ്ട് അവർക്ക് യാതൊരു ഗുണവും ലഭിക്കുകയില്ല എന്ന് മാത്രമല്ല അവരുടെ ലക്ഷ്യത്തിലേക്ക് എത്തുവാൻ അത് ഒരു വിഘാതമായി മാറുകയും ചെയ്യും. നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നിങ്ങളുടെ ലക്ഷ്യത്തോടെ ചേർന്ന് നിൽക്കുന്നവർ ആയിരിക്കണം. അങ്ങനെയുള്ള ആൾക്കാരുമായി അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരുമായി കൂട്ടുകൂടുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുവാൻ സാധിക്കും. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.
  • മികച്ച ഒരു മെന്ററിനെ കണ്ടെത്തുക. മെന്റർ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് മികച്ച ഒരു മെന്റർ ഇല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധ്യമല്ല. അനുയോജ്യമായ മെന്ററിനെ കണ്ടെത്തി ലക്ഷ്യത്തിലേക്ക് എത്തുവാൻ വേണ്ടി ശ്രമിക്കുക.
  • ഇച്ഛാശക്തി നിലനിർത്തുക.ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ അല്ലെങ്കിൽ പരിശ്രമങ്ങൾ തുടർച്ചയായി കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ഇച്ഛാശക്തി നിലനിർത്തുക. ഒരു ദിവസം ചെയ്ത് അല്ലെങ്കിൽ രണ്ട് ദിവസം ചെയ്ത് നിർത്തുക എന്നുള്ളതല്ല ഈ പറഞ്ഞ കാര്യങ്ങൾ തുടർച്ചയായി ചെയ്യുമ്പോഴാണ് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിലേക്ക് എത്തുവാൻ വേണ്ടിയുള്ള പരിശ്രമം നടത്തുക.

നിങ്ങളുടെ ലക്ഷ്യം ഒരുസമൂഹ നന്മയുള്ളതായിരിക്കണം.നിങ്ങളുടെ ലക്ഷ്യം വ്യക്തിപരം മാത്രമാകരുത്. അത് സമൂഹത്തിന് കൂടെയുള്ളവർക്കും ഗുണകരമായിട്ടുള്ളതാകണം. മറ്റുള്ളവർക്ക് ദോഷകരമായ ലക്ഷ്യങ്ങൾ വച്ചു കഴിഞ്ഞാൽ അത് നിങ്ങളെ തീർച്ചയായും പിന്നോട്ട് അടിക്കുക തന്നെ ചെയ്യും. ഇത്രയും കാര്യങ്ങൾ വച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാൻ വേണ്ടി തുടങ്ങുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.