നിങ്ങൾ ഒറ്റയ്ക്ക് ബിസിനസ് നടത്തുന്ന ആളാണോ. ഒന്ന് രണ്ട് സ്റ്റാഫിനെ മാത്രം വച്ചുകൊണ്ട് സ്വന്തമായി ബിസിനസ് നടത്തുന്ന ആളുകളുമുണ്ട്. അവർ തങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങളുടെ സ്ഥാപനത്തിന്റെ വിജയം നിങ്ങളുടെ വ്യക്തിപരമായ പല കഴിവുകളെയും അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങളുടെ പ്രോഡക്റ്റ് മാത്രമല്ല നിങ്ങളെയും ബ്രാൻഡിങ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടി ചില മാർഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ഷോപ്പ് നടത്തുന്ന നിങ്ങൾ സമൂഹത്തിന് മാതൃക ആയിട്ടുള്ള ഒരാളായിരിക്കണം. ആരോടും തന്നെ നെഗറ്റീവായി സംസാരിക്കുന്ന ഒരാൾ ആകരുത് നിങ്ങൾ. എല്ലാവരോടും ബഹുമാനവും, ശാന്തമായ സ്വഭാവത്തോട് പെരുമാറുന്നവരും ആയിരിക്കണം. നിങ്ങൾ നെഗറ്റീവായിട്ടുള്ള ഒരാളും, ധാർഷ്ട്യത്തോടെ പെരുമാറുന്നയാളും ആണെങ്കിൽ നിങ്ങളുടെ ഷോപ്പിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ ആരും വരാൻ സാധ്യതയില്ല.
- പൊതുവേ കടകൾ നടത്തുന്നവരെ നാട്ടിലുള്ള കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന ആളുകളായിട്ടാണ് സമൂഹം കാണുന്നത്. ഒരു കാരണവശാലും നിങ്ങൾ അത്തരത്തിൽ ഒരാൾ ആകരുത്. ഒരാളുടെ കാര്യം മറ്റൊരാളോട് പറഞ്ഞു നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്ന ഒരാളായി മാറരുത്.
- നിങ്ങളുടെ കട വളരെ വൃത്തിയായി വയ്ക്കാൻ ശ്രമിക്കുക. കഴിയുന്നത്ര നല്ല വൃത്തിയുള്ള ഒരു ഷോപ്പ് ആകാൻ വേണ്ടി ശ്രമിക്കുക. ഷോപ്പിനുള്ളിൽ വരുമ്പോൾ ഒരു പ്രസന്റ് മോഡ് ക്രിയേറ്റ് ചെയ്യുന്നതാവണം നിങ്ങളുടെ സ്ഥാപനം. അതിന് ഡിസ്പ്ലേയിൽ വളരെയധികം ശ്രദ്ധിക്കുക, ഡിസ്പ്ലേ വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് മനസ്സിലാക്കുക, ബേക്കറി പോലുള്ള സ്ഥാപനമാണ് നടത്തുന്നതെങ്കിൽ വളരെ വൃത്തിയായി സാധനങ്ങൾ പാക്ക് ചെയ്തു കൊടുക്കുക.
- എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു പ്രോഡക്ടുകളും നിങ്ങളുടെ കടയിൽ വിൽക്കാൻ പാടില്ല. ഇത് കസ്റ്റമറിന് നിങ്ങളിലുള്ള ട്രസ്റ്റ് നശിപ്പിക്കുന്നതിന് ഇടയാക്കാം. പഴകിയ സാധനങ്ങൾ വിൽക്കുന്നത് നിങ്ങൾക്ക് ഗുണത്തിനേക്കാൾ ഏറെ ദോഷം ചെയ്യും. ഇതിൽ ചെറിയ നഷ്ടം നിങ്ങൾക്കുണ്ടാകും എങ്കിലും എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനം കസ്റ്റമറിന് കൊടുക്കുകയാണെങ്കിൽ അവർക്ക് അത് മനസ്സിലായാൽ പിന്നീട് ഒരിക്കലും കസ്റ്റമർ നിങ്ങളുടെ കടയിൽ വരാൻ സാധ്യതയില്ല.
- കമ്പനികൾ നിങ്ങൾക്ക് തരുന്ന ഓഫറുകൾ കസ്റ്റമറിന് കൊടുക്കുക. ചിലപ്പോൾ ചില പ്രോഡക്ടുകൾ വാങ്ങുമ്പോൾ ഓഫറുകൾ ഉണ്ടാകാറുണ്ട്. കടക്കാർ ഈ ഓഫറുകൾ ഒന്നും കസ്റ്റമറിന് കൊടുക്കാൻ താല്പര്യപ്പെടുന്നില്ല. കസ്റ്റമറിന് കൊടുക്കേണ്ട ഓഫറുകൾ നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുക.
- നിങ്ങൾ സാധനം എടുക്കുന്ന വിതരണക്കാരുമായി നല്ല ബന്ധം സ്ഥാപിക്കണം. ഇത്തരത്തിൽ ബന്ധങ്ങൾ സൂക്ഷിക്കുന്നത് സാധനങ്ങൾ ലാഭത്തിൽ കിട്ടാൻ സഹായിക്കും.
- മറ്റൊരു കടയിലും കിട്ടാത്ത നിങ്ങളുടേതായ ഒരു പ്രോഡക്റ്റ് നിങ്ങളുടെ ഷോപ്പിൽ ഉണ്ടാകണം. അതാണ് നിങ്ങളുടെ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ആ സാധനം നല്ല രീതിയിൽ ബ്രാൻഡ് ചെയ്യാൻ വേണ്ടി ശ്രദ്ധിക്കണം.
- കാശ് കടം കൊടുക്കാതിരിക്കുക. കച്ചവടത്തിൽ ഒരു കാരണവശാലും കാശ് കടം കൊടുക്കാൻ തയ്യാറാകരുത്. കടം കൊടുത്തുകൊണ്ട് ഒരു ബിസിനസ് വേണ്ട എന്ന് തന്നെ വയ്ക്കുക. ക്യാഷ് ഓൺ ക്യാരിയിൽ മാത്രം ബിസിനസ് ചെയ്യാൻ വേണ്ടി ശ്രമിക്കുക ഇല്ലെങ്കിൽ പിന്നീട് അത് ശത്രുത ഉണ്ടാക്കാൻ കാരണമാകും.
- നിങ്ങളുടെ പ്രധാനപ്പെട്ട കസ്റ്റമേഴ്സിനെ തിരിച്ചറിയുക. 80/20 പ്രിൻസിപ്പലിനെ കുറിച്ച് നമ്മൾ നേരത്തെ ചർച്ച ചെയ്തിട്ടുണ്ട്. നിങ്ങളിൽ നിന്ന് പ്രോഡക്ടു വാങ്ങിക്കുന്ന 20% കസ്റ്റമർ ആയിരിക്കും നിങ്ങളുടെ ബിസിനസിന്റെ 80 ശതമാനവും നടത്തുന്നത്. അതുകൊണ്ട് അത്തരം കസ്റ്റമറുമായിട്ട് നല്ല ബന്ധം നിലനിർത്താനും റാപ്പോ ഉണ്ടാകുവാനും ശ്രദ്ധിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസുകാർ മീറ്റിംഗ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.