Sections

നിങ്ങൾ വേർപിരിയൽ എന്ന വേദനയിലൂടെ കടന്നുപോവുകയാണെങ്കിൽ മനസ്സിരുത്തേണ്ട കാര്യങ്ങൾ

Friday, Mar 22, 2024
Reported By Soumya
Breakup

ഒരു വേർപിരിയലിനുശേഷം ജീവിതം അവസാനിച്ചതായി തോന്നുന്നു, അല്ലേ. എല്ലാ ബന്ധങ്ങളും വിലപ്പെട്ടതാണ്, പക്ഷെ എത്ര ആലോചിച്ചുറപ്പിച്ചതായാലും വേർപിരിയൽ ഉണ്ടാക്കുന്ന വൈകാരികാഘാതം വളരെ വലുതാണ്. ഒരു വ്യക്തിയെ മാത്രം ചുറ്റിപ്പറ്റി ജീവിക്കുകയും അയാളിൽ ജീവിതം മുഴുവൻ അർപ്പിക്കുകയും ഒടുവിൽ ആ വ്യക്തി ഇറങ്ങി പോകുമ്പോൾ താങ്ങാൻ ആകാതെ ജീവിതം അവസാനിപ്പിച്ചവർ പോലും ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ മുന്നോട്ട് പോകാൻ സ്വയം പ്രേരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, എന്നാൽ അത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. 'ബ്രേക്കപ്പ്' എന്ന വാക്ക് തന്നെ ഒരാളുടെ മനസ്സിൽ വിനാശത്തിന്റെയും നിരാശയുടെയും ചിത്രം രൂപപ്പെടുത്തുന്നു. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ കാര്യങ്ങളെ പോസിറ്റീവ് ആയി കാണേണ്ടതുണ്ട്, സംഭവിക്കുന്ന സങ്കടത്തിനും വേദനയ്ക്കും വഴങ്ങരുത്. നിങ്ങൾ വേർപിരിയൽ എന്ന വേദനയിലൂടെ കടന്നുപോവുകയാണെങ്കിൽ മനസ്സിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ നിങ്ങളോട് തന്നെ ദയവു കാട്ടണം. നിങ്ങളും ഒരു വ്യക്തിയാണ് ആത്മാനുതാപം ഉണ്ടാക്കിയെടുക്കാൻ കഴിയണം. സ്വയം സ്നേഹിക്കാൻ ശീലിക്കണം. പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു ദയവുമില്ലാതെ ആകും നിങ്ങൾ നിങ്ങളോട് തന്നെ പെരുമാറുക. നിങ്ങൾ സ്വയം നിങ്ങളെ തന്നെ പട്ടിണിക്കിട്ടും, വെള്ളം കൊടുക്കാതിരിക്കും, ഇരുട്ട് മുറിയിൽ സ്വയം അടച്ചിരിക്കും. നിങ്ങൾ മറ്റൊരാളോട് കൂടുതൽ സ്നേഹം കാണിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടുന്നത്. ആദ്യം അവനവനെ സ്വയം സ്നേഹിക്കാൻ പഠിക്കുക. സങ്കടപ്പെടുന്നത് കുഴപ്പമില്ലെന്ന് മനസ്സിലാക്കുക. ആൺകുട്ടികൾ കരയാൻ പാടില്ലന്നൊക്കെ പറയാറുണ്ട്. പക്ഷെ നിങ്ങൾക്ക് കരയണമെങ്കിൽ കരയുക നിലവിളിക്കണമെങ്കിൽ നിലവിളിക്കുക. വികാരങ്ങളെ ഉള്ളിൽ നിന്ന് പുറത്തേക്ക് കടത്തിവിടുക. ഇത് നിങ്ങളുടെ മനസ്സിൽ ഒരു ആശ്വാസം ലഭിക്കുകയും ആ വേർപിരിയലിന്റെ വേദനയിൽ നിന്നും നിങ്ങൾ പുറത്ത് കടക്കുകയും ചെയ്യും.
  • നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയുമെന്ന് സ്വയം വിശ്വസിക്കുക. പ്രയാസകരമായ സമയങ്ങളിൽ ശാന്തമായിരിക്കാൻ ധ്യാനം പരിശീലിക്കുക, അല്ലെങ്കിൽ പ്രകൃതിയുമായി കൂടുതൽ അടുക്കുക, പുസ്തകങ്ങൾ വായിക്കുക തുടങ്ങിയവ ചെയ്യുക.
  • ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് സ്വയം ഇത് കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. ആ സമയത്ത് നിങ്ങളെ സമാധാനിപ്പിക്കാൻ കഴിയുന്ന ഒരാളുടെ സഹായം തേടുക. നല്ല ഒരു സുഹൃത്തോ, നിങ്ങളുടെ അച്ഛനമ്മമാരോ, പങ്കാളിയോ ആരുമാകാം. വേർപിരിയലിന് മറ്റൊരു തലം കൂടിയുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുന്ന ഒരു അവസ്ഥ. അതും ഒരു തരത്തിൽ വേർപിരിയൽ തന്നെയാണ്. ആ ദുഃഖവും നിങ്ങൾക്ക് കാലക്രമേണ മറികടക്കാൻ സാധിക്കണം. അതിന് നിങ്ങൾക്ക് സ്വയം കഴിയുന്നില്ലെങ്കിൽ ഒരു കൗൺസിലിംഗിലൂടെ മാറ്റിയെടുക്കുക.
  • നിങ്ങൾ ഒരു റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ നിങ്ങൾ നിങ്ങളായിരുന്നില്ല. നിങ്ങൾ അയാളുടെ അല്ലെങ്കിൽ അവളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി അവരുടെ ഒരു ഭാഗമായി ജീവിച്ചിരിക്കാം. നിങ്ങൾ സ്വയം നിങ്ങളെ തന്നെ മറന്ന ഒരു ജീവിതമായിരിക്കാം അത്. നിങ്ങൾക്ക് നിങ്ങളെ തന്നെ കണ്ടെത്താൻ കഴിയണമെങ്കിൽ ഒരു യാത്ര അനിവാര്യമായിരിക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരിടത്തേക്ക് പരിചയമില്ലാത്ത മനുഷ്യനിലേക്ക് ആകട്ടെ നിങ്ങളുടെ യാത്ര. കുറച്ച് ദിവസത്തേക്ക് സോഷ്യൽ മീഡിയയും ചാറ്റിംങ്ങും ഒന്നുമില്ലാത്ത ഒരു ലോകത്താവട്ടെ നിങ്ങളുടെ ജീവിതം. അത് നിങ്ങൾക്കൊരു റിഫ്രഷ്മെന്റ് ഉണ്ടാക്കും.
  • വേർപിരിയലിൽ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാർഗം യോഗ ക്ലാസിലോ ജിമ്മിലോ ചേരുക എന്നതാണ്. രണ്ടും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ്. അവിടെയുള്ള പുതിയ ആളുകളുമായി ഇടപഴകാനും ശ്രമിക്കുക.

ഓർക്കുക, ഇതെല്ലാം കഠിനമാണ്, പക്ഷേ അസാധ്യമല്ല! ഇതെല്ലാം പരിശീലിച്ചുകൊണ്ട് വേർപിരിയലിനെ ഒറ്റയ്ക്ക് നേരിടുക. ചില ആളുകൾ വേഗത്തിൽ കടന്നുപോകുന്നു, ചിലർക്ക് സമയമെടുക്കും, പക്ഷേ അവസാനം, എല്ലാം നല്ലതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.